ക്ലിയര്‍ ട്രിപ്പിനെ ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കും

ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്പ് കാര്‍ട്ട് ഓണ്‍ലൈന്‍ ട്രാവല്‍ ടെക്‌നോളജി കമ്പനിയായ ക്ലിയര്‍ ട്രിപ്പിനെ ഏറ്റെടുക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്പ് കാര്‍ട്ട് ഓണ്‍ലൈന്‍ ട്രാവല്‍ ടെക്‌നോളജി കമ്പനിയായ ക്ലിയര്‍ ട്രിപ്പിനെ ഏറ്റെടുക്കും. ക്ലിയര്‍ ട്രിപ്പിന്റെ മുഴുവന്‍ ഓഹരികളും ഏറ്റെടുക്കുമെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം തുടര്‍ന്നും നല്‍കുന്നതിനായി കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു.

ക്ലിയര്‍ ട്രിപ്പിനെ ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കും

കരാര്‍ പ്രകാരം ക്ലിയര്‍ട്രിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കും. എങ്കിലും മുഴുവനര്‍ ജീവനക്കാരെയും നിലനിര്‍ത്തിക്കൊണ്ട് ക്ലിയര്‍ട്രിപ്പ് പ്രത്യേകം ബ്രാന്‍ഡ് ആയി തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. ഫ്‌ളിപ്പ്കാര്‍ട്ടുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ കൂടുതല്‍ സാങ്കേതിക സേവനങ്ങള്‍ വളര്‍ത്തിയെടുക്കുവാനും അതിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികവുറ്റ സേവനം നല്‍കുവാന്‍ സാധിക്കുമെന്നതാണ് കമ്പനികളുടെ വിലയിരുത്തല്‍.

ഡിജിറ്റല്‍ വിപണനത്തിലൂടെ ഉപഭോക്താക്കളുടെ അനുഭവം തന്നെ മാറ്റി മറിച്ച കമ്പനിയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. യാത്രാനുഭവങ്ങളുടെ കാര്യത്തില്‍ ക്ലിയര്‍ ട്രിപ്പും അതേ മാതൃകയാണ് പിന്തുടരുന്നത്. അതുകൊണ്ടുതന്നെ മുന്നോട്ടേക്കുള്ള വളര്‍ച്ചയില്‍ ഉപഭോക്താക്കള്‍ക്ക് പല മേഖലകളിലുള്ള മികവാര്‍ന്ന സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഈ ഏറ്റെടുക്കല്‍ കഴിയുന്നതോടെ കമ്പനിയ്ക്ക് സാധിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണ മൂര്‍ത്തി പറഞ്ഞു. ഇതിനായി ക്ലിയര്‍ട്രിപ്പിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ളിപ്പ്കാര്‍ട്ട് കുടുബത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇരു കമ്പനികളും ഒന്നിച്ചു പരവര്‍ത്തിക്കുന്നതിലൂടെ മികച്ച സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ലിയര്‍ട്രിപ്പ് സഹസ്ഥാപകനും സിഇഒയമായി സ്റ്റുവേര്‍ട്ട് ഗ്രിങ്ടണ്‍ പറഞ്ഞു.

Read more about: flipkart
English summary

flipkart to acquire online travel tech company cleartrip

flipkart to acquire online travel tech company cleartrip
Story first published: Thursday, April 15, 2021, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X