രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം മുന്‍നിര്‍ത്തി ജിഡിപി, ദേശീയ വരുമാനം എന്നിവയുടെ ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റ് കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നല്കിയ വിവരം പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ച അഞ്ചു ശതമാനമായിരിക്കും. വളര്‍ച്ച കണക്കാക്കുന്ന മറ്റൊരു മാനദണ്ഡമായ ഗ്രോസ് വാല്യൂ ആഡഡ് (ജിവിഎ) നിരക്കാകട്ടെ 4.9 ശതമാനത്തിലും എത്തിനില്‍ക്കുന്നു. ഒരു വ്യവസായത്തിലോ മേഖലയിലോ മൊത്തം ഉല്‍പ്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജിവിഎ.
ഉത്പാദന മേഖലയില്‍ സംഭവിച്ച മാന്ദ്യമാണ് ജിഡിപി വളര്‍ച്ച ഇത്രയേറെ ഇടിയാന്‍ കാരണം. 2019-20 സാമ്പത്തിക വര്‍ഷം ഉത്പാദന മേഖലയിലെ വളർച്ച രണ്ടു ശതമാനമായി കൂപ്പുകുത്തുമെന്നാണ് കണക്കാക്കുന്നത്. മുന്‍ സമ്പാത്തിക വര്‍ഷം 6.2 ശതമാനമായിരുന്നു ഉത്പാദന മേഖലയുടെ വളര്‍ച്ച. കാര്‍ഷിക, കെട്ടിട നിര്‍മ്മാണ, വൈദ്യുത, പാചക വാതക, ജലവിതരണ മേഖലകളിലും മാന്ദ്യത്തിന്റെ പ്രതിഫലനം ദൃശ്യമാണ്. ഖനനം, പ്രതിരോധം, പൊതുഭരണം തുടങ്ങിയ മേഖലകള്‍ നാമമാത്രമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യവസായിക ഉത്പാദന സൂചിക (ഏപ്രില്‍ - ഒക്ടോബര്‍), തിരഞ്ഞെടുത്ത വ്യവസായ മേഖലകളുടെ സമ്പദ് വളര്‍ച്ച (ആദ്യ രണ്ടു പാദം), കാര്‍ഷിക ഉത്പാദന എസ്റ്റിമേറ്റ്, കേന്ദ്ര-സംസ്ഥാന അക്കൗണ്ടുകള്‍, റെയില്‍വേ വരുമാനം, വാഹന വില്‍പ്പന, കാര്‍ഗോ വരുമാനം തുടങ്ങിയ സൂചികകള്‍ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ജിഡിപി എസ്റ്റിമേറ്റ്. നടപ്പു സാമ്പത്തികവര്‍ഷം ജൂണ്‍, സെപ്തംബര്‍ ത്രൈമാസ പാദങ്ങള്‍ 5 ശതമാനവും 4.5 ശതമാനവുമാണ് രാജ്യം വളര്‍ച്ച കണ്ടത്. കഴിഞ്ഞ ആറു വർഷത്തിനിടെയുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിതെന്നും ഇവിടെ പ്രത്യേകം പരാമർശിക്കണം.

നേരത്തെ, ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചയില്‍ അഞ്ചു ശതമാനം കുറവാണ് കേന്ദ്ര ബാങ്കും അനുമാനിക്കുന്നത്. മുന്‍പ് 7.4 ശതമാനമായിരുന്നു റിസര്‍വ് ബാങ്ക് പ്രവചിച്ച ഇന്ത്യയുടെ വളര്‍ച്ച. റിസര്‍വ് ബാങ്കിന്് പുറമെ ഗ്ലോബല്‍ റേറ്റിങ് ഏജന്‍സിയായ മൂഡീസും ഇന്ത്യയുടെ പ്രതീക്ഷിത സമ്പദ് വളര്‍ച്ച 5.6 ശതമാനം മാത്രമായി പരിമിതപ്പെടുത്തുകയുണ്ടായി. തൊഴിലില്ലായ്മ വര്‍ധിച്ചതും ഉപഭോക്തൃ ഡിമാന്‍ഡ് ഗണ്യമായി ഇടിഞ്ഞതും രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിച്ചു. ഇതേസമയം 2020, 2021 വര്‍ഷങ്ങളില്‍ യഥാക്രമം 6.6, 6.7 ശതമാനം നിരക്കില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മൂഡിസ് പ്രവചിച്ചിട്ടുണ്ട്. എന്തായാലും നടപ്പു സാമ്പത്തിക വര്‍ഷം നേരിടുന്ന തിരിച്ചടികള്‍ താത്കാലികം മാത്രമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിരീക്ഷണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications