ചെറിയ ഇടപാടുകൾക്ക് ഇനി ഒടിപി ആവശ്യമില്ല; വിസ സേഫ് ക്ലിക്ക് ആപ്പുമായി ഫ്ലിപ്പ്‌കാർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്ലിപ്പ്‌കാർട്ടിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇനി 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേഡുകളുടെ (ഒടിപി) ആവശ്യമില്ല. ഡെബിറ്റ് കാർഡ് സേവനദാതാക്കളായ വിസയുമായി സഹകരിച്ചാണ് ഫ്ലിപ്പ്‌കാർട്ട് ഈ സേവനം ലഭ്യമാക്കുന്നത്. ഇതിനായി വിസ സേഫ് ക്ലിക്ക് എന്ന ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് സുരക്ഷിതവും തടസ്സരഹിതവുമായ സേവനം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്.

 

ഈ സേവനം വഴി ചെറിയ വാങ്ങലുകൾ ഒരൊറ്റ ക്ലിക്കിൽ എളുപ്പത്തിലാക്കുന്നത് ഫ്ലിപ്പ്‌കാർട്ടിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ വിൽപ്പന വർധിക്കാൻ സഹായിക്കുമെന്ന് ഫ്ലിപ്പ്‌കാർട്ട് ഫിൻടെക് ആൻഡ് പേയ്‌മെന്റ് മേധാവി രഞ്ജിത് ബൊയനപ്പള്ളി വ്യക്തമാക്കി. ഈ ആപ്പ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ തന്നെ ആദ്യമായി ഒടിപി ഇല്ലാതെ ഓൺലൈൻ സേവനങ്ങൾ നൽകുന്ന ആദ്യ സ്ഥാപനമായി ഫ്ലിപ്പ്‌കാർട്ട് മാറും. ഒടിപി വഴിയുള്ള ഇടപാടുകൾ പലപ്പോഴും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതിനാൽ, ഒടിപി ഇല്ലാതെ തന്നെ സുരക്ഷിതമായ പേയ്‌മെന്റ് സംവിധാനമാണ് വിസ സേഫ് ക്ലിക്ക് ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

 

രൂപ-ഡോളർ വിനിമയ നിരക്ക്: ക്രൂഡ് ഓയിൽ വില വർദ്ധിച്ചു, രൂപയുടെ മൂല്യത്തിൽ ഇടിവ് രൂപ-ഡോളർ വിനിമയ നിരക്ക്: ക്രൂഡ് ഓയിൽ വില വർദ്ധിച്ചു, രൂപയുടെ മൂല്യത്തിൽ ഇടിവ്

ചെറിയ ഇടപാടുകൾക്ക് ഇനി ഒടിപി ആവശ്യമില്ല; വിസ സേഫ് ക്ലിക്ക് ആപ്പുമായി ഫ്ലിപ്പ്‌കാർട്ട്

ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് മിക്ക കമ്പനികളും ഒടിപി സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചെറിയ പേയ്‌‌മെന്റുകൾക്ക് പോലും ഒടിപി ആവശ്യപ്പെടുന്നത് പലപ്പോഴും എളുപ്പത്തിൽ ഇടപാടുകൾ സാധ്യമാക്കുന്നതിന് തടസ്സം സൃഷ്‌ടിക്കാറുണ്ട്. ഇത് നിരവധി ഉപഭോക്താക്കളെ നഷ്‌ടമാകുന്നതിന് ഇടയാക്കാറുണ്ടെന്ന വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് ഫ്ലിപ്പ്‌കാർട്ട് ആകർഷണീയമായ പുതിയ വിസ സേഫ് ക്ലിക്ക് സംവിധാനം ആരംഭിക്കുന്നത്.

Read more about: flipkart
English summary

ചെറിയ ഇടപാടുകൾക്ക് ഇനി ഒടിപി ആവശ്യമില്ല; വിസ സേഫ് ക്ലിക്ക് ആപ്പുമായി ഫ്ലിപ്പ്‌കാർട്ട് | Flipkart with Visa Safe Click App

Flipkart with Visa Safe Click App
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X