കൊറോണ വൈറസ് വ്യാപനം മൂലം ദുരിതമുനഭവിക്കുന്നവർക്കായി സാമ്പത്തിക ദുരിതാശ്വാസ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ധനമന്ത്രാലയം നിയന്ത്രണളും പാലിക്കേണ്ട നിയമങ്ങളും നീട്ടിയ ചില തീയതികളും പ്രഖ്യാപിച്ചു. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ആദായ നികുതി
- കാലതാമസം നേരിട്ട ആദായനികുതിയുടെ പലിശ നിരക്ക് കുറച്ചു. പലിശ നിരക്ക് 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായാണ് കുറച്ചത്.
- ഐടി-റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 വരെ നീട്ടി.
- ആധാർ-പാൻ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി
- വിവാദ് സേ വിശാസ് പദ്ധതിയും ജൂൺ 30,2020 വരെ നീട്ടി. ഇപ്പോൾ മുതൽ ജൂൺ 30 വരെ 10 ശതമാനം അധിക ചാർജ് ഈടാക്കില്ല.
- പ്രമാണം സമർപ്പിക്കുന്നതിന്റെയും പാലിക്കുന്നതിന്റെയും അവസാന തീയതികളും സമയപരിധിയും ജൂൺ 30 ലേക്ക് നീക്കി. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇതിൽ ഉൾപ്പെടുന്നു.
കോർപ്പറേറ്റ് മേഖല
- ലോക്ക്ഡൌൺ കാലയളവിൽ മിക്ക ആളുകളും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ, അവരുടെ സ്വതന്ത്ര ഡയറക്ടർമാരുമായി കൂടിക്കാഴ്‌ച നടത്താത്ത കമ്പനികളും ബോർഡും ചട്ടങ്ങളുടെ ലംഘനത്തിന് വിധേയമാകില്ലെന്ന് സീതാരാമൻ പറഞ്ഞു.
- എംസിഎ 21 രജിസ്ട്രി, മൊറട്ടോറിയം 2020 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നൽകി.
- വൈകി ഫയൽ ചെയ്യുന്നതിന് അധിക ഫീസ് ഈടാക്കില്ല.
- പുതിയ കമ്പനികൾക്ക്, ബിസിനസ്സ് ആരംഭിക്കുന്നതിന് ഡിക്ലറേഷൻ ഫയൽ ചെയ്യേണ്ടതിന്റെ ആവശ്യകത 6 മാസമാണ്, ഇത് 6 മാസത്തേയ്ക്ക് കൂടി നീട്ടി.
- 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കാത്ത ഒരു കമ്പനിയുടെ ഡയറക്ടറെ കമ്പനി നിയമപ്രകാരം ലംഘനത്തിന് വിധേയരാക്കില്ല
- ഏപ്രിൽ 30 വരെ 20 ശതമാനം ഡെപ്പോസിറ്റ് റിസർവ് സൃഷ്ടിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ലേക്ക് മാറ്റി.
- ഒരു വർഷത്തിൽ കാലാവധി പൂർത്തിയാകുന്ന 15 ശതമാനം ഡിബഞ്ചറുകൾ നിർദ്ദിഷ്ട ഉപകരണങ്ങളിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30ൽ നിന്ന് ജൂൺ 30 വരെ നീട്ടി.
ഐബിസി കോഡിനു കീഴിലുള്ള മാറ്റങ്ങൾ
ഇടത്തരം, ചെറുകിട സംരംഭങ്ങൾക്കായി ഐബിസി നടപടികൾ ആരംഭിക്കുന്നതിന് പരിധി മുമ്പത്തെ ഒരു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തി. സമാനമായ രീതിയിൽ സ്ഥിതി തുടരുകയാണെങ്കിൽ ഐബിസിയുടെ സെക്ഷൻ 7, സെക്ഷൻ 9, സെക്ഷൻ 10 എന്നിവ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നത് മന്ത്രാലയം പരിഗണിച്ചേക്കാം.
ജിഎസ്ടി
ജിഎസ്ടി ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി. മാർച്ച്, ഏപ്രിൽ, മെയ് 2020 ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജിഎസ്ടി റിട്ടേണുകളും നഷ്ടപരിഹാര റിട്ടേണുകളും 2020 ജൂൺ 30 വരെ നീട്ടി. 5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് വൈകിയതിനുള്ള ഫീസോ പിഴയോ ഈടാക്കില്ല.
ബാങ്കിംഗ് മേഖല
- മിനിമം ബാലൻസ് ആവശ്യകത, വിവിധ ബാങ്കുകൾക്കുള്ള എടിഎം ഇടപാട് നിരക്കുകൾഎന്നിവ അടുത്ത മൂന്ന് മാസത്തേക്ക് എഴുതിത്തള്ളി
- ഡെബിറ്റ് കാർഡ് ഉടമകൾക്ക് മറ്റേതൊരു ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് നിരക്ക് ഈടാക്കാതെ പണം പിൻവലിക്കാം.
- ബാങ്ക് അക്കൌണ്ടുകളുടെ മിനിമം ബാലൻസ് ആവശ്യകത പൂർണ്ണമായി എഴുതിത്തള്ളി.
- മിനിമം ബാലൻസ് ലംഘിച്ചതിന് പിഴ ഈടാക്കില്ല.
- ഡിജിറ്റൽ ഇടപാടുകൾക്കായി ബാങ്ക് ചാർജുകൾ കുറയ്ക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications