ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ 2025: 17,000 രൂപയോളം കിഴിവ്, സാംസങ് ​ഗാലക്സി ഫോണിന് വമ്പൻ വിലക്കുറവ്

ഓൺലൈൻ ഓഫറുകളുടെ പൊടിപൂരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ടിൽ നടക്കുന്ന ഫ്രീഡം സെയിൽ ഓഫറുകൾ ഉുപഭോക്താക്കളെ കണ്ണഞ്ചിപ്പിക്കുന്നു. ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്ക് ഇത്തവണ വമ്പൻ കിഴിവുകളാണ് ഫ്ലിപ്കാർട്ട് വാ​ഗ്ദാനം ചെയ്തത്. പ്രത്യേകിച്ചും മൊബൈൽ ഫോണുകൾക്ക് വമ്പിച്ച വിലക്കുറവുണ്ട്.

നിരവധി ബ്രാൻഡുകളിലെ ഫോണുകൾക്ക് ഇത്തവണ ഫ്ലിപ്കാ‍ർട്ട് ഫ്രീഡം സെയിലിൽ മികച്ച ഡിമാൻഡ് ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ കൂട്ടത്തിലെ കൊമ്പൻ സാംസങ് ഫോണാണ്. മിഡ്-റേഞ്ചിനും ഫ്ലാഗ്ഷിപ്പിനും ഇടയിലുള്ള ഒരു ഫോണാണ് സാംസങ് ഗാലക്‌സി S24 FE. നാളെ മുതൽ പുതിയ ഫ്രീഡം സെയിൽ ഓഫറുകൾ എത്തുന്നതിനു മുന്നേയാണ് ഈ സാംസങ് ഫോണിന് വമ്പിച്ച വിലക്കുറവ്. ഏതൊരു ഉപഭോക്താവും വാങ്ങാൻ ആ​ഗ്രഹിക്കുന്ന ഒരു കിടിലൻ മൊബൈൽ ഫോൺ തന്നെയാണിത്. ഈ ഫോണിനെ കുറിച്ച് കൂടുതൽ അറിയാം;

സാംസങ് ഗാലക്‌സി S24 FE

സാംസങ് ഗാലക്‌സി S24 FEയിൽ 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയും, 120 ഹെർട്‌സ് റിഫ്രഷ് റേറ്റും, 1900 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഉണ്ട്. സാംസങ് വാഗ്ദാനം ചെയ്ത 7 പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളുള്ള ആൻഡ്രോയിഡ് 14 OS ആണ് ഇതിനുള്ളത്. എക്സ്ക്ലിപ്സ് 940 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുമായി (ജിപിയു) ജോടിയാക്കിയ സാംസങ് എക്‌സിനോസ് 2400E പ്രോസസറിലാണ് പ്രധാനമായും ഈ ഫോൺ പ്രവർത്തിക്കുന്നത്.

ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ 2025: 17,000 രൂപയോളം കിഴിവ്, സാംസങ് ​ഗാലക്സി ഫോണിന് വമ്പൻ വിലക്കുറവ്

സാംസങ് ഗാലക്‌സി S24 FEയിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. അതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) 50 MB പ്രൈമറി ക്യാമറ, 123 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 12 MB അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 3X ഒപ്റ്റിക്കൽ സൂമുള്ള 8 MB ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 10 MB ഫ്രണ്ട് സ്‌നാപ്പറുമുണ്ട്.

4700 mAh ബാറ്ററിയും, 25W ഫാസ്റ്റ് ചാർജിംഗും, 15W വയർലെസ് ചാർജിംഗും ഈ ഫോണിൻ്റെ പ്രത്യേകതയാണ്. കമ്പനി അവകാശപ്പെടുന്നത് പോലെ, ഗാലക്‌സി S24 FE വെറും 30 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 50% വരെ ചാർജ് ചെയ്യാൻ കഴിയും.

ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്‌സി S24 FE മൊബൈലിൻ്റെ വില കുറഞ്ഞു

256GB ഇന്റേണൽ സ്റ്റോറേജുള്ള സാംസങ് ഗാലക്‌സി S24 FE 8GB RAM വേരിയന്റ് ഫ്ലിപ്കാർട്ടിൽ ഇന്ത്യൻ വിപണിയിൽ 41,999 രൂപയ്ക്ക് ഉറപ്പാക്കാം. യഥാർത്ഥ വിലയായ 59,999 രൂപയിൽ നിന്നാണ് ഈ മൊബൈലിൻ്റെ വില കുറഞ്ഞത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 4,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ബ്ലൂ, ഗ്രാഫൈറ്റ്, മിന്റ് എന്നീ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ സാംസങ് ഗാലക്‌സി S24 FE മൊബൈൽ നിങ്ങൾക്ക് സ്വന്തമാക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X