പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മെഗാ സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ടം ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു. ചെറുകിട ബിസിനസുകൾ, ഡിസ്കോം, എൻബിഎഫ്സി, കുടിയേറ്റ തൊഴിലാളികൾ എന്നീ മേഖലകളെ കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങൾ ആയിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയത്. എന്നാൽ കാർഷിക മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഇന്നത്തേത്. ഇന്ത്യയിലെ കർഷകർക്കായി 11 ഉത്തേജന പ്രഖ്യാപനങ്ങളുള്ളത്. ഇതിൽ എട്ട് എണ്ണം ലോജിസ്റ്റിക്സും സംഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാക്കി മൂന്ന് എണ്ണവും ഭരണവുമായി ബന്ധപ്പെട്ടുള്ളതാണ്.

കാര്‍ഷിക മേഖലയ്ക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ധനമന്ത്രി വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചത്. വിളകളുടെ സംഭരണം മെച്ചപ്പെടുത്താന്‍ ഈ തുക വിനിയോഗിക്കും. കഴിഞ്ഞ രണ്ടു മാസത്തിനിടെ കര്‍ഷകര്‍ക്കായി സ്വീകരിച്ച നടപടികളും നിര്‍മ്മല സീതാരാമന് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി കിസാന്‍ ഫണ്ട് വഴി 18,700 കോടി രൂപയാണ് കേന്ദ്രം കൈമാറിയത്. താങ്ങുവില സംഭരണത്തിന് 74,300 കോടി രൂപയും സര്‍ക്കാര്‍ ഉറപ്പാക്കി. ക്ഷീരകര്‍ഷകര്‍ക്ക് 4,100 കോടി രൂപയാണ് നല്‍കിയത്. ഒപ്പം പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയില്‍ രണ്ടു മാസത്തിനിടെ 6,400 കോടി രൂപ സര്‍ക്കാര്‍ കൈമാറിയതായി ധനമന്ത്രി അറിയിച്ചു.
ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംങ്ങള്‍ക്ക് പതിനായിരം കോടി രൂപ അനുവദിക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. കാർഷിക, ഭക്ഷ്യ മേഖലയിലുള്ള ഇന്ത്യൻ സംരംഭങ്ങളെ ആഗോള ബ്രാൻഡുകളായി മാറ്റിയെടുക്കാൻ പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. കയറ്റുമതിക്ക് സർക്കാർ സഹായം നൽകും. ക്ലസ്റ്റർ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി രൂപയും പാക്കേജിലുണ്ട്. രണ്ടു കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
മത്സ്യമേഖലയ്ക്ക് (പ്രധാനമന്ത്രി മത്സ്യബന്ധന യോജന പദ്ധതി) 20,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.മത്സ്യകൃഷിക്ക് സഹായം, അടിസ്ഥാന സൗകര്യവികസനം, നൈപുണ്യ വികസനം എന്നിവയ്ക്കായി 11,000 കോടി രൂപ നീക്കിവെച്ചത് കാണാം. ഇതിലൂടെ 55 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മത്സ്യോത്പാദനം 70 ലക്ഷം ടണ്ണായി ഉയരുമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്. മത്സ്യമേഖലയില്‍ ഒരു ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
മൃഗസംരക്ഷണത്തിന് 13,343 കോടി രൂപയും പാക്കേജില്‍ കാണാം. കന്നുകാലികളുടെ രോഗ നിയന്ത്രണ പരിപാടികള്‍ക്കാണ് ഈ തുക പ്രധാനമായും ചിലവഴിക്കുക. കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പു നല്‍കും. 100 വാക്സിനേഷന് കേന്ദ്ര തുറക്കാനും കേന്ദ്രത്തിന് ആലോചനയുണ്ട്. ക്ഷീരോത്പാദന അടിസ്ഥാന വികസനത്തിനും 15,000 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചു.
ഔഷധസസ്യ കൃഷിക്ക് വകയിരുത്തിയ 4,000 കോടി രൂപയും പാക്കേജിലെ പ്രധാന ആകര്‍ഷണമാണ്. രണ്ടു വര്‍ഷത്തിനകം പത്തു ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ഗംഗാ നദിയുടെ തീരങ്ങളിലായിരിക്കും കൃഷിക്കായി കളമൊരുങ്ങുക. ഈ പ്രദേശം ഔഷധസസ്യ ഇടനാഴിയായി ദേശീയ ഔഷധ സസ്യ ബോര്‍ഡ് വികസിപ്പിക്കും. തേനീച്ച വളര്‍ത്തലിന് 500 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. രണ്ടു ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കേന്ദ്ര നിയമം കൊണ്ടുവരുമെന്നും ധനമന്ത്രി ഇന്നു അറിയിച്ചു. കൃഷി ഇറക്കുന്നതിന് മുന്‍പുതന്നെ ഉത്പന്നങ്ങള്‍ക്ക് എന്തുവില ലഭിക്കുമെന്ന വിവരം കര്‍ഷകര്‍ക്ക് അറിയാന്‍ സൗകര്യമൊരുക്കും. ഇടനിലക്കാരില്‍ നിന്നും കര്‍ഷകര്‍ നേരിടുന്ന ചൂഷണം തടയുകയാണ് നീക്കത്തിന് പിന്നിലെ കാരണം. കൃഷിക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് വിതയ്ക്കാനും മെച്ചപ്പെട്ട വില ലഭിക്കാനും തീരുമാനം സഹായിക്കും. പുതിയ നിയമം വഴി സംസ്ഥാനാന്തര കച്ചവടം നടത്താന്‍ കര്‍ഷകര്‍ക്ക് കഴിയുമെന്നതാണ് പ്രത്യേകത.
ഭക്ഷ്യ എണ്ണ, ഭക്ഷ്യധാന്യങ്ങള്‍, പയര്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. 1955 -ലെ അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും നിര്‍മ്മല സീതാരാമന് വെള്ളിയാഴ്ച്ച വ്യക്തമാക്കി.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications