ബാങ്കിംഗ്, ഫിനാൻസ് മേഖലകൾ ഏറെ വളർന്നു കൊണ്ടിരിക്കുന്നു. സാമ്പത്തിക ഇടപാടുകളെല്ലാം ഒരു വിരൽ തുമ്പിൽ ഒതുങ്ങി. നിരവധി ഫിൻടെക്ക് ആപ്പുകളുടേയും നെറ്റ്ബാങ്കിംഗ് സൗകര്യങ്ങളുടേയും മികവോടെ സാമ്പത്തിക രംഗത്തും വലിയ ഉയർച്ചകളാണ് ദിനംപ്രതി നടക്കുന്നത്. എന്നാൽ ഇത്രയും സേവനങ്ങളും സുരക്ഷയും നൽകുന്നുണ്ടെങ്കിലും സാമ്പത്തിക തട്ടിപ്പുകൾ ഇന്നും വ്യാപകമായി നടക്കുന്നുണ്ട്. ഓരോ വ്യക്തിയും സുരക്ഷിതമായ പാസ്വേർഡ്, വിരലടയാള പാസ്വേർഡ് അങ്ങനെ ഒന്നിലധികം സുരക്ഷാ രീതികൾ ശ്രദ്ധിക്കുന്നുണ്ട്.
ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നിസ്സാരമല്ല. ലക്ഷങ്ങൾ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് മിനിറ്റുകൾക്കുള്ളിൽ കൊള്ളയടിക്കുന്നത്. ആർ.ബി.ഐ നിർദ്ദേശ പ്രകാരം നിങ്ങളുടെ ബാങ്കിൽ നിന്നും അനാവശ്യമായി ഡെബിറ്റ് കാർഡ് പിൻ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ അല്ലെങ്കിൽ ഒ.ടി.പി എന്നിവ ചോദിക്കില്ല. ഇത്തരം മെസേജുകളോ ഫോൺ കോളോ വന്നാൽ അത് തീർച്ചയായും സ്കാം തന്നെയാണ്.

കഴിഞ്ഞ ദിവസം ആക്‌സിസ് ബാങ്കിൻ്റെ മാനേജരും മൂന്ന് സെയിൽസ് എക്‌സിക്യൂട്ടീവുമുൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. പശ്ചിമ ബംഗളൂരുവിലെ ആക്സിസ് ബാങ്കിന്റെ നാഗരഭാവി ശാഖയിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് ജീവനക്കാർ എടുത്ത് കൊടുത്ത ആറ് ബാങ്ക് അക്കൗണ്ടുകളിലൂടെ 97 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതൊരു പുതിയ സംഭവമല്ല. ഇത്തരം വഞ്ചനകൾ ജീവനക്കാരിൽ നിന്നും നേരിടുന്നത് സാധാരണക്കാരെ സംബന്ധിച്ച് പേടിപ്പെടുത്തുന്നു.
ഓഫറുകളിൽ കണ്ണുമടച്ച് വീഴരുത്....
ക്രെഡിറ്റ് കാർഡ് വഴിയും തട്ടിപ്പ് നടക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിരവധി എക്സിക്യൂട്ടിവുകൾ നിങ്ങളെ വിളിച്ചേക്കാം. അവർ ആകർഷകമായ ഓഫറുകളെ കുറിച്ചും പുതിയ വായ്പകളെ കുറിച്ചോ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് അപഗ്രേഡ് ചെയ്യുന്നതിനേ കുറിച്ചോ സംസാരിക്കാം. പൊതുവേ ഓഫറുകളെ കുറിച്ച് കേൾക്കുമ്പോൾ ആളുകൾക്ക് പ്രത്യേക താത്പര്യം ഉണ്ടാവാം. എന്നാൽ അനാവശ്യമായി വ്യക്തിഗത വിവരങ്ങളോ ബാങ്ക് സംബന്ധിക്കുന്ന വിവരങ്ങളോ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതൊരു സ്കാം കോൾ ആയിരിക്കാം.
തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷനേടാം....
തട്ടിപ്പുകൾ പല തരത്തിലാണ് നടക്കുന്നത്. സർക്കാർ ജീവനക്കാരാണെന്ന വ്യജേന വിളിക്കുന്നവർ ഇന്നും നിലനിൽക്കുന്നുണ്ട്. ചിലർ സി.വി.വി, ഒ.ടി.പി എന്നിവ ആവശ്യപ്പെട്ട് കൊണ്ട് തട്ടിപ്പ് നടത്താറുണ്ട്. എന്നാൽ മറ്റു പുതിയ രീതികളും തട്ടിപ്പുകൾക്ക് ഇടയാക്കുന്നു. ബാങ്ക് ജീവനക്കാർ തന്നെ വഞ്ചനാപരമായ കാര്യങ്ങൾ ചെയ്യുമ്പോൾ ശരിയായ മാർഗം എങ്ങനെ കണ്ടെത്താം; പരിശോധിക്കാം....
1. ഫോണിലൂടെയോ ഇമെയിലിലൂടെയോ ഇടപാടുകൾ നടത്തരുത്. നിങ്ങളുടെ ബാങ്കിന്റെ ഓൺലൈൻ വെബ് പോർട്ടൽ അല്ലെങ്കിൽ കോൾ സെൻ്റർ പോലുള്ള ഔദ്യോഗിക ബാങ്കിംഗ് ചാനലുകളിലൂടെ മാത്രം ഇടപാട് നടത്തുക. വിളിക്കുന്നയാൾ ഒരു തട്ടിപ്പിനായി ശ്രമിക്കുന്നയാൾ ആണെങ്കിൽ ഇങ്ങനെ ചെയ്യുന്നത് കൂടുതൽ സുരക്ഷിതമാവുന്നു. ഇനി യഥാർത്ഥത്തിൽ ബാങ്കിൽ നിന്ന് ഫോൺ കോൾ വന്നാൽ പോലും ജാഗ്രതയോടെ ഒഫീഷ്യൽ വെബ് പോർട്ടൽ വഴി തന്നെ ഇടപാടുകൾ നടത്തുക.
2. ഒരു ക്രെഡിറ്റ് കാർഡ് അപ്ഗ്രേഡിനായി നിങ്ങളെ ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ബാങ്ക് കോൾ സെന്ററിൽ വിളിച്ച് അന്വേഷിക്കുന്നത് നല്ലതാണ്. അത്തരത്തിൽ കാർഡ് അപഗേരഡേ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ബാങ്ക് അതിൻ്റെ ഒരു രേഖ നിങ്ങളുടെ പ്രൊഫൈലിലേക്ക് മാപ്പ് ചെയ്‌തിരിക്കും.
3. ഇടയ്ക്കിടെ ഇടപാടുകൾ നടത്തുകയാണെങ്കിൽ മാത്രം ബാങ്കിൻ്റെ മൊബൈൽ ആപ്പ് ഫോണിൽ സൂക്ഷിക്കുക. മിക്ക വ്യക്തികൾക്കും, ഇടപാടുകൾ പരിമിതമായിരിക്കും. ഇടപാടുകൾക്കായി ഓൺലൈനിൽ ലോഗിൻ ചെയ്യുന്നതിന് ആപ്പ് വഴി ആക്‌സസ് ചെയ്യുന്നതിനേക്കാൾ സമയം കൂടുതലാണ്.
4. ഒരു ഫോൺ കോൾ അല്ലെങ്കിൽ ഇമെയിൽ വഴി കാർഡ് നമ്പർ, CVV മുതലായ വിശദാംശങ്ങൾ ആവശ്യപ്പെട്ടാൽ ഉടനടി അയച്ചു കൊടുക്കരുത്. ഇതിന്റെ ആവശ്യകത എന്തെന്ന് തിരിച്ചറിയുക.
5. യാതൊന്നും എഴുതാത്ത ഫോമുകളിൽ ഒപ്പിടരുത്. ഇത്തരത്തിൽ ഒപ്പിട്ടാൽ അതിനു മുകളിൽ തെറ്റായ വിവരങ്ങൾ എഴുതി ചേർത്തേക്കാം. അതിനാൽ ഒപ്പിടുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും എല്ലാ ഫോമുകളും സ്വയം പൂരിപ്പിക്കുകയും വേണം.
6. നിങ്ങളുടെ ബാങ്കിലൂടെ പണം പിൻവലിക്കുന്നതും, അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റ് വിവരങ്ങളുമെല്ലാം നിരന്തരം നിരീക്ഷിക്കുക. ഇതെല്ലാം നിങ്ങൾ നടത്തുന്ന ഇടപാടുകളാണെന്ന് ഉറപ്പ് വരുത്തുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications