സുരക്ഷിതവും ഉറപ്പായ വരുമാനവും ലഭിക്കുന്നു എന്നത് മാത്രമല്ല സ്ഥിര നിക്ഷേപങ്ങളുടെ പ്രത്യേകത. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശയും ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 8.10 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിന് സ്വകാര്യ ബാങ്കുകൾ നൽകുന്നത്. എന്നിരുന്നാലും, ബാങ്കിലെ എല്ലാ എഫ്ഡികളിൽ നിന്നുമുള്ള പലിശ 50,000 രൂപയിൽ കൂടുതലാണെങ്കിൽ നികുതി (ടിഡിഎസ്) നൽകേണ്ടതായി വരും. മൂന്ന് വർഷത്തെ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് (എഫ്ഡി) 8.1 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന നിരവധി സ്വകാര്യ മേഖലാ ബാങ്കുകളുണ്ട്. 2 കോടി രൂപയിൽ താഴെയുള്ള എഫ്ഡികൾക്ക് ഈ പലിശ നിരക്കുകൾ ബാധകമാണ്. ചില ബാങ്കുകളെ പരിചയപ്പെടാം.
ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക് മുതിർന്ന പൗരന്മാർക്ക് 26 മാസത്തിനും 37 മാസത്തിനും ഇടയിൽ കാലാവധിയുള്ള എഫ്ഡികളിൽ 8.1 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ആർബിഎൽ ബാങ്ക്
24 മാസം മുതൽ 36 മാസം വരെ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് ആർബിഎൽ ബാങ്ക് 8 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

ഇൻഡസ്ഇൻഡ് ബാങ്ക്
8 ശതമാനം പലിശയാണ് ഇൻഡസ്ഇൻഡ് ബാങ്ക് മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്. 2 വർഷം 9 മാസം മുതൽ 3 വർഷം 3 മാസം വരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഈ പലിശ.
ഐഡിഎഫ്സി
2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് ഐഡിഎഫ്സി ബാങ്ക് 7.75 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക്
2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഐസിഐസിഐ ബാങ്ക് 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ സാധാരണ പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് നൽകുന്ന നൽകുന്ന പലിശ നിരക്കുകൾ കൂടി പരിശോധിക്കാം
പഞ്ചാബ് നാഷണൽ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവുള്ള സ്ഥിര നിക്ഷേപത്തിന് പഞ്ചാബ് നാഷണൽ ബാങ്ക് 3.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
കാനറ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് കാനറാ ബാങ്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.85 ശതമാനം പലിശ നേടാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അമൃത് കലാഷ് ഉൾപ്പെടെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കുകൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 7 ശതമാനം പലിശയാണ് എസ്ബിഐ നൽകുന്നത്.
ആക്സിസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് ആക്സിസ് ബാങ്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ സ്ഥിരനിക്ഷേപത്തിന് 7.10 ശതമാനം പലിശ നേടാം.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് 3 ശതമാനം മുതൽ 7.20 ശതമാനം വരെ പലിശനിരക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് ഏഴ് ശതമാനം പലിശ നേടാം.
ഐസിഐസിഐ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് ഐസിഐസിഐ ബാങ്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ തിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ഐസിഐസിഐ ബാങ്ക് നൽകുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications