ഇന്ത്യയിൽ വിവിധ ആഘോഷങ്ങൾ പോലെ തന്നെ ജനങ്ങൾ ഏറെ ആവേശത്തോടെ വരവേൽക്കുന്ന ഓഫർ മാമാങ്കമാണ് ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്. ഓഫറിന്റെ പെരുമഴക്കാലം ഇങ്ങ് അടുത്തെത്തി. ഇനി എല്ലാത്തിനും വമ്പിച്ച വിലക്കുറവാണ്. ഇത്തവണയുള്ള സെയിലിൽ M2 പ്രോസസറുള്ള മാക്ബുക്ക് എയറിന് വമ്പൻ ഓഫർ ഉണ്ടായിരിക്കും. അതിനാൽ തന്നെ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിലേക്കാണ് ഈ മാക്ക്ബുക്കിന്റെ വില കുറയുന്നത്.
കുറഞ്ഞ വിലയിൽ മാക്ക് ബുക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്. ഈ വരുന്ന മഹാ ഓഫറിൽ മാക്ബുക്ക് എയർ M-2 ന് 65,000 രൂപയിൽ താഴെ ഓഫർ ലഭിക്കും. ഡിസ്കൗണ്ടുകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി കൊടുത്തിട്ടുണ്ട്.

മാക്ക് ബുക്ക് എയർ M2 ഡിസ്കൗണ്ട് ഓഫർ
നിലവിൽ ഫ്ലിപ്കാർട്ടിൽ മാക്ക് ബുക്ക് എയർ M2 വിന്റെ വില 95,900 രൂപയാണ്. പക്ഷേ പുതിയ ഓഫർ പ്രകാരം ഈ മാക്ക് ബുക്കിന് 64,999 രൂപയായി കുറച്ചിട്ടുണ്ട്. അതായത് ഈ ഓഫറിലൂടെ വിൽപ്പന സമയത്ത് ലാപ്‌ടോപ്പിന് 30,000 രൂപ കിഴിവ് ലഭിക്കും. ഇപ്പോൾ ഈ ഡിസ്കൗണ്ട് സംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ വ്യക്തമല്ല. ഈ പറയുന്ന വിലയിൽ അഡീഷണൽ ബാങ്ക് ഡിസ്കൗണ്ടും ഉൾപ്പെടുന്നു എന്ന് അനുമാനിക്കാം. കൂടാതെ, ലാപ്‌ടോപ്പിൻ്റെ 8GB + 256GB വേരിയൻ്റിനും ഡിസ്കൗണ്ട് ബാധകമായിരിക്കും.
മാക്ക് ബുക്ക് എയർ M1-ന് ഡിസ്കൗണ്ട് ലഭിക്കാൻ
മാക്ക് ബുക്ക് എയർ M1-നും ഡിസ്കൗണ്ട് ലഭിക്കും. ഫ്ലിപ്കാർട്ടിൻ്റെ ലിസ്‌റ്റിംഗ് പേജ് അനുസരിച്ച്, മാക്ബുക്ക് എയറിൻ്റെ M1നും ഓഫർ സമയത്ത് കാര്യമായ ഡിസ്കൗണ്ട് ലഭിക്കും. ഓഫർ തുടങ്ങിയാൽ മാക്ബുക്ക് എയർ M1ന് 62,999 രൂപയ്ക്ക് ലഭ്യമാകും.

മാക്ക് ബുക്ക് എയർ M2 വിന്റെ സവിശേഷതകൾ
- M13-ഇഞ്ച് റെറ്റിന ഡിസ്പ്ലേ
- M2 ചിപ്പ് ഉള്ള 8-കോർ സി.പി.യു, 8-കോർ ജി.പി.യു
- 8ജിബി യൂണിഫൈഡ് മെമ്മറി
- 256ജി.ബിയുള്ള എസ്.എസ്.ഡി സ്റ്റോറേജ്
- 18 മണിക്കൂർ വരെ ബാറ്ററി ലൈഫ്
- ഏറ്റവും പുതിയ മാക്ക് ഒ.എസ് സപ്പോർട്ട് ചെയ്യുന്നു
ഇത്തവണത്തെ ഓഫറുകൾ മറക്കാതെ തന്നെ നേടുക. മാക്ക് ബുക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വമ്പൻ അവസരമാണ്. ഏകദേശം ഒരു ലക്ഷത്തിനു താഴെയാണ് സാധാരണയുള്ള വില നിരക്ക് എങ്കിലും ഇത്തവണ ഫ്ലിപ്കാർട്ട് ഓഫർ അതിശയിപ്പിക്കുന്നതാണ്. മാക്ക് ബുക്കിന് മാത്രമല്ല എല്ലാ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കും മറ്റ് അവശ്യ സാധനങ്ങൾക്കും ഇത്തരത്തിൽ ഓഫറുകൾ ഉണ്ട്. സെപ്റ്റംബർ 27ന് മെഗാ സെയിൽ ആരംഭിക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
