രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തു കൊറോണ മഹാമാരി വരുത്തിയ ക്ഷീണം ചില്ലറയല്ല. ഉപഭോക്താക്കള്‍ വലിയൊരു ശതമാനം ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യുകയാണ്. ഉത്പന്നങ്ങള്‍ തിരിച്ചയക്കുന്നവരും ഏറെ. ഈ പ്രതിസന്ധി മറികടക്കാന്‍ പുതിയ പെയ്മെന്റ് രീതി അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളിപ്പ്കാര്‍ട്ട്.
ഇനി മുതല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുക അടയ്ക്കേണ്ടതില്ല. 'പാര്‍ട് പെയ്്മെന്റ്' വഴി ചെറിയൊരു തുക മാത്രം അടച്ച് സാധനം ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. മിച്ചമുള്ള തുക ഡെലിവറി നടക്കുന്ന സമയത്ത് കൊടുത്താല്‍ മതി. പുതിയ നീക്കം റിട്ടേണുകളും ക്യാന്‍സലേഷനും കുറയ്ക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പാര്‍ട് പെയ്മെന്റ് ഓര്‍ഡറുകളുടെ വില നിലവാരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചു. നിലവില്‍ പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്്ഡ് (ക്യാഷ് ഓണ്‍ ഡെലിവറി), ഇഎംഐ ഓപ്ഷനുകള്‍ കമ്പനി സമര്‍പ്പിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ പാര്‍ട് പെയ്മെന്റ് രീതിയും ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്.
പൊതുവേ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിനാണ് പ്രചാരം കൂടുതല്‍. എന്നാല്‍ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നവരുടെ എണ്ണം ഏറെയാണ്. ഇക്കാരണത്താല്‍ ലോജിസ്റ്റിക്സ് ചിലവുകള്‍ വര്‍ധിക്കുന്നു. പാര്‍ട് പെയ്മെന്റ് വഴി ഈ പ്രശ്നം മറികടക്കാന്‍ കമ്പനിക്ക് കഴിയും.
2020 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രതിമാസം സജീവമായ ഉപഭോക്താക്കളുടെ എണ്ണം 45 ശതമാനം വര്‍ധിച്ചെന്നും ഓരോ ഉപഭോക്താവും നടത്തുന്ന ഇടപാടുകള്‍ 30 ശതമാനം കൂടിയെന്നും ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചിരുന്നു. പ്രതിമാസം 1.5 ബില്യണ്‍ സന്ദര്‍ശനമെന്ന (ഉപഭോക്താക്കള്‍ വെബ്സൈറ്റ്/ആപ്പ് സന്ദര്‍ശിക്കുന്ന കണക്ക്) ഡിജിറ്റല്‍ നാഴികക്കല്ലും കമ്പനി അടുത്തിടെ പിന്നിടുകയുണ്ടായി. നിലവില്‍ 80 കാറ്റഗറികളിലായി 150 മില്യണില്‍പ്പരം ഉത്പന്നങ്ങള്‍ ഫ്ളിപ്പ്കാര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.
അടുത്തിടെയാണ് വാള്‍മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള നിക്ഷേപക സംഘം ഫ്ളിപ്പ്കാര്‍ട്ടില്‍ 1.2 ബില്യണ്‍ ഡോളര്‍ അധിക നിക്ഷേപം പ്രഖ്യാപിച്ചത്. പുതിയ നിക്ഷേപമെത്തുന്നതോടെ കമ്പനിയുടെ ആകെ മൂല്യം 2.49 ബില്യണ്‍ ഡോളര്‍ തൊടും. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടു ഗഡുവായാകും ഫ്ളിപ്പ്കാര്‍ട്ടിന് പുതിയ നിക്ഷേപം കൈവരിക.
2007 -ലാണ് ഫ്ളിപ്പ്കാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഫ്ളിപ്പ്കാര്‍ട്ട്, ഡിജിറ്റല്‍ പെയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ, ഫാഷന്‍ വെബ്സൈറ്റായ മിന്ത്ര, ലോജിസ്റ്റിക്സ്/ഡെലിവറി സേവനമായ ഇകാര്‍ട്ട് എന്നിവയെല്ലാം ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ട് ഗ്രൂപ്പിന് കീഴിലാണ്. 2018 -ലാണ് വാള്‍മാര്‍ട്ട് ഫ്ളിപ്പ്കാര്‍ട്ടില്‍ ആദ്യ നിക്ഷേപം നടത്തുന്നത്. അന്ന് 16 ബില്യണ്‍ ഡോളര്‍ നിക്ഷേപം വാള്‍മാര്‍ട്ട് ഫ്ളിപ്പ്കാര്‍ട്ടില്‍ നടത്തി. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും അമേരിക്കന്‍ കമ്പനി സ്വന്തമാക്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
