നിങ്ങളും ഓഹരികൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് നല്ല സമയം. ഈ ദീപാവലിയ്ക്ക് ഏതൊരാൾക്കും വാങ്ങാവുന്ന മികച്ച 10 ഓഹരികളുടെ ലിസ്റ്റ് ബ്രോക്കറേജ് സ്ഥാപനമായ നിർമൽ ബാംഗ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് കൊടുത്തിരിക്കുന്നു. ഇതിൽ നിങ്ങൾക്ക് വാങ്ങാവുന്ന ഓഹരികൾ ഏതെല്ലാമെന്ന് പരിശോധിക്കൂ.....
1. ആർക്കീൻ സ്പെഷ്യൽ കെമിക്കൽസ് ലിമിറ്റഡ് (ACIL)
ഇന്ത്യയിലെ ഒരു പ്രമുഖ മറൈൻ കെമിക്കൽ നിർമ്മാതാവാണ് ACIL. ബ്രോമിൻ (Br), ഇന്റസ്ട്രിയൽ സാൾട്ട് (NaCl), സൾഫേറ്റ് ഓഫ് പൊട്ടാഷ് (SOP) തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. ഇപ്പോൾ ബ്രോമിൻ വ്യവസായം ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. എന്തായാലും 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 16% ഉയർന്ന വളർച്ച കൈവരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവിൽ 643 രൂപയ്ക്ക് ഈ ഓഹരി വാങ്ങാവുന്നതാണ്.
2. ഫിന്യൂ ടെക്സ് കെമിക്കൽസ് ലിമിറ്റഡ് (FCL)
ടെക്സ്റ്റൈൽ കെമിക്കലുകൾ, ശുചീകരണവും ശുചിത്വത്തിനു വേണ്ടിയുള്ള കെമിക്കലുകൾ, ഓയിൽ & ഗ്യാസിനുള്ള പ്രത്യേക രാസവസ്തുക്കൾ എന്നിവയാണ് പ്രധാനമായും ഇവിടെ നിർമ്മിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 25% മികച്ച വളർച്ചയാണ് കമ്പനി സാക്ഷ്യം വഹിച്ചത്. നിലവിലുള്ള മാർക്കറ്റ് വില അനുസരിച്ച് 402 രൂപയ്ക്ക് ഈ ഓഹരി വാങ്ങാം.
3. ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ് ലിമിറ്റഡ്
ഒരു ബാങ്ക് അക്കൗണ്ടില്ലാത്ത സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് സുരക്ഷിതമായ ബിസിനസ് ലോണുകൾ ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ് ലിമിറ്റഡ് നൽകുന്നു. കുറഞ്ഞത് 3.5 ലക്ഷം രൂപ ലോൺ നൽകുന്നുണ്ട്. വസ്തുവിന്റെ ഈടിലാണ് ഈ ലോണുകൾ ലഭിക്കുന്നത്. കമ്പനിക്ക് നിലവിൽ 27 ശതമാനത്തോളം വളർച്ചയാണ്. അതായത് 872 രൂപയ്ക്ക് ഈ ഓഹരി നിങ്ങൾക്കും സ്വന്തമാക്കാം.

4. ഗാർവെയർ ഹൈ-ടെക് ഫിലിംസ് ലിമിറ്റഡ് (GHFL)
വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ഉയർന്ന നിലവാരമുള്ള സ്പെഷ്യാലിറ്റി പോളിസ്റ്റർ ഫിലിമുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ഗാർവെയർ ഹൈ-ടെക് ഫിലിംസ് ലിമിറ്റഡ് (GHFL) . കമ്പനിയുടെ ആഗോള ബ്രാൻഡുകളാണ് ഗാർവെയർ സൺ കൺട്രോൾ ഫിലിംസ്, ഗ്ലോബൽ വിൻഡോ ഫിലിംസ് എന്നിവ. വടക്കേ അമേരിക്കയിലേക്കും യൂറോപ്യൻ വിപണികളിലേക്കുമുള്ള കയറ്റുമതിയിലൂടെ ഏകദേശം 78% വരുമാനമാണ് കമ്പനിക്ക് ലഭിക്കുന്നത്. നിലവിൽ ഈ ഓഹരി വാങ്ങുവാൻ 3,858 രൂപ വേണം.
5. ജ്യോതി റെസിൻസ് ആന്റഡ് അഡീസെവ്സ് ലിമിറ്റഡ് (JRAL)
സിന്തറ്റിക് റസിൻ പശകളുടെ നിർമ്മാണം നടത്തുന്ന കമ്പനിയാണിത്. പ്രധാനമായും മരത്തിൽ നിന്നുണ്ടാക്കുന്ന പശകളാണ് ഇവിടെ നിർമ്മിക്കുന്നത്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഉടനീളമുള്ള 38 ശാഖകളിലൂടെയും 60 വിതരണക്കാർക്കുമായി 12,000 റീട്ടെയ്ലർമാരുണ്ട്. മാത്രമല്ല 3.5 ലക്ഷം മരപ്പണിക്കാരും ഇതിന്റെ ഭാഗമാണ്. 1,470 രൂപയ്ക്ക് നിലവിൽ ഈ ഓഹരി വാങ്ങിക്കാം.
6. എൽ.& ടി ടെക്നോളജി സർവ്വീസസ് ലിമിറ്റഡ് (LTTS)
എൽ.& ടി ടെക്നോളജി സർവ്വീസസ് ലിമിറ്റഡ് കൺസൾട്ടൻസി, ഡിസൈൻ, ഡെവലപ്‌മെൻ്റ്, ടെസ്റ്റിംഗ് സേവനങ്ങൾ എന്നീ മേഖലകളിലാണ് സജീവമായി പ്രവർത്തിക്കുന്നത്. സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 3.1%മായ വളർച്ച കുറഞ്ഞിരുന്നു. എന്നാൽ 2025 സാമ്പത്തിക വർഷത്തിലേക്ക് 10% വരെ വളർച്ച നിലനിർത്തുന്നു. നിലവിൽ 5,258 രൂപ ഓഹരി വാങ്ങാം.
7. മാക് പവർ സി.എൻ.സി മെഷീൻസ് ലിമിറ്റഡ്
ഇന്ത്യയിലെ 8ാമത്തെ വലിയ സി.എൻ.സി മെഷീൻസ് നിർമ്മാതാവാണ് മാക് പവർ. മെഷീൻ നിർമ്മാണത്തിനുള്ള മാക് പവറിന്റെ മൊത്തം ശേഷി 1.5k to 2k വരെയാണ്. സത്യത്തിൽ മാക് പവറിന്റെ മൊത്തം മാർക്കറ്റ് ഷെയർ വിപണിയുടെ ~1% മാത്രമാണ്. നിലവിൽ ഈ ഓഹരി 1,215 രൂപയ്ക്ക് വാങ്ങാം.
8. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (REC)
ഇന്ത്യയിലുടനീളമുള്ള പവർ പ്രോജക്ടുകൾക്ക് സഹായം നൽകുന്ന ഒരു പൊതുമേഖലാ കമ്പനിയാണ് REC ലിമിറ്റഡ്. വൈദ്യുതി മന്ത്രാലയത്തിൻ്റെ പരിധിയിലാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. നിലവിൽ മാർക്കറ്റ് വില പ്രകാരം 529 രൂപയ്ക്ക് ഈ ഓഹരി വാങ്ങാം.
9. സായ് സിൽക്സ് കലാമന്ദിർ ലിമിറ്റഡ്
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ഒന്നാണ് സായ് സിൽക്സ് കലാമന്ദിർ ലിമിറ്റഡ്. ഈ സാമ്പത്തിക വർഷത്തിൽ കാര്യമായ ഇടിവ് സംഭവിച്ചു. വരും വർഷങ്ങളിൽ മികച്ച വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 166 രൂപയുണ്ടെങ്കിൽ ആ ഓഹരി വാങ്ങാം.
10. ട്രാൻസ്ഫോമേഴ്സ് ആൻഡ് റെക്ടിഫയേഴ്സ് (ഇന്ത്യ) ലിമിറ്റഡ് (TRIL)
ഇന്ത്യയിലെ ഏറ്റവും മികച്ചതും വലിപ്പമേറിയതുമായ ട്രാൻസ്ഫോമർ കമ്പനിയാണ് TRIL. വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഇവിടെയുണ്ട്. അതിൽ പ്രധാനമായും 500 MVA ട്രാൻസ്‌ഫോർമറുകളും 1200 kV ക്ലാസും ഉൾപ്പെടുന്നു. 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 55% വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ ഓഹരി വാങ്ങാൻ 815 രൂപ മതി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications