ഓരോ ഉത്സവ സീസണും ഓരോ ഓഫർ കാലമാണ്. ഈ സമയങ്ങളിൽ ഓൺലൈൻ പർച്ചേസുകൾക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാകും. ഇന്ന് ഒക്ടോബർ 11 മുതൽ ഫ്ലിപ്കാർട്ടിൽ ബിഗ് ബാംഗ് ദീപാവലി സെയിൽ ആരംഭിക്കുന്നു. ഐഫോൺ 16, 16 പ്രോ മാക്സ്, പിക്സൽ 10 പ്രോ ഫോൾഡ്, 9 പ്രോ ഫോൾഡ്, നത്തിംഗ് ഫോൺ 3, സാംസങ് ഗാലക്സി എസ് 24 എഫ്ഇ, മോട്ടറോള റേസർ 60 തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് കിടിലൻ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ഫ്ലിപ്കാർട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് ഇന്നലെ ഒക്ടോബർ 10 മുതൽ തന്നെ ഈ ഓഫർ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നു. ഒക്ടോബർ 24 വരെയാണ് ഓഫറിൻ്റെ കാലാവധി. ഈ ദീപാവലിക്ക് കിടിലൻ സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? ഓഫറുകൾ അറിയാം;
ഫ്ലിപ്കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിൽ
1. ഐഫോൺ 16, 16 പ്രോ മാക്സ്
- ഐഫോൺ 16 സീരീസിൻ്റെ വിൽപ്പന 54,999 രൂപയാണ്. എന്നാൽ ഇത് ലോഞ്ച് ചെയ്തത് 79,900 രൂപ മുതലാണ്.
- ഐഫോൺ 16 പ്രോ മാക്സിൻ്റെ വിൽപ്പന വില 102,999 രൂപയാണ്. ഇതിൻ്റെ ലോഞ്ച് വില 1,44,900 രൂപ മുതലാണ്.
2. പിക്സൽ പ്രോ ഫോൾഡ് ഫോൺ
പുതുതായി പുറത്തിറക്കിയ ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് സ്മാർട്ട്‌ഫോണിനും, പിക്സൽ 9 പ്രോ ഫോൾഡിനും വമ്പൻ ഓഫറുകൾ. 172,999 രൂപക്ക് ലോഞ്ച് ചെയ്ത പിക്സൽ 10 പ്രോ ഫോൾഡ് സ്മാർട്ട് ഫോൺ ഇപ്പോൾ ഫ്ലിപ്കാർട്ടിലൂടെ 157,999 രൂപക്ക് ലഭിക്കും. മാത്രമല്ല 1,72,999 രൂപക്ക് ലോഞ്ച് ചെയ്ത പിക്സൽ 9 പ്രോ ഫോൾഡ് ഫ്ലിപ്കാർട്ടിൽ 84,999 രൂപക്ക് വാങ്ങാം.

3. നതിംഗ് ഫോൺ
നത്തിംഗ് ഫോണുകൾക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഓഫറുകൾ പ്രഖ്യാപിച്ചു. നത്തിംഗ് ഫോൺ 3, നത്തിംഗ് ഫോൺ 3എ പ്രോ എന്നിവക്ക് ആകർഷകമായ ഓഫറുകൾ ഉറപ്പാക്കാം. 79,999 രൂപ മുതൽ ലോഞ്ച് ചെയ്ത നത്തിംഗ് ഫോൺ 3 സീരീസിൻ്റെ നിലവിലെ വില വെറും 34,999 രൂപയാണ്.
നത്തിംഗ് ഫോൺ 3എ പ്രോ സീരീസുകൾ ഇന്ത്യയിൽ ഇറങ്ങിയപ്പോൾ വില 29,999 രൂപ മുതലായിരുന്നു. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഈ ഫോൺ 24,999 രൂപക്ക് വാങ്ങാം.
4. സാംസങ് സ്മാർട്ട് ഫോൺ
ഗാലക്സി S24 FE, ഗാലക്സി S24 (ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്) എന്നീ സീരീസുകൾക്ക് കിടിലൻ ഓഫറുകളാണ് ഫ്ലിപ്കാർട്ടിൽ ലഭ്യമാവുന്നത്. അതായത് 59,999 രൂപ മുതൽ ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി S24 FE സീരീസുകളുടെ ഫ്ലിപ്കാർട്ടിലെ നിലവിലെ വിൽപ്പന വില 29,999 രൂപയാണ്. മാത്രമല്ല സാംസങ് ഗാലക്സി S24 (സ്നാപ്ഡ്രാഗൺ 8 ജെൻ 3) സീരീസുകൾ ലോഞ്ച് ചെയ്തപ്പോൾ 74,999 രൂപയായിരുന്നെങ്കിൽ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 38,999 രൂപക്ക് വാങ്ങാം.
5. മോട്ടറോള സ്മാർട്ട് ഫോൺ
മോട്ടറോള റേസർ 60, മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ, എഡ്ജ് 60 പ്രോ എന്നീ സീരീസുകൾക്ക് ഫ്ലിപ്കാർട്ടിൻ്റെ പുതിയ ദീപാവലി സെയിലിലൂടെ വമ്പൻ ഓഫറുകൾ ഉറപ്പാക്കാം. 49,999 രൂപക്ക് വിപണിയിൽ എത്തിയ മോട്ടറോള റേസർ 60 ഫോണുകൾക്ക് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വെറും 39,999 രൂപ മാത്രമേയുള്ളൂ. 22,999 രൂപ മുതൽ വില ആരംഭിച്ച മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഫോണുകൾ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 18,999 രൂപക്ക് വാങ്ങാം. മോട്ടറോള എഡ്ജ് 60 പ്രോയുടെ ഫ്ലിപ്കാർട്ട് ഓഫർ 24,999 രൂപയാണ്. ഇതിൻ്റെ ലോഞ്ച് വില 29,999 രൂപയായിരുന്നു.
ഫ്ലിപ്കാർട്ടിലൂടെ ഈ വർഷത്തെ ദീപാവലി ഗംഭീരമായി ആഘോഷിക്കാം. സ്മാർട്ട് ഫോണുകൾ വാങ്ങാൻ ഫ്ലിപ്കാർട്ടിൻ്റെ ഈ ഓഫറുകൾ പരിഗണിക്കാം. ഐഫോൺ മുതൽ കിടിലൻ ആൻട്രോയിഡ് ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications