ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പനയുടെ ഏറ്റവും പുതിയ പതിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 16 ന് വിൽപ്പന ആരംഭിച്ച് ഒക്ടോബർ 21 വരെ ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പന നടക്കുമെന്ന് കമ്പനി അറിയിച്ചു. 6 ദിവസത്തെ വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് വൻ ഡിസ്കൌണ്ടിൽ സാധനങ്ങൾ ഓൺലൈനായി വാങ്ങാം. കൂടാതെ, ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഒക്ടോബർ 15 മുതൽ ഓഫർ നിരക്കിൽ സാധനങ്ങൾ ലഭിക്കും.
ഓഫറുകൾ
ബിഗ് ബില്യൺ ഡെയ്സിൽ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് അവരുടെ എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി 10 ശതമാനം തൽക്ഷണ കിഴിവും ലഭിക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. കൂടാതെ, ബജാജ് ഫിൻസെർവ് ഇഎംഐ കാറുകൾ, മറ്റ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവയിൽ നിന്നുള്ള ഓഫറുകളിലൂടെ ഉപയോക്താക്കൾക്ക് നോ കോസ്റ്റ് ഇഎംഐകളും ലഭ്യമാകും. കൂടാതെ, പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവ വഴി പണമടയ്ക്കുന്ന ഉപയോക്താക്കൾക്ക് ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ലക്ഷ്യം
ബിഗ് ബില്യൺ ഡെയ്‌സ് എന്നത് ബ്രാൻഡുകളുടെ ആഘോഷമാണെന്നും ഉപയോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങൾ നൽകാനുള്ള ഫ്ലിപ്കാർട്ടിന്റെ പ്രതിബദ്ധത, എംഎസ്എംഇകൾക്കും വിൽപ്പനക്കാർക്കും വളർച്ചയ്ക്കുള്ള അവസരങ്ങൾ, ഇ-കൊമേഴ്‌സ് വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ബിഗ് ബില്യൺ ഡെയ്‌സ് വഴി കമ്പനി ലക്ഷ്യമിടുന്നതായും ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു.
ഡിസ്കൌണ്ടുകൾ
വിൽപ്പന സമയത്ത്, മൊബൈൽ, ടിവി, വീട്ടുപകരണങ്ങൾ, ഫാഷൻ, ഫർണിച്ചർ, പലചരക്ക് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 80 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. ലാപ്‌ടോപ്പ് ആക്‌സസറികളിലും സമാനമായ ഇളവുകൾ ഇ-കൊമേഴ്‌സ് ഭീമൻ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് വിവരം. ചില ക്യാമറകൾ 80% വരെ കിഴിവുകളിൽ ലഭ്യമാണ്. വിൽപ്പനയെക്കുറിച്ച് കൂടുതൽ കിഴിവുകൾ വരും ദിവസങ്ങളിൽ അറിയാനാകും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
