നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ടേമിലെ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച അവതരിപ്പിക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമത്തെ വനിതാ ധനമന്ത്രിയായ സീതാരാമന്റെ രണ്ടാമത്തെ ബജറ്റ് കൂടിയാണിത്. 2021 മാർച്ചിൽ അവസാനിക്കുന്ന വർഷത്തെ മുഴുവൻ വർഷ ബജറ്റാണ് സീതാരാമൻ അവതരിപ്പിക്കുക.
ഇന്ന് രാവിലെ 11 മണിയോടെ ലോക്സഭാ സ്പീക്കറെ അഭിസംബോധന ചെയ്ത് സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിക്കും. അവതരണത്തിന്റെ ദൈർഘ്യം 90 മുതൽ 120 മിനിറ്റ് വരെയാണ്. സമ്പദ്വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചും അതിന്റെ വെല്ലുവിളികളുടെ രൂപരേഖയെക്കുറിച്ചും 2019-20 ലെ ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യനാണ് സർവേ പുറത്തുവിട്ടത്.

മുൻകാലങ്ങളിലെ വരുമാനവും ചെലവും, വരാനിരിക്കുന്ന വർഷത്തേക്കുള്ള കണക്കാക്കിയ ചെലവുകളും പ്രവചനങ്ങളും വിശദീകരിക്കുന്ന സർക്കാരിന്റെ സാമ്പത്തിക പ്രസ്താവനയാണ് കേന്ദ്ര ബജറ്റ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ വർഷം ജൂലൈയിൽ സീതാരാമൻ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
2016 വരെ കേന്ദ്ര ബജറ്റ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലാണ് അവതരിപ്പിച്ചിരുന്നത്. 2017ൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
