വളരെയധികം ലാഭമുണ്ടാക്കാൻ കഴിയുന്ന ഒരു കൃഷിരീതിയാണ് പൂക്കളുടേത്. ധാരാളം ആവശ്യങ്ങൾക്കായി കേരളത്തിലെ പല വിഭാഗത്തിലുള്ള ജനങ്ങൾക്ക് പൂക്കളിന്ന് അത്യന്താപേക്ഷിതമായ ഒന്നാണ്. എപ്പോഴും വിലകൾ മാറിക്കൊണ്ടേയിരിക്കുന്ന പൂക്കൾക്ക് വലിയ ഡിമാൻഡ് ആണ് കേരളത്തിലുള്ളത്. ഒട്ടുമിക്ക പൂക്കൾ എല്ലാം തമിഴ്നാട്ടിൽ നിന്നും ബാംഗ്ലൂരിൽ നിന്നും വരുമ്പോൾ, ഇവിടെത്തന്നെ കൃഷി ചെയ്യുന്ന കർഷകർ, വീട്ടമ്മമാർ, യുവജനങ്ങൾ, എന്നിവരും പൂക്കളിലൂടെ വരുമാനമുണ്ടാക്കി ജീവിക്കുന്നു.
പൂക്കളിലൂടെ വരുമാനം നേടുന്നത് കർഷകർ മാത്രമല്ല, വഴിയോരങ്ങളിൽ കച്ചവടം ചെയ്യുന്നവരും, അമ്പലങ്ങൾക്കും മറ്റു അടുത്ത് പൂക്കൾ വിൽക്കുന്നവരും എല്ലാം ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നവരാണ്. കുറഞ്ഞത് 50,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇവരുടെ വരുമാനം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഴുകിപ്പോവുക അല്ലെങ്കിൽ കേടായി പോവുക എന്ന ഒരു റിസ്ക് മാറ്റി നിർത്തിയാൽ പൂക്കളുടെ കൃഷിയും വില്പനയും വലിയ ആദായം നൽകുന്ന ഒരു ബിസിനസ് മാർഗ്ഗമാണ്.
പൂക്കളുടെ ഉൽപ്പാദനം മാത്രമല്ല, തൈകൾ വിൽക്കൽ, മാലകളുടെ നിർമ്മാണം, വിവാഹ അലങ്കാരങ്ങൾ, ഹോട്ടലുകൾ, ക്ഷേത്രങ്ങൾ, ഓൺലൈൻ വിപണനം തുടങ്ങിയവയും പൂക്കൾ കൃഷിയെ കൂടുതൽ ലാഭകരമാക്കുന്നു.
ജാസ്മിൻ (മുല്ല) കൃഷി: ഏറ്റവും ലാഭകരമായ ഒന്ന്
കേരളത്തിലെ പ്രധാന പൂച്ചെടി കൃഷികളിലൊന്നാണ് ജാസ്മിൻ അഥവാ മുല്ല. ഇതിന് വിശാലമായ വിപണി എപ്പോഴും പ്രതീക്ഷിക്കാം, പ്രത്യേകിച്ച് വിവാഹങ്ങൾ, ക്ഷേത്രങ്ങൾ, പൂക്കളാലങ്കാരങ്ങൾ, എന്നിവയ്ക്കായി ആളുകൾ കൂടുതൽ മുല്ലയെ ഉപയോഗിക്കാറുണ്ട്.
ഉദാഹരണം:
കൊരട്ടി സ്വദേശിയായ സൂരജ് മുല്ല കൃഷിയിലൂടെ മാസം 1 ലക്ഷം രൂപവരെ വരുമാനം കണ്ടെത്തുന്നുവെന്ന ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമത്തിൽ ഉണ്ടായിരുന്നു. മുല്ലയ്ക്ക് സെറാന്റിഡിപിറ്റീസ്, മോഗ്ര, ഗ്രാൻഡിഫ്‌ളോറ, അറബിയൻ ജാസ്മിൻ തുടങ്ങിയ ധാരാളം വർഗ്ഗങ്ങൾ ഉണ്ട്. ഇവയ്‌ക്കെല്ലാം വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട്.
ഓർക്കിഡ് കൃഷി: ടെറസിൽ നിന്നുള്ള ലക്ഷങ്ങളുടെ വരുമാനം
പാലക്കാട് സ്വദേശിനി സാബിറ മുഹമ്മദ് തന്റെ വീടിന്റെ ടെറസിൽ ഓർക്കിഡ് കൃഷി ചെയ്ത് മാസം 3 ലക്ഷം രൂപ വരെ വരുമാനം നേടിയത് വലിയ രീതിയിൽ വാർത്തയായിരുന്നു. ഓർക്കിഡുകൾ ഹോട്ടലുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, ആഘോഷ പരിപാടികൾ എന്നിവയ്ക്കായി ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതിനെപ്പോലും ഡിമാൻഡ് ഉണ്ടാകുന്നതാണ്.
പ്രധാന ഓർക്കിഡ് ഇനങ്ങൾ:
ഡെൻഡ്രോബിയം
ഫാലനോപ്സിസ്
സിമ്ബിഡിയം
വാൻഡ
ബോഗൈൻ വില്ല കൃഷി: കടലാസ് പൂവിൽ നിന്നും യഥാർത്ഥ സ്വപ്‌നങ്ങൾ
ബോഗൈൻ വില്ലയുടെ വിവിധ നിറങ്ങളിലുള്ള ഇനങ്ങൾ വീട്ടുമുറ്റത്ത് അലങ്കാരത്തിന്, റിസോർട്ടുകൾക്ക്, ഗാർഡനിംഗ് എന്നിവർക്കായി വിപണിയിൽ വൻ ഡിമാൻഡാണ്. പ്രത്യേകിച്ച് പ്രധാന നാഷണൽ ഹൈവേ റോഡുകൾക്ക് സമീപം എല്ലാം ഇത്തരത്തിൽ ബൊഗൈൻ വില്ലകൾ വിൽക്കുന്ന ചെറിയ കടകൾ ധാരാളമുണ്ട്.
കോഴിക്കോട് സ്വദേശികളായ ഒരു ദമ്പതികൾ ബോഗൈൻ വില്ല കൃഷിയിലൂടെ മാസം 2 ലക്ഷം രൂപ വരുമാനം നേടുന്നുവെന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു.
പിങ്ക്, പർപ്പിൾ, വൈറ്റ്, ഓറഞ്ച് തുടങ്ങിയ ബോഗൈൻ വില്ലയുടെ നിറങ്ങൾ കൂടുതൽ ജനപ്രിയമാണ്.

വഴിയരികിലെ പൂക്കച്ചവടക്കാർ
വീടുകളിലെയും തോട്ടത്തിലെയും കൃഷികൾക്ക് പുറമേ, വഴിയരികിലും മറ്റ് ഫാമുകളിലും ആയി പൂക്കൾ വിൽക്കുന്ന വർക്കും വലിയൊരു സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. പച്ചക്കറികളോ പഴങ്ങളോ പോലെ പൂക്കളും അവയുടെ ചെടികളും വരെ തെരുവിൽ വിൽക്കുന്നു.
ക്ഷേത്രങ്ങൾ, വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് പൂക്കൾ വിൽക്കുന്ന ഷോറൂമുകൾ നിരവധി കേരളത്തിലുണ്ട് ഇതിൽ നിന്നെല്ലാം മികച്ച വരുമാനമാണ് ലഭിക്കുന്നത്. പൂ കൃഷിയുടെ വളർച്ച ഓൺലൈൻ വഴിയും ഇപ്പോൾ സജീവമാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സാപ്പ് വഴി ഇപ്പോൾ പൂക്കൾ & തൈകളുടെ വിൽപ്പന വളർന്നുവരുന്നു.
വരുമാനം നിർണ്ണയിക്കുന്ന ഘടകങ്ങൾ
പുഷ്പ കൃഷിയിൽ വരുമാനം കൂടുതൽ ഉണ്ടാകാൻ താഴെ പറയുന്ന കാര്യങ്ങൾ ബാധകമാണ്:
ഇനം:
ജാസ്മിൻ, ഓർക്കിഡ്, ബോഗൈൻ വില്ല, റോസ്, ഗർബെറ, ആന്തൂറിയം എന്നിവ വൻ ഡിമാൻഡുള്ളവയാണ്.
വിപണി:
പൂക്കളുടെ വില, ആവശ്യക്കാർ, പ്രാദേശിക മാർക്കറ്റുകൾ എന്നിവയെ ആശ്രയിച്ചിരിക്കും.
മാർക്കറ്റിംഗ് തന്ത്രങ്ങൾ:
ഓൺലൈൻ മാർക്കറ്റിംഗ്, ഹോട്ടലുകൽ, അമ്പലങ്ങൾ എന്നിവയുമായി കരാർ ബന്ധങ്ങൾ ഉണ്ടാക്കുന്നത് വരുമാനം വർദ്ധിപ്പിക്കും.
കൃഷിയുടെ വ്യാപ്തി:
പൂ കൃഷി ഒരു ചെറിയ ഇടത്ത് ചെയ്യാതെ ഫാം ആയിട്ടോ അല്ലെങ്കിൽ വലിയ ഒരിടത്തോ ചെയ്യുന്നത് കൂടുതൽ ലാഭമുണ്ടാകും
ജോലികൾ ഒന്നുമില്ലെന്ന് പറഞ്ഞിരിക്കുന്നവർ, ഈ ജോലികൾ മാത്രമേ ഞാൻ ചെയ്യൂ എന്ന് വാശിയുള്ളവർ, അതെല്ലാം മാറ്റിവച്ചുകൊണ്ട് ഇത്തരം ചെറിയ മുതൽമുടക്കിലൂടെ വലിയ ലാഭം ഉണ്ടാക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും. ഒന്നുമില്ലെങ്കിലും കുറേ പൂക്കളുടെയൊക്കെ ലോകത്ത് ജീവിക്കാൻ എങ്കിലും കഴിയുമല്ലോ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications