വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് പ്രീമിയം ഫാഷൻ പ്ലാറ്റ്ഫോമായ മിന്ത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ജബോംഗിനെ അടച്ചുപൂട്ടുന്നതായി ഔദ്യോഗികമായി അറിയിച്ചു. ഈ നീക്കത്തിന്റെ ഭാഗമായി, ഫ്ലിപ്കാർട്ട് ജബോങ്ങിന്റെ പോർട്ടലും ആപ്ലിക്കേഷനും മിന്ത്രയുടെ ഷോപ്പിംഗ് വിൻഡോയിലേക്ക് റീഡയറക്ട് ചെയ്യും. 2016ൽ 70 മില്യൺ ഡോളറിനാണ് ഫ്ലിപ്കാർട്ട് ജബോങിനെ സ്വന്തമാക്കിയത്, അതിനുശേഷം ഫാഷൻ പോർട്ടലിനായി ദീർഘകാല പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു കമ്പനി.
നേരത്തെ, ഫ്ലിപ്കാർട്ട് ജബോംഗിനായുള്ള മാർക്കറ്റിംഗ് ചെലവ് കുറച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു, കൂടാതെ ജബോംഗ് ആപ്ലിക്കേഷനിൽ നിന്ന് ഹോം പേജിൽ മിന്ത്രയിലേക്ക് മാറുന്നതിന് ഉപയോക്താക്കൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഹോം പേജിൽ രണ്ട് പോർട്ടലുകൾ പ്രവർത്തിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മാർക്കറ്റിംഗ് ബജറ്റ് കുറയ്ക്കുന്നതിനും ഒരു പോർട്ടലിലേയ്ക്ക് ചുരുങ്ങുന്നതാണ് നല്ലതെന്നുമാണ് പല വ്യവസായ വിദഗ്ധരുടെയും അഭിപ്രായം.

ഒന്നിലധികം സൈറ്റുകളിൽ പണം നിക്ഷേപിക്കുന്നതിനേക്കാൾ ഉപഭോക്താക്കളെ ഒരു സൈറ്റിലേക്ക് കൊണ്ടുവരുന്നതാണ് നല്ലതെന്ന് സ്ട്രാറ്റജി കൺസൾട്ടിംഗ് സ്ഥാപനമായ തേർഡ് ഐസൈറ്റിന്റെ സ്ഥാപകനായ ദേവാങ്‌ഷു ദത്ത പറഞ്ഞു. ഇന്ത്യയുടെ വസ്ത്രവ്യാപാര ഓൺലൈൻ റീട്ടെയിൽ മേഖലയിൽ 70 ശതമാനം വിപണി വിഹിതം മിന്ത്രയ്ക്കും ജബോങ്ങിനുമുണ്ട്.
ഇന്ത്യൻ വസ്ത്ര വിപണി 2022 ൽ 59.3 ബില്യൺ ഡോളറിലെത്തുമെന്നും യുണൈറ്റഡ് കിംഗ്ഡത്തെയും ജർമ്മനിയെയും അപേക്ഷിച്ച് ലോകമെമ്പാടുമുള്ള വിപണികളിൽ ആറാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറുമെന്നും, മക്കിൻസിയുടെ ഫാഷൻസ്‌കോപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. മറ്റൊരു വെബ് അനലിറ്റിക്‌സ് സൈറ്റിൽ നിന്നുള്ള വിവരം അനുസരിച്ച് 2019 ഡിസംബറിൽ മാത്രം ജബോംഗ് ഡൗൺലോഡുകൾ 12.71 ശതമാനം ഇടിഞ്ഞു. ദൈനംദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ 2019 ഡിസംബറിൽ 10.61 ശതമാനം കുറവുണ്ടായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
