കൊവിഡ് 19 വ്യാപനം ബിസിനസ് നിക്ഷേപങ്ങളെയും കയറ്റുമതിയെയും ദോഷകരമായി ബാധിക്കുമെന്ന് ഫിച്ച് റേറ്റിംഗ്സ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 5.1 ശതമാനമായി ഇടിയുമെന്നും ഫിച്ച് പ്രവചിച്ചു. 2020 ഡിസംബറില്‍ 5.6 ശതമാനവും അതിന് തൊട്ടടുത്ത വര്‍ഷം 6.5 ശതമാനവും വളര്‍ച്ച ഇന്ത്യ നേടുമെന്ന് 2019 ഡിസംബറില്‍ ഫിച്ച് റേറ്റിംഗ്സ് പ്രവചിച്ചിരുന്നു. വരും ആഴ്ചകളില്‍ കൊവിഡ് 19 ബാധിച്ച ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും ഈ സാഹചര്യത്തിന്റെ അപകട സാധ്യതകള്‍ ഏറെയാണെന്നും ഗ്ലോബല്‍ ഇക്കണോമിക് 2020 -ല്‍ ഫിച്ച് പറഞ്ഞു.
വിതരണ ശൃംഖലയിലെ തടസങ്ങള്‍ ബിസിനസ് നിക്ഷേപത്തെയും കയറ്റുമതിയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. 2019-20 കാലയളിലുണ്ടായിരുന്ന 5.0 ശതമാനം വളര്‍ച്ചയെത്തുടര്‍ന്ന്, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 5.1 ശതമാനമായി തുടരുമെന്നും ഫിച്ച് കൂട്ടിച്ചേര്‍ത്തു. 2021-22 കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ച 6.4 ശതമാനമാകുമെന്നും ഫിച്ച് പ്രവചിച്ചിട്ടുണ്ട്. അപകടകരമായ നിലയിലാണ് വൈറസ് വ്യാപിക്കുന്നത്. അതേസമയം സ്കൂളുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ അടച്ചുകൊണ്ട് വൈറസ് പടരുന്നത് തടയുന്നതിനുള്ള നടപടികള്‍ പ്രാദേശിക സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുണ്ട്.

ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം (ഉദാഹരണത്തിന് വ്യാപാരം, ടൂറിസം എന്നിവ) മിതമായതാണെങ്കിലും, ഇന്ത്യയിലെ നിര്‍മ്മാതാക്കള്‍ പ്രധാന ചൈനീസ് ഇന്റര്‍മീഡിയേറ്റ് ഇന്‍പുട്ടുകളെ (പ്രത്യേകിച്ച് ഇലക്ട്രോണിക്, മെഷിനറി ഉപകരണങ്ങള്‍ എന്നിവ) വളരെയധികം ആശ്രയിക്കുന്നുണ്ടെന്ന് ഫിച്ച് പറയുന്നു. അടുത്തിടെ, ലോകാരോഗ്യ സംഘടന (WHO) കൊവിഡ് 19 -നെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കൊവിഡ് 19 മൂലം ഇതുവരെ 9,000 -ത്തിലധികം പേര് മരണടഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 195 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, നാല് പേര് മരിച്ചു. യെസ് ബാങ്ക് പ്രതിസന്ധിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നതിന് കാരണമായെന്ന് ഫിച്ച് വ്യക്തമാക്കി. സാമ്പത്തിക രംഗത്തെ പ്രതിസന്ധി ആഭ്യന്തര ചെലവുകളെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് കൂട്ടിച്ചേര്‍ത്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications