ഫ്ലിപ്കാർട്ടിൽ ആപ്പിൾ ഡെയ്സ് 2020 വിൽപ്പന ആരംഭിച്ചു. ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ എക്സ്എസ് മാക്സ്, മറ്റ് ചില പഴയ ഐഫോൺ മോഡലുകൾ, ആക്‌സസറീസുകൾ എന്നിവയ്ക്ക് വമ്പൻ കിഴിവുകളാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഇന്നലെ ആരംഭിച്ച വിൽപ്പന 2020 ഫെബ്രുവരി 8 വരെ തുടരും. വിൽപ്പനയിൽ ബാങ്ക് ഓഫറുകൾക്കൊപ്പം വൻ വിലക്കുറവ് ലഭിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ ആപ്പിൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഓഫറുകൾ
ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയ്ക്ക് 7,000 രൂപ വരെ കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഈ കിഴിവ് പ്രയോജനപ്പെടുത്താം. ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയ്ക്ക് യഥാർത്ഥത്തിൽ വിലക്കുറവ് കാണുന്നില്ലെങ്കിലും, എച്ച്ഡിഎഫ്സി കാർഡുകൾ ഇല്ലാത്തവർക്ക് 10,817 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐകളോടൊപ്പം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
ഐഫോൺ എക്സ്എസ്
ഐഫോൺ എക്സ്എസ് 64 ജിബി വേരിയൻറിന് ഇ-കൊമേഴ്‌സ് സൈറ്റ് 5,000 രൂപ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഫോണിന്റെ വില, 59,999 രൂപയ്ക്ക് പകരം, 54,999 രൂപ ആണ്. ഐഫോൺ എക്സ്എസിന് എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്. കൂടാതെ, പ്രതിമാസം, 8,317 രൂപ മുതൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾക്ക് ഐഫോൺ എക്സ്ആർ ലഭ്യമാണ്. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഫ്ലാറ്റ് 5,000 രൂപ കിഴിവും ഓഫറുകളിൽ ഉൾപ്പെടുന്നു.
പഴയ മോഡൽ
ജനപ്രിയ ഐഫോൺ മോഡലുകൾക്ക് പുറമേ, പഴയ ഐഫോണുകൾക്കും ഫ്ലിപ്കാർട്ടിൽ ഓഫറുകൾ ഉണ്ട്. അവ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഉദാഹരണത്തിന്, ഐഫോൺ 8, 64 ജിബിക്ക് ഇപ്പോൾ അതിന്റെ പഴയ വിലയായ 39,900 രൂപയ്ക്ക് പകരം 34,999 രൂപയാണ്. അതുപോലെ, ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നിവ യഥാക്രമം, 24,999 രൂപ, 33,999 രൂപ എന്നിവയ്ക്ക് ലഭ്യമാണ്. ഐഫോൺ 6 എസ് മോഡൽ 32 ജിബി വേരിയന്റിന് 23,999 രൂപയ്ക്ക് ലഭിക്കും.
മറ്റ് ഉത്പന്നങ്ങൾ
നാല് ദിവസത്തെ വിൽപ്പനയിൽ ആപ്പിളിന്റെ മറ്റ് ജനപ്രിയ ഉൽപ്പന്നങ്ങളായ എയർപോഡുകൾ, എയർപോഡ്സ് പ്രോ, മാക്ബുക്ക് എയർ, ആപ്പിൾ ഐവാച്ച്, ഐപാഡ് എന്നിവയും ഓഫർ നിരക്കിൽ ലഭ്യമാണ്. ഈ ഉൽപ്പന്നങ്ങളിൽ വിലക്കുറവുകളൊന്നുമില്ല, എന്നാൽ ഇവയ്‌ക്കെല്ലാം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications