ഐടിആർ; ജനുവരിക്ക് മുൻപ് ഫയൽ ചെയ്‌തില്ലെങ്കിൽ ഉയർന്ന പിഴ ഈടാക്കുന്നതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഇതുവരെ ആദായനികുതി റിട്ടേൺ (ഐടിആർ‌) ഫയൽ ചെയ്‌തില്ലേ? എങ്കിൽ 2020 മാർച്ച് 31-നുള്ളിൽ പിഴയോടുകൂടി ഐടിആർ ഫയൽ ചെയ്യാനുള്ള സൗകര്യമുണ്ട്. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഈ മാസം 31-ന് മുൻപ് ഫയൽ ചെയ്യുകയാണെങ്കിൽ, 5,000 രൂപ പിഴ ഇനത്തിൽ അടച്ചാൽ മതി. എന്നാൽ 31-ന് ശേഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ 10,000 രൂപയായിരിക്കും പിഴ ഈടാക്കുക.

 

2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആദായനികുതി വകുപ്പ് ജൂലൈ 31 വരെ സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 234എഫ് പ്രകാരമാണ് നിശ്ചിത തീയതിക്ക് ശേഷം ഐടിആർ ഫയൽ ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നത്. എന്നാൽ അഞ്ച് ലക്ഷത്തിൽ താഴെ വരുമാനമുള്ളവരുടെ ആദായനികുതി റിട്ടേൺസിന് 1,000 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കുക.

 

പോസ്‌റ്റ്മാൻ ഇനി ഇൻഷൂറൻസ് പോളിസി ഏജന്റുകൂടിയാകുംപോസ്‌റ്റ്മാൻ ഇനി ഇൻഷൂറൻസ് പോളിസി ഏജന്റുകൂടിയാകും

ഐടിആർ; ജനുവരിക്ക് മുൻപ് ഫയൽ ചെയ്‌തില്ലെങ്കിൽ ഉയർന്ന പിഴ ഈടാക്കുന്നതാണ്

ആദായനികുതി നിയമത്തിലെ സെക്ഷൻ 80 പ്രകാരം നിശ്ചിത തീയതിക്ക് ശേഷം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഭവന വായ്‌പ അല്ലെങ്കിൽ വീട്ട് വാടക ഒഴികെയുള്ള മറ്റൊന്നും ക്ലെയിം ചെയ്യാൻ കഴിയില്ല. കൂടാതെ ചാപ്റ്റർ VI-എ പ്രകാരം അനുവദനീയമായ കിഴിവുകളും ലഭിക്കില്ല. സാധാരണ സ്ഥിരമായി ഐടിആർ ഫയൽ ചെയ്യുന്ന വ്യക്തികൾക്ക് ആദായനികുതി വകുപ്പ് റിട്ടേൺ ഫയൽ ചെയ്യാനുള്ള സന്ദേശങ്ങൾ ഒന്നിൽ കൂടുതൽ തവണ അയക്കുന്നതാണ്.

English summary

ഐടിആർ; ജനുവരിക്ക് മുൻപ് ഫയൽ ചെയ്‌തില്ലെങ്കിൽ ഉയർന്ന പിഴ ഈടാക്കുന്നതാണ് | file ITR by March 31 with a fine

file ITR by March 31 with a fine
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X