സ്വർണ വിലയിൽ കഴിഞ്ഞ ഒരാഴ്ച്ചയായി ചാഞ്ചാട്ടം തുടരുന്നു. വില കുറയും, കൂടും വീണ്ടും കുറയും എന്ന രീതിയിലാണ് ഓരോ ദിവസവും വിലയിൽ മാറ്റം രേഖപ്പെടുത്തുന്നത്. കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ വിലയേക്കാൾ പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 28440 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 3555 രൂപയാണ് വില.
ഇന്നലത്തെ വില
ഇന്നലെ ഗ്രാമിന് 3,565 രൂപയും പവന് 28,520 രൂപയുമായിരുന്നു സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നലെ കൂടിയത്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.
എംസിഎക്‌സിലെ വില
എംസിഎക്‌സിൽ സ്വർണ വില 0.55 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 38,061 രൂപയിലെത്തി. മൂന്ന് ദിവസത്തെ വർദ്ധനവിന് ശേഷമാണ് ഇടിവ്. എംസിഎക്സിലെ സിൽവർ നിരക്കും 0.6 ശതമാനം ഇടിഞ്ഞ് എംസിഎക്‌സിൽ 44,455 രൂപയിലെത്തി. ആഗോള വിപണിയിൽ ഇന്ന് സ്വർണ വില 0.24 ശതമാനം ഇടിഞ്ഞ് 1,467.44 ഡോളറിലെത്തി.
യുഎസ് - ചൈന വ്യാപാര യുദ്ധം
ചൈന-യുഎസ് വ്യാപാര യുദ്ധത്തിലെ അനിശ്ചിതത്വത്തെ തുടർന്ന് ഈ വർഷം സ്വർണ വില 14% ഉയർന്നു. യുഎസ്-ചൈന വ്യാപാര വ്യാപാരം ഉടൻ അവസാനിക്കുമെന്ന് കരുതുന്നില്ലെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. അതിനാൽ സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രധാന സെൻട്രൽ ബാങ്കുകൾ ധനനയം ലഘൂകരിക്കുന്നതിന് കാരണമായി. ഇതും സ്വർണ വില കൂടാൻ കാരണമായിട്ടുണ്ട്.
രൂപയുടെ മൂല്യം
ഇന്ത്യയിൽ രൂപയുടെ മൂല്യം യുഎസ് ഡോളറിന് എതിരെ 71.86 ആയി ഉയർന്നു. സ്വർണ വിലയിൽ ഇത് കൂടുതൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഇന്നത്തെ ഇന്ത്യയിലെ സ്വർണ്ണ വില സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയേക്കാൾ 10 ഗ്രാമിന് 2,000 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications