ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും വലിയ വിപ്ലവം ഏതാണ് എന്ന് ചോദിച്ചാൽ ഉത്തരം വന്ദേഭാരത് എന്നാണ്. കാരണം അത്യാധുനിക സൌകര്യങ്ങളോടെ മികച്ച യാത്ര വന്ദേഭാരത് നൽകുന്നു എന്നതാണ്. രാജ്യത്തുടനീളം ആകെ 164 വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു. 42 ട്രെയിനുകളാണ് 2025-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. 2026-ൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകളെത്തും. അതിൽ എല്ലാവരും കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുമുണ്ടാകും.
സവിശേഷതകൾ
യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്‍റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെന്‍റ്, വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഡിസ്‌പ്ലേ പാനലുകളുടെയും സുരക്ഷാ ക്യാമറകളും, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിവയുൾപ്പെടെ ലോകോത്തര സവിശേഷതകളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൂകി പായാൻ തയ്യാറെടുക്കുന്നത്.
ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന കവച് സംവിധാനവുമായാണ് ട്രെയിൻ പുറത്തിറങ്ങുക. ട്രെയിൻ മാനേജരുമായും ലോക്കോ പൈലറ്റുമായും യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനുമുള്ള സംവിധാനങ്ങളും ട്രെയിനിലുണ്ടാകും.
1128 പേർക്ക് യാത്ര ചെയ്യാം
16 കോച്ചുകളോടെയാണ് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പുറത്തിറങ്ങുക. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെ മൂന്നു തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.ആകെ 1128 പേർക്ക് യാത്ര ചെയ്യാനാകും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആദ്യം ഏത് റൂട്ടിൽ..?
എസി ക്ലാസ് യാത്രകള്‍ക്കായാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കുന്നത്. എന്നാൽ ഉദ്ഘാടന സർവ്വീസ് ഏത് റൂട്ടിൽ നടത്തുമെന്ന പ്രഖ്യാപനം ഇതുവരെയും തീരുമാനിച്ചിട്ടില്ല. നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആദ്യ റൂട്ട് ഡല്‍ഹിയെ ബന്ധിപ്പിച്ചാകും എന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു, സെക്കന്തരാബാദ് തുടങ്ങിയ റൂട്ടുകളിലും വന്ദേഭാരത് സ്ലീപ്പര്‍ എത്തുമെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
കേരളത്തിനും നേട്ടം
ആദ്യ സ്ലീപ്പര്‍ എത്തി മൂന്ന് മാസത്തിനുള്ളില്‍ കേരളത്തിലേക്കും വരുമെന്നാണ് കണക്ക് കൂട്ടൽ. മംഗളൂരു-തിരുവനന്തപുരം റൂട്ടിലായിരിക്കും കേരളത്തിന് ലഭിക്കുന്ന ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എന്നാണ് പ്രതീക്ഷ. എന്നാല്‍ ബെംഗളൂരു-കോഴിക്കോട്, ചെന്നെ-കോഴിക്കോട്, മംഗളൂരു-തിരുവനന്തപുരം റൂട്ടുകളില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ചരിത്രത്തിൻ്റെ ഭാഗം
കുറഞ്ഞ സമയത്തിനുള്ളിൽ സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് ഇനി മുതൽ സ്ലീപ്പർ കോച്ചുകളിലൂം എത്തുന്നുവെന്ന വാർത്ത ആശ്വാസകരമാണ്. മെച്ചപ്പെട്ട ഇന്റീരിയർ, മെച്ചപ്പെട്ട സ്ഥിരത, ആധുനിക യാത്രാ സൗകര്യങ്ങൾ എന്നിവയിലൂടെ ദീർഘദൂരത്തേക്ക് രാത്രിയിലും യാത്ര ചെയ്യാൻ വന്ദേ ഭാരതിലൂടെ സാധിക്കും. സ്ലീപ്പർ എത്തുന്നതോടെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്രാ സയമവും കുറയും. ചെന്നൈയിലേയും റായ്ബറേലിയിലേയും റെയിൽവേ കോച്ച് ഫാക്ടറികളിൽ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
