ദില്ലി: രാജ്യത്തെ വിരമിച്ച സൈനികര്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് ഇന്ത്യയിലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്പ്കാര്‍ട്ട് രംഗത്ത്. വിരമിച്ച സൈനികര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ് കമ്പനി പ്രധാനമായും ഇപ്പോള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ടും ആര്‍മി വെല്‍ഫെയര്‍ പ്ലേസ്മെന്റ് ഓര്‍ഗനൈസേഷനുമായി (എഡബ്ല്യുപിഒ) സംയുക്തമായ തിരഞ്ഞെടുക്കുന്ന കരസേനയില്‍ നിന്നും വിമരമിച്ച സൈനികര്‍ക്ക് കമ്പനിയില്‍ ജോലി നല്‍കുകയാണ് പ്രധാന ലക്ഷ്യം.

ഫ്ളിപ്പ് മാര്‍ച്ച് എന്ന പേരിലാണ് പുതകിയ പദ്ധതി കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. കോര്‍പ്പറേറ്റ് തൊഴില്‍ റോളുകളുടെ സൂക്ഷ്മത പഠിക്കാന്‍ ഇത് സഹായകമാകും. നിലവില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിരവധി വിരമിച്ച സൈനികര്‍ ജോലി ചെയ്യുന്നുണ്ട്. വിമുക്ത ഭടന്മാരുടെ അനുഭവ സമ്പത്തും അച്ചടക്കവും കമ്പനിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
കൂടാതെ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വിമുക്ത ഭടന്മാര്ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നും കമ്പനി കരുതുന്നു. ഇങ്ങനെയൊരു സംരഭം ആരംഭിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ചീഫ് പീപ്പിള്‍ ഓഫീസര്‍ കൃഷ്ണ രാഘവന് പറഞ്ഞു. സപ്ലെ ചെയിന്‍, സെക്യൂരിറ്റി മാനേജ്മെന്റ് ഉള്‍പ്പടെ നിരവധി വിമുക്ത ഭടന്മാര് ഫ്്ളിപ്പ്കാര്ട്ടില് ജോലി ചെയ്യുന്നുണ്ട്. ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്ളിപ്പ്കാര്‍ട്ട് 2007ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
