ടാറ്റാ എന്ന ബിസിനസ് ഗ്രൂപ്പിനെ അറിയാത്ത ആരും തന്നെ ഉണ്ടാകില്ല അല്ലേ. ഉപ്പ് മുതൽ വാഹനം വരെ നിർമ്മിക്കുന്ന ടാറ്റാ ഗ്രൂപ്പിനെ ഇന്ത്യയിലെ വ്യാവസായിക സാമ്രാജ്യത്തിന്‍റെ പര്യായം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് സ്ഥാപിതമായ കമ്പനി ഇന്ന് 150ൽ അധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.
നിക്ഷേപകരെ സംബന്ധിച്ചും മികച്ച നേട്ടം നൽകുന്ന കമ്പനിയാണ് ടാറ്റ. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള 5 കമ്പനികളുടെ ഓഹരികൾക്ക് ബൈ കോൾ നൽകിയിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാനങ്ങളും വിപണി വിദഗ്ധരും. ടൈറ്റൻ കമ്പനി ലിമിറ്റഡ്, ഇന്ത്യൻ ഹോട്ടൽസ് കോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, വോൾട്ടാസ് എന്നിവയാണ് ഈ ഓഹരികൾ. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ ഓഹരികളെല്ലാം കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ ഇടിവ് രേഖപ്പെടുത്തിയവയാണ്. എന്നാൽ വരും ദിവസങ്ങളിൽ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
1. ടാറ്റ മോട്ടോഴ്‌സ്
ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ ടാറ്റ മോട്ടോഴ്‌സ് ഓഹരികളിൽ 1,188 രൂപ ടാർഗെറ്റ് വിലയുള്ള ബൈ കോൾ ശുപാർശ ചെയ്തിട്ടുണ്ട്. ബിഎസ്ഇയിലെ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിൻ്റെ അവസാന ട്രേഡിംഗ് വില 979.55 രൂപയാണ്. കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ 3 മാസത്തിനിടെ 135 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. 6 മാസത്തിനിടെ 58 ശതമാനവും 1 വർഷത്തിനിടെ 134 ശതമാനം ലാഭവും ടാറ്റാ മോട്ടോഴ്സ് നേടി.

അതേ സമയം രണ്ടാഴ്ചയ്ക്കിടെ ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ 5.75 ശതമാനം ഇടിഞ്ഞു. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില യഥാക്രമം 1065.60 രൂപയും 52 ആഴ്‌ചയിലെ ഏറ്റവും കുറഞ്ഞ വില 400.40 രൂപയുമാണ്.
2. ടാറ്റ സ്റ്റീൽസ്
164 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ടാറ്റാ സ്റ്റീൽസ് ഓഹരികൾ വാങ്ങാമെന്നാണ് സ്റ്റോക്ക് അനലിസ്റ്റായ രുചിത് ജെയിൻ ശുപാർശ ചെയ്യുന്നത്. അതേ സമയം 138 രൂപയൽ സ്റ്റോപ്പ് ലോസ് നിലനിർത്താനും അദ്ദേഹം പറയുന്നു.
ടാറ്റ സ്റ്റീൽ ഓഹരിയുടെ അവസാന ട്രേഡിംഗ് വില 151.95 രൂപയാണ്. കഴിഞ്ഞ -ആഴ്ചയ്ക്കിടെ 3.37 ശതമാനം ഇടിവാണ് കമ്പനിയുടെ ഓഹരിക്കുണ്ടായത്. 45 ശതമാനമാണ് 1 വർഷത്തെ നേട്ടം. 52 ആഴ്‌ചയിലെ ഉയർന്ന വില 159.50 രൂപയും ഏറ്റവും കുറഞ്ഞ വില 101.65 രൂപയുമാണ്.
3. ടൈറ്റൻ കമ്പനി ലിമിറ്റഡ്
4,112 രൂപ ടാർഗെറ്റ് വിലയോടെ ടൈറ്റൻ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഷേർഖാൻ പറയുന്നത്. 2022-2027 സാമ്പത്തിക വർഷത്തിൽ 20% വാർഷിക വളർച്ചയാണ് ടൈറ്റൻ ലക്ഷ്യമിടുന്നത്. ശക്തമായ വളർച്ചാ വീക്ഷണം, സുസ്ഥിരമായ മാർക്കറ്റ് ഷെയർ നേട്ടങ്ങളിൽ ടൈറ്റൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ബ്രോക്കറേജ് വിലയിരുത്തുന്നുണ്ട്.
ടൈറ്റൻ കമ്പനി ലിമിറ്റഡ് ഓഹരികളുടെ അവസാന ട്രേഡിംഗ് വില 3709.15 രൂപയാണ്. 2-ആഴ്ചയ്ക്കിടെ 2 ശതമാനം നഷ്ടമാണ് ഓഹരി നേരിട്ടത്. കഴിഞ്ഞ 6-മാസത്തിൽ 13% റിട്ടേൺ നൽകി. കഴിഞ്ഞ ഒരു വർഷത്തെ നേട്ടം 48 ശതമാനമാണ്. ഓഹരികളുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 3885.00 രൂപയും കുറഞ്ഞ വില 2467.45 രൂപയുമാണ്.
4. വോൾട്ടാസ്
1230 രൂപ ടാർഗെറ്റ് വിലയോടെ വോൾട്ടാസ് ഓഹരികൾ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ശുപാർശ. വോൾട്ടാസ് ഓഹരികളുടെ നിലവിലെ വിപണി വില 1065.40 രൂപയാണ്. കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ 1.56 ശതമാനത്തിന്‍റെ ഇടിവാണ് ഓഹരിക്കുണ്ടായത്.
23 ശതമാനമാണ് 6 മാസത്തെ റിട്ടേൺ. കഴിഞ്ഞ ഒരു വർഷത്തിൽ 26% കുതിച്ചുയർന്നു. കഴിഞ്ഞ 2 വർഷത്തിനിടെ വോൾട്ടാസ് ഓഹരികൾ 17 ശതമാനം ഇടിഞ്ഞു. 52 ആഴ്‌ചയിലെ ഉയർന്ന വില 1139.00 രൂപയും കുറഞ്ഞ വില 745.00 രൂപയുമാണ്.

5. ഇന്ത്യൻ ഹോട്ടൽസ് കോ ലിമിറ്റഡ്
ബ്രോക്കറേജ് സ്ഥാപനമായ എൽകെപി സെക്യൂരിറ്റീസ് ടാറ്റ ഗ്രൂപ്പ് ഹോട്ടൽ കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കോ ലിമിറ്റഡ് ഷെയറിലേക്ക് (ഐഎച്ച്‌സിഎൽ) ബൈ കോൾ നിർദ്ദേശിക്കുന്നുണ്ട്. ഒരു ഷെയറിന് 640 രൂപ ടാർഗെറ്റുചെയ്‌ത് സ്റ്റോപ്പ് ലോസ് 570 രൂപയിൽ നിലനിർത്താനാണ് നിർദ്ദേശം.
ഇന്ത്യൻ ഹോട്ടൽസ് ഓഹരികളുടെ നിലവിലെ വില 557.15 രൂപയാണ്. കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ 5 ശതമാനത്തിന്‍റെ ഇടിവാണ് ഓഹരി രേഖപ്പെടുത്തിയത്. 52 ആഴ്‌ചയിലെ ഉയർന്ന വില ഒരു ഷെയറിന് 602.75 രൂപയും 52 ആഴ്‌ചയിലെ താഴ്ന്ന വില 302.30 രൂപയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications