ബജറ്റ് കാരിയറായ ഇൻഡിഗോ ഈ വർഷത്തെ ആദ്യത്തെ ഓഫർ വിൽപ്പന ആരംഭിച്ചു. ഇതനുസരിച്ച് ആഭ്യന്തര യാത്രയ്ക്കായി വെറും 999 രൂപ മുതലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ഇൻഡിഗോ 999 രൂപയുടെ വിമാന ടിക്കറ്റ് ബുക്കിംഗ് ജനുവരി 20 നാണ് ആരംഭിച്ചത്. ഇന്ന് (ജനുവരി 22) ഓഫർ അവസാനിക്കും. ഫെബ്രുവരി 4 നും ഏപ്രിൽ 15 നും ഇടയിലുള്ള യാത്രയ്ക്ക് സാധുതയുള്ള ടിക്കറ്റുകളാണ് ഈ ഓഫറിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓഫർ കാലയളവിൽ എല്ലാ ചാനലുകളിലൂടെയും നടത്തിയ ഫ്ലൈറ്റ് ബുക്കിംഗിന് സാധുതയുണ്ട്.
ടിക്കറ്റ് നിരക്ക്
ഈ ഓഫർ പ്രകാരം ഇൻഡിഗോയുടെ ഡൽഹി മുതൽ ചണ്ഡിഗഡ് വരെയുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ 1202 രൂപയ്ക്കും ഡൽഹി മുതൽ ഇൻഡോ വരെ (1502 രൂപ), ഡൽഹി മുതൽ ലഖ്‌നൗ (1502 രൂപ), ഡൽഹി മുതൽ വാരണാസി വരെ (2005 രൂപ), ഡൽഹി മുതൽ അഹമ്മദാബാദ് വരെ (2002 രൂപ), ഡൽഹി - ജോധ്പൂർ (1937 രൂപ), ഡൽഹി മുതൽ റാഞ്ചി വരെ (1942 രൂപ), ഡൽഹി മുതൽ ഹൈദരാബാദ് വരെ (2050 രൂപ), ഡൽഹി മുതൽ റായ്പൂർ വരം (2404 രൂപ), ഡൽഹി മുതൽ ഉദയ്പൂർ വരം (2353 രൂപ), ഡൽഹി മുതൽ കൊൽക്കത്ത വരം (2603 രൂപ), ഡൽഹി മുതൽ പൂനെ വരെ (2806 രൂപ), ഡൽഹി മുതൽ ഭുവനേശ്വർ വരെ (3002 രൂപ), ഡൽഹി മുതൽ ഗുവാഹത്തി വരെ (3105 രൂപ), ഡൽഹി മുതൽ ബംഗളൂരു വരെ (3303 രൂപ), ഡൽഹി മുതൽ ഗോവ വരെ (3502 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
പരിമിതമായ സീറ്റുകൾ
ഇൻഡിഗോയുടെ ഏറ്റവും പുതിയ ഓഫറിന് കീഴിൽ പരിമിതമായ സീറ്റുകൾ മാത്രമേ ലഭിക്കൂ. അതിനാൽ ഉപഭോക്താവിന്റെ ലഭ്യതയ്‌ക്ക് വിധേയമായും എയർലൈനിന്റെ വിവേചനാധികാരത്തിലുമായിരിക്കും ഡിസ്കൌണ്ട് ലഭിക്കുന്നതെന്ന് എയർലൈൻ വ്യക്തമാക്കി. ഈ ഓഫർ മറ്റേതെങ്കിലും ഓഫർ, സ്കീം, പ്രമോഷൻ എന്നിവയുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നും ഇൻഡിഗോ വ്യക്തമാക്കി.
നിബന്ധനകൾ
ഓഫറിന് കീഴിൽ ലഭിക്കുന്ന ടിക്കറ്റുകൾ കൈമാറ്റം ചെയ്യാനാകാത്തതും റീഫണ്ട് ചെയ്യാനാകാത്തതുമാണെന്നും ഇൻഡിഗോ പറഞ്ഞു. ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗിൽ 999 ഫ്ലൈറ്റ് ടിക്കറ്റ് ഓഫർ ലഭിക്കില്ല.
ആഭ്യന്തര പാസഞ്ചർ വിപണി
2019 ഡിസംബറിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2018ലെ ഇതേ മാസത്തെ അപേക്ഷിച്ച് 2.56 ശതമാനം വർധിച്ച് 1.30 കോടിയായി ഉയർന്നതായി ഡിജിസിഎ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എല്ലാ പ്രമുഖ എയർലൈനുകളുടെയും അതാതി എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോ എയർ, ഇൻഡിഗോ, എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയുടെ പാസഞ്ചർ ലോഡ് ഘടകങ്ങൾ കഴിഞ്ഞ നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 2019 ഡിസംബറിൽ കുറഞ്ഞു. 2019 ഡിസംബറിൽ ആഭ്യന്തര പാസഞ്ചർ വിപണിയിൽ 47.5 ശതമാനം ഓഹരിയുമായി ഇൻഡിഗോ മുൻതൂക്കം നിലനിർത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications