എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സംബന്ധിച്ച പുതിയ നിയമങ്ങള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി. തൊഴിലുടമകളും ജീവനക്കാരും നല്കുന്ന സ്റ്റാറ്റിയൂട്ടറി പ്രൊവിഡന്റ് ഫണ്ട് സംഭാവന അടുത്ത മാസത്തേക്ക് 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞയാഴ് നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം ജീവനക്കാരുടെ ശമ്പളത്തില്‍ നേരിട്ട് പ്രതിഫലിക്കുകയും പ്രൊവിഡന്റ് ഫണ്ട് കുടിശ്ശിക അടയ്ക്കുന്നതിന് കമ്പനികള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും 6,750 കോടി രൂപയുടെ പണലഭ്യതയാവും ഈ നടപടി കാരണം ഉണ്ടാവുക.
'കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യത്തിടനീളം ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ട്. ആവശ്യമായ അന്വേഷണം നടത്തിയ ശേഷം, കേന്ദ്ര സര്‍ക്കാര്‍ തൊഴിലുടമകളുടെയും ജീവനക്കാരുടെയും കൈകളില്‍ പണലഭ്യത നല്കുന്നതില് സംതൃപ്തരാണ്. ഗസറ്റ് ഓഫ് ഇന്ത്യ, എക്സട്രാഓര്‍ഡിനറി, ഭാഗം II, വകുപ്പ് 3, ഉപവകുപ്പ് (ii) വിഡ് നം എസ്.ഒ. 320 (ഇ), തീയതി 9 ഏപ്രില്‍ 1997 -ന് തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തേണ്ട ആവശ്യം ഉയര്‍ന്നുവരുന്നു,' ഇക്കഴിഞ്ഞ മെയ് 18 -ന് മന്ത്രാലയം അറിയിച്ചു.
പുതിയ ഇപിഎഫ് നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍
1. മെയ്, ജൂണ്‍, ജൂലൈ എന്നീ മാസങ്ങളില്‍ പുതിയ നിയമങ്ങള്‍ ബാധകമാവും
2. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് പരിരക്ഷിക്കുന്ന എല്ലാ സ്ഥാപനങ്ങളും, ഒഴിവാക്കപ്പെട്ട പിഎഫ് ട്രസ്റ്റ് ഉള്‍പ്പെടുത്തുന്നതിലൂടെ, ഈ ഇപിഎഫ് സംഭാവന കുറയ്ക്കും.
3. നിലവിലെ കൊവിഡ് 19 സാഹചര്യത്തില്‍ പണലഭ്യതയുടെ കുറവ് മൂലം ഉയര്‍ന്ന സമ്മര്‍ദം അനുഭവിക്കുന്ന ഏകദേശം 4.3 കോടി ജീവനക്കാര്‍ക്കും 6.5 ലക്ഷത്തിലധികം തൊഴിലുടമകള്‍ക്കും ഈ തീരുമാനം പ്രയോജനപ്പെടും.
4. എന്നിരുന്നാലും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും ഇപിഎഫിന് തൊഴിലുടമയുടെ സംഭാവനയായി 12% തുടരും.
5. പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന് കീഴില്‍ 24% ഇപിഎഫ് പിന്തുണയ്ക്ക് അര്‍ഹരായ തൊഴിലാളികള്‍ക്ക് ഇത് ബാധകമല്ല.
പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരം 12 ശതമാനം തൊഴിലുടമകളും 12 ശതമാനം ജീവനക്കാരുടെ സംഭാവനകളും ഇപിഎഫ് അക്കൗണ്ടുകളിലേക്ക് അടയ്ക്കാന്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നിങ്ങനെ മൂന്ന് മാസത്തേക്ക് ഇത് വിപുലീകരണവും നടത്തി. പ്രസ്തുത പാക്കേജിന് കീഴില്‍, പ്രതിമാസം 15,000 രൂപയില്‍ താഴെ വരുമാനം നേടുന്നവര്‍, നൂറ് വരെ ജീവനക്കാരുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍, 90% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാര്‍ 15,000 രൂപയില്‍ താഴെ പ്രതിമാസ വേതനം നേടുന്നവര്‍, ഇത്തരക്കാരുടെ ഇപിഎഫ് സര്‍ക്കാര്‍ പരിരക്ഷിക്കുന്നു.
പ്രതിമാസ വേതനത്തിന്റെ 24% സര്‍ക്കാര്‍, ഇപിഎഫ് അക്കൗണ്ടുകളിലേക്ക് നല്കുന്നു. ഈ വിപുലീകരണം 3.67 ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്കും 72.22 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും 2,500 കോടി രൂപയുടെ ലിക്വിഡിറ്റി റിലീഫ് ആനുകൂല്യം നല്‍കും
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications