ഫിച്ച് റേറ്റിംഗ്സ് 2019-20 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 4.6 ശതമാനമായി വെട്ടിക്കുറച്ചു. എന്നാൽ ഇന്ത്യയുടെ ധനകാര്യ, ധനനയ ഘടനാപരമായ നടപടികളുടെ പിന്തുണയോടെ 2021ൽ വളർച്ച ക്രമേണ വളർച്ച 5.6 ശതമാനമായും തുടർന്നുള്ള വർഷം 6.5 ശതമാനമായും ഉയരുമെന്നും ഫിച്ച് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും പാദങ്ങളിൽ ഇന്ത്യയുടെ ജിഡിപി വളർച്ച ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര ഘടകങ്ങൾ, പ്രത്യേകിച്ചും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലെ (എൻബിഎഫ്സി) വായ്പ ലഭ്യത കുറയുകയും ബിസിനസ്സിലും ഉപഭോക്തൃ ആത്മവിശ്വാസത്തിലുമുള്ള തകർച്ചയുമാണ് മാന്ദ്യത്തിന് പ്രധാന കാരണം.

മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവ്വീസ് 2019-20 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 5.8 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി കഴിഞ്ഞ ദിവസം കുറച്ചിരുന്നു. കഴിഞ്ഞ ഏതാനും പാദങ്ങളായി സാമ്പത്തിക വളർച്ച മന്ദഗതിയിലായതോടെ ജീവനക്കാരുടെ കടം തിരിച്ചടവ് ശേഷിയെ ബാധിക്കുമെന്നും റീട്ടെയിൽ വായ്പയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും റേറ്റിംഗ് ഏജൻസി അറിയിച്ചിരുന്നു.
റേറ്റിംഗ് ഏജൻസി അടുത്ത വർഷം വളർച്ചയിൽ ഒരു മിതമായ ചാക്രിക വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വളർച്ച സമീപകാലത്തേക്കാൾ ദുർബലമായിരിക്കുമെന്നാണ് മൂഡീസിന്റെ പ്രവചനം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി) വളർച്ച 2021 സാമ്പത്തിക വർഷത്തിൽ 5.7 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ഉയരുമെന്ന് ബ്ലൂംബെർഗ് ഇക്കണോമിക്സ് പ്രവചിച്ചിരുന്നു. അടുത്ത വർഷത്തോടെ ഗ്രാമീണ വരുമാനം ഉയരുമെന്നും സെൻട്രൽ ബാങ്കിന്റെ നിരക്ക് കുറയ്ക്കൽ വളർച്ചയിലേയ്ക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2020ൽ ഉപഭോക്താളുടെയും നിക്ഷേപകരുടെയും വികാരത്തെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ ജിഡിപി വളർച്ച കുത്തനെ വർധിപ്പിക്കുകയും ഇന്ത്യയിൽ ഒരു യഥാർത്ഥ സാമ്പത്തിക വീണ്ടെടുക്കലിന് സഹായിക്കുകയും ചെയ്യുമെന്ന് ബ്ലൂംബെർഗ് ഇക്കണോമിക്സ് റിപ്പോർട്ടിൽ പറയുന്നു.\
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications