ഫോബ്സ് പുറത്തിറക്കിയ 2019ലെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യൻ ധനമന്ത്രി നിർമ്മല സീതാരാമനും. ബയോകോൺ മേധാവി കിരൺ മസുദാർ ഷാ, എച്ച്സിഎൽ എന്റർപ്രൈസ് സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്നി നാടർ മൽഹോത്ര, ലാൻഡ്മാർക്ക് ഗ്രൂപ്പ് സിഇഒ രേണുക ജഗ്തിയാനി എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് ഇന്ത്യൻ വനിതകൾ.
ഏറ്റവും പ്രായം കുറഞ്ഞ വനിത
പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗാണ് 16-ാം വയസ്സിൽ പട്ടികയിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത. വടക്കേ അമേരിക്കയിൽ നിന്നുള്ളവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഏറ്റവും കൂടുതൽ വനിതകൾ. 50 ൽ അധികം പേർ ഇവിടെ നിന്നുള്ളവരാണ്. ഏഷ്യ പസഫിക് മേഖലയിൽ നിന്ന് 21 പേർ, യൂറോപ്പിൽ നിന്ന് 18 പേർ, യുകെയിൽ നിന്ന് 5 പേർ, മിഡിൽ ഈസ്റ്റിൽ നിന്ന് 3, ലാറ്റിൻ അമേരിക്കയിൽ നിന്ന് 2 പേർ, ആഫ്രിക്കയിൽ ഒന്ന് ഒരാൾ എന്നിങ്ങനെയാണ് ഫോബ്സ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
പുതുമുഖങ്ങൾ
ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ള 23 സ്ത്രീകൾ പട്ടികയിൽ ആദ്യമായി ഇടം നേടിയവരാണ്. പട്ടികയിൽ ഉൾപ്പെട്ട നാല് ഇന്ത്യൻ വനിതകളിൽ മുൻ നിരയിലുള്ളത് സീതാരാമനാണ്. 34-ാം സ്ഥാനമാണ് സീതാരാമന്റേത്. ബിസിനസ്, ടെക്നോളജി, ഫിനാൻസ്, മീഡിയ, വിനോദം, രാഷ്ട്രീയം, നയം, ജീവകാരുണ്യം എന്നീ ആറ് വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പട്ടികയിലുള്ള ഏറ്റവും ശക്തരായ സ്ത്രീകൾ.
കിരൺ മസുംദാർ ഷാ
ബയോകോൺ മേധാവി കിരൺ മസുംദാർ ഷാ പട്ടികയിൽ 65-ാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളിൽ ഉൾപ്പെടുകയും ആഗോള ആരോഗ്യ സംരക്ഷണത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിയായി അംഗീകരിക്കപ്പെടുകയും ചെയ്തതിൽ അഭിമാനിക്കുന്നുവെന്ന് കിരൺ മസുംദാർ ഷാ ട്വീറ്റ് ചെയ്തു. 1978 ൽ ഇന്ത്യയിലെ ഏറ്റവും വലിയ ബയോഫാർമസ്യൂട്ടിക്കൽ സ്ഥാപനം സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാണ് മസൂംദാർ-ഷാ.
റോഷ്നി നാടർ മൽഹോത്ര
എച്ച്‌സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാടർ മൽഹോത്രയ്ക്ക് പട്ടികയിൽ 54-ാം സ്ഥാനമാണുള്ളത്. എച്ച്സിഎൽ ടെക്നോളജീസിന്റെ വൈസ് ചെയർപേഴ്‌സൺ കൂടിയാണ് ഇവർ. 8.9 ബില്യൺ ഡോളർ ടെക്നോളജി കമ്പനിയുടെ എല്ലാ തന്ത്രപരമായ തീരുമാനങ്ങളിലും റോഷ്നി നാടർ മൽഹോത്രയുടെ സ്വാധീനമുണ്ട്. ഇന്ത്യയിലെ ചില മികച്ച കോളേജുകളും സ്കൂളുകളും സ്ഥാപിച്ച ശിവ്നാദർ ഫൌണ്ടേഷന്റെ ട്രസ്റ്റി കൂടിയാണ് ഇവർ.
രേണുക ജഗ്തിയാനി
പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ വനിത രേണുക ജഗ്തിയാനിയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കൺസ്യൂമർ കമ്പനിയായ ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ ജഗ്തിയാനി പട്ടികയിൽ 96-ാം സ്ഥാനത്താണ്. ഭർത്താവ് മിക്കി ജഗ്തിയാനിയാണ് ലാൻഡ്മാർക്ക് ഗ്രൂപ്പ് സ്ഥാപിച്ചത്. 20 വർഷത്തിലേറെയായി, കമ്പനിയുടെ കോർപ്പറേറ്റ് തന്ത്രത്തിനും വിപുലീകരണത്തിനും
രേണുക ജഗ്തിയാനി നേതൃത്വം നൽകി വരുന്നു. കമ്പനിയുടെ മേധാവിയെന്ന നിലയിൽ 50,000 ത്തിലധികം ജീവനക്കാരുടെ മേൽനോട്ടം ജഗ്തിയാനിയാണ് വഹിക്കുന്നത്.
ആദ്യ 10 പേർ
ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലാണ് പട്ടികയിൽ ഒന്നാമതെത്തിയത്. ക്രിസ്റ്റിൻ ലഗാർഡ് (2), നാൻസി പെലോസി (3), ഉർസുല വോൺ ഡെർ ലെയ്ൻ (4), മേരി ബാർറ (5), മെലിൻഡ ഗേറ്റ്സ് (6), അബിഗയിൽ ജോൺസൺ (7), അന പട്രീഷ്യ ബോട്ടിൻ (8), ജിന്നി റോമെട്ടി (9), മാരിലിൻ ഹ്യൂസൺ (10) എന്നിവരാണ് ആദ്യ പത്ത് പേരുടെ ലിസ്റ്റിൽ ഇടം നേടിവർ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
