ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ച് ഫിച്ച് റേറ്റിംഗ്‌സ്, 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച, കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2 ശതമാനമായി കുറയുമെന്ന് പ്രവചിച്ച് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് എജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്. കൊവിഡ് 19 മഹാമാരി മൂലമുണ്ടായ ലോക്ക് ഡൗണും തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യം പിടിമുറുക്കിയതുമാണ് ഇതിന് കാരണം. ഇന്ത്യ 5.9 ശതമാനം വളരുമെന്നായിരുന്നു ഫിച്ച് നേരത്തെ പ്രവചിച്ചിരുന്നത്. കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ പ്രാദേശിക ഉത്പാദന വിതരണ ശൃംഖലയിലുണ്ടായിരുന്ന തടസ്സങ്ങള്‍ ഇപ്പോള്‍ മാറിവരുന്നുണ്ട്. എങ്കിലും, മറ്റു രാജ്യങ്ങളെ സാരമായി തന്നെ കൊവിഡ് 19 പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

2020-21 കാലയളവിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച് 5.1 ശതമാനമായാണ് ഫിച്ച് കണക്കാക്കിയിരുന്നത്. ഇത് 2019 ഡിസംബറില്‍ കണക്കാക്കിയ 5.6 ശതമാനത്തെക്കാളും കുറവാണെന്നതും ശ്രദ്ധേയം. ഉപഭോക്തൃ ചെലവ് കുറയുന്നതിനിടയില്‍ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളും സേവന വിഭാഗവും ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഫിച്ച് റേറ്റിംഗ്‌സ് അറിയിച്ചു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പക്കാര്‍, പരിമിതമായ ക്യാഷ് ബഫറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. മാത്രമല്ല, വരുമാനത്തിലെ ഇടിവ് വായ്പകള്‍ തിരിച്ചടക്കാനുള്ള അവരുടെ കഴിവിനെ ബാധിക്കുമെന്നും ഫിച്ച് പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്  കുറച്ച് ഫിച്ച് റേറ്റിംഗ്‌സ്, 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

<strong>കോവിഡ്-19 പ്രതിസന്ധി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയാൻ കാരണമായോ?</strong>കോവിഡ്-19 പ്രതിസന്ധി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയാൻ കാരണമായോ?

കൊവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്ത്യയുടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍, അവരുടെ പ്രവര്‍ത്തന പ്രകടനത്തിലും സാമ്പത്തിക പ്രൊഫൈലുകളിലും സമ്മര്‍ദം ചെലുത്താന്‍ ഇടയാക്കും. രാജ്യത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതേസമയം, പ്രാദേശികമായി അണുബാധകള്‍ വര്‍ധിക്കുന്നത് സാമ്പത്തിക വികാരത്തിനും തിരിച്ചടിയാവും. ഫിച്ച് റേറ്റ് ചെയ്ത ഇന്ത്യന്‍ എന്‍ബിഎഫ്‌ഐകളുടെ റേറ്റിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആര്‍ഡബ്ല്യുഎന്‍ (റേറ്റിംഗ് വാച്ച് നെഗറ്റീവ്), കൊവിഡ് 19 വ്യാപനം നിയന്ത്രിക്കാനുള്ള അധികാരികളുടെ നടപടികളെത്തുടര്‍ന്ന് അവരുടെ ക്രെഡിറ്റ് പ്രൊഫൈലുകളില്‍ ഉയര്‍ന്ന അനിശ്ചിതത്വം പ്രതിഫലിപ്പിക്കുന്നു.കഴിഞ്ഞയാഴ്ച, മൂഡീസ് ഇന്‍വസ്റ്റേഴ്‌സ് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 5.3 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി കുറച്ചിരുന്നു.

English summary

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വീണ്ടും കുറച്ച് ഫിച്ച് റേറ്റിംഗ്‌സ്, 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

fitch cuts india growth forecast to 30 year low of 2 for fy21
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X