2018 ല്‍ 16 ബില്യണ്‍ ഡോളറിന് വാള്‍മാര്‍ട്ട് ഫ്ലിപ്കാര്ട്ടില് ഏകദേശം 77 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതതയിലുളള ഇന്ത്യൻ ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ഫ്ലിപ്പ്കാര്‍ട്ട് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) പദ്ധതിയിടുന്നു. ഈ വർഷം നാലാം പാദത്തിൽ തന്നെ പ്രാരംഭ പബ്ലിക് ഓഫറിംഗിലേക്ക് പ്രവേശിക്കുകയാണെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

യുഎസ് റീട്ടെയിൽ ഭീമൻ ഫ്ലിപ്കാർട്ടിനായി ഒരു ആന്തരിക ഐപിഒ ടീമിനെ സജ്ജമാക്കി, യുഎസിൽ ഒരു പരമ്പരാഗത അരങ്ങേറ്റത്തിലേക്ക് ചായുകയാണെന്നാണ് റിപ്പോർട്ടുകൾ. ലിസ്റ്റിംഗ് പ്രക്രിയ വേഗത്തിലാക്കാൻ ഫ്ലിപ്പ്കാർട്ട് ബ്ലാങ്ക് ചെക്ക് വഴി പൊതുജനങ്ങളിലേക്ക് എത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും നിലവിൽ അത് പരിഗണനയിലില്ല.
അടുത്ത വര്‍ഷം ഐപിഒ നടത്താനാണ് കമ്പനിയുടെ ആലോചന. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 35 ബില്ല്യൺ യൂറോയാണ് കമ്പനി ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ചൊവ്വാഴ്ച ന്യൂയോർക്ക് ട്രേഡിംഗിൽ വാൾമാർട്ട് ഓഹരികൾ 1.1 ശതമാനം ഉയർന്ന് 140.92 ഡോളറിലെത്തി.
2018 ല്‍ 16 ബില്യണ്‍ ഡോളറിന് വാള്‍മാര്‍ട്ട് ഫ്ലിപ്കാര്ട്ടില് ഏകദേശം 77 ശതമാനം ഓഹരി സ്വന്തമാക്കി. ഈ കരാര്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നേരിട്ടുള്ള നിക്ഷേപമായി തുടരുന്നു. ഇത് ഫ്ലിപ്കാര്‍ട്ടിന്റെ സ്ഥാപകരായ സച്ചിന് ബന്‍സലിനെയും ബിന്നി ബന്‍സലിനെയും രാജ്യത്തെ ശതകോടീശ്വരന്മാരാക്കി മാറ്റുകയും ചെയ്തു, അക്കാലത്തെ ഏറ്റവും വിജയകരമായ സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ ഫ്ലിപ്കാര്‍ട്ട് രാജ്യത്തിന് ആകെ മാതൃകയായി.
എതിരാളിയായ ആമസോണിനെപ്പോലെ, ഫ്ലിപ്കാര്‍ട്ട് പുസ്തകങ്ങളുടെ ഇ-കൊമേഴ്സ് വില്‍പ്പന ആരംഭിച്ചുവെങ്കിലും സ്മാര്‍ട്ട് ഫോണുകള്‍, വസ്ത്രങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ വില്ക്കുന്നതില് അതിവേഗം വൈവിധ്യവത്കരിച്ചു സ്വന്തം വിപണി വിഹിതം വലുതാക്കി. ഇപ്പോള്‍ മിക്ക വിഭാഗങ്ങളിലും ആമസോണുമായി കടുത്ത മത്സരത്തിലാണ് ഫ്ലിപ്പ്കാര്‍ട്ട്. കൂടുതല്‍ ഇന്ത്യക്കാര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് മാറുന്നതിനാല്‍ 2024 ഓടെ ഇന്ത്യയുടെ ഇ-കൊമേഴ് സ് മേഖലയുടെ മൂല്യം 99 ബില്യണ്‍ ഡോളറാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് പറയുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications