ദീപാവലി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഓൺലൈൻ പർച്ചേസുകൾക്ക് ഇപ്പോഴും ഓഫറുകളുണ്ട്. ആകർഷകമായ ഡിസ്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളുമെല്ലാം നൽകുന്നു. ഓഫറുകളിൽ വീണ് ബഡ്ജറ്റിൽ കൂടുതൽ പർച്ചേസ് ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ ബഡ്ജറ്റിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. എന്തെല്ലാം വാങ്ങണം എന്നത് ആദ്യമേ പ്ലാൻ ചെയ്യുക, അതിനു ശേഷം ആ ഇൽപ്പന്നം കുറഞ്ഞ തുകയ്ക്ക് വാങ്ങാൻ സാധിക്കുമോ എന്നും പരിശോധിക്കുക.
അടുക്കള സാധനങ്ങൾ, ഇലക്ടോണിക് ഉപകരണങ്ങൾ തുടങ്ങി വാങ്ങാനുള്ളവയുടെ ലിസ്റ്റ് തയ്യാറാക്കുക. ഈ ലിസ്റ്റിൽ തന്നെ ബഡ്ജറ്റ് തീർക്കാനും ശ്രദ്ധിക്കണം. അതിനമായി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ സാധനങ്ങൾ വാങ്ങാം.
ക്യാഷ്ബാക്ക് ആപ്പുകൾ കൂടുതലായി ഉപയോഗിക്കുക
ഓൺലൈൻ പർച്ചേസുകൾ പ്രത്യേകിച്ചും ഉത്സവകാല പർച്ചേസുകൾക്ക് ഏറ്റവും നല്ല ഓപ്ഷനാണ് ക്യാഷ്ബാക്ക് ആപ്പുകൾ. ഇത്തരം ആപ്പുകൾ നിരവധി ഓഫറുകളാണ് നൽകുന്നത്. അതിനാൽ ഈ ആപ്പിലൂടെ മിന്ത്ര, ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഈ-കൊമേഴ്സ് ആപ്പുകളിലേക്ക് ലോഗിൻ ചെയ്യാം, ഒപ്പം ക്യാഷ്ബാക്ക് ആപ്പുകളിൽ നൽകുന്ന അതേ ഓഫറിൽ സാധനങ്ങൾ പർച്ചേസ് നടത്താനും സാധിക്കുന്നു. അതിനാൽ കുറഞ്ഞ നിരക്കിൽ സാധനം വാങ്ങാം, ഒപ്പം ക്യാഷ്ബാക്കും നേടാം.
നിലവിൽ നിരവധി ക്യാഷ്ബാക്ക് ആപ്പുകളുണ്ട്. അവയിൽ മികച്ച ഓഫറുകൾ ഉള്ള ഒന്ന് തിരഞ്ഞെടുക്കാം. ഈ ആപ്പ് മുകളിൽ പറഞ്ഞ ഈ-കൊമേഴ്സ് ആപ്പുകളിലെ ഉൽപ്പന്നങ്ങൾക്ക് ഓഫറുകളോ ക്യാഷ്ബാക്കോ നൽകുന്നുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രം ആപ്പ് ഡൗൺലോഡ് ചെയ്യുക. ക്യാഷ്കരോ, ഏൺകരോ തുടങ്ങിയവ ഇത്തരം ക്യാഷ്ബാക്ക് ആപ്പുകളാണ്.

ഓരോ പ്ലാറ്റ്ഫോമുകളിലേയും വില പരിശോധിക്കുക.
ഒരേ ഉൽപ്പന്നത്തിന്റെ വില ഓരോ പ്ലാറ്റ്ഫോമിലും വ്യത്യസ്തമായിരിക്കും. അതിനാൽ ഓരോന്നിലും കൃത്യമായി പരിശോധിക്കുക. അതിൽ നിന്ന് ആകർഷകമായ ഓഫർ നൽകുന്ന പ്ലാറ്റ്ഫോം കണ്ടെത്തി പർച്ചേസ് നടത്തുക. അങ്ങനെ ചെയ്താൽ ലാഭം പ്രതീക്ഷിക്കാം. മാത്രമല്ല അതേ പ്ലാറ്റ്ഫോമുകളിൽ മറ്റേതെങ്കിലും ദിവസങ്ങളിൽ ഇതിലും കുറഞ്ഞ ഓഫറുകൾ ഉറപ്പ് നൽകുന്നുണ്ടോയെന്നും നോക്കുക.
വഞ്ചിക്കപ്പെടരുത്...
മോശം ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താനായി വമ്പൻ ഡിസ്കൗണ്ട് ഉണ്ടെന്ന് കാണിച്ച് ജനങ്ങളെ കവിളിപ്പിക്കുന്നവരുണ്ട്. ഓഫറായി നൽകുന്ന ഉൽപ്പന്നങ്ങൾ മൂന്ന് മാസങ്ങൾക്കു മുന്നേയും ആ സൈറ്റിൽ അതേ വിലയ്ക്ക് തന്നെയാവും വിൽപ്പന നടത്തിയത്. പക്ഷേ ഓഫർ, ഡിസ്കൗണ്ട് എന്ന് ചേർക്കുമ്പോൾ അതിൽ ആകൃഷ്ടരാവരുത്.
ബാങ്കിലെ ഓഫറുകൾ മനസിലാക്കുക....
വിവിധ ബാങ്കുകൾ ഇത്തരം ഓൺലൈൻ പർച്ചേസുകൾക്ക് ഓഫറുകൾ നൽകുന്നുണ്ട്. ഡിസ്കൗണ്ട്, ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ എന്നിവ നൽകുന്നു. എന്നാൽ ഇത് പലർക്കും അറിയില്ല. ഇടയ്ക്ക നിങ്ങളുടെ ബാങ്കിന്റെ ആപ്പിൽ കയറി പരിശോധിച്ചാൽ ഇതുവരെ നേടിയ ഓഫറുകളുടെ ലിസ്റ്റ് കാണാം.
ഉദാഹരണത്തിന്, ആമസോൺ വെബ്സൈറ്റുമായി സഹകരിക്കുന്ന ബാങ്കുകളാണ് ICICI ബാങ്ക്, ആക്സിസ് ബാങ്ക്, IDFC ഫസ്റ്റ് ബാങ്ക്, BOBCARD, HSBC എന്നിവ. മാത്രമല്ല ഈ ബാങ്കുകളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ ക്യാഷ്ബാക്ക് പോയിൻ്റുകളും നേടാം. ക്രെഡിറ്റ് കാർഡുകൾ ക്യാഷ്ബാക്ക്, ഡിസൗണ്ടുകൾ, റിവാർഡുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ക്രെഡിറ്റ് കാർഡ് ഉപയോഗം ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കിയാൽ മാത്രമേ നേട്ടം കൈവരിക്കാൻ സാധിക്കുള്ളു.
മാത്രമല്ല ആമസോൺ പേ ലേറ്റർ, ഫ്ലിപ്കാർട്ട് പേ ലേറ്റർ തുടങ്ങിയ ഓപ്ഷനുകൾ സ്വീകരിക്കാതിരിക്കുക. പർച്ചേസ് നടത്തി തൊട്ടടുത്ത മാസം മുതൽ അധിക തുക അടക്കേണ്ടി വരും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications