2008ൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച സൊമാറ്റോ ഇപ്പോൾ രാജ്യത്തെ പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലും സജീവ സാനിധ്യമാണ്
വ്യവസായ പ്രമുഖൻ ജാക് മായുടെ ആന്ര് ഗ്രൂപ്പ് പിന്തുണയ്ക്കുന്ന ഫുഡ് ഡെലിവറി സ്റ്റർട്ട്അപ്പ് സൊമാറ്റോയും ഐപിഒ ഫയൽ ചെയ്യാനൊരുങ്ങുന്നു. ഏപ്രിൽ മാസത്തോടെ 650 മില്യൺ സമാഹരിക്കാൻ ഐപിഒ ഫയൽ ചെയ്യുമെന്ന് കമ്പനിയുമായി അടുത്ത വ്രത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബറിന് മുൻപ് ലിസ്റ്റിങ് പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന ഫുഡ് ഡെലിവറി സംരംഭങ്ങളിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള കമ്പനിയാണ് സൊമാറ്റോ. 2008ൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച സൊമാറ്റോ ഇപ്പോൾ രാജ്യത്തെ പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലും സജീവ സാനിധ്യമാണ്. അയ്യായിരത്തിലധികം ജീവനക്കാരാണ് സൊമാറ്റോയിൽ ജോലി ചെയ്യുന്നത്.
5.4 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയാണെന്നാണ് ഫെബ്രുവരിയിൽ ഇൻഫോ എഡ്ജ് കൈമാറിയ ഫലയലിങ്ങിൽ പറയുന്നത്. കോറ മാനേജ്മെന്റ്, ഫിഡിലിറ്റി മാനേജ്മെന്റ് & റിസര്‍ച്ച് കമ്പനി ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് സൊമാറ്റോ അടുത്തിടെ 250 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിനു പുറമെയാണ് ഐപിഒ ഫയൽ ചെയ്യാനൊരുങ്ങുന്നത്.
കോവിഡ് രോഗവ്യാപനം ആളുകളെ കൂടുതൽ ഡിജിറ്റൽ ഷോപ്പിങ്ങിലേക്ക് അടുപ്പിച്ചത് സൊമാറ്റോയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. ഡിജിറ്റൽ ബിസിനസുകളുടെ വളർച്ച ഈ നാളുകളിൽ വളരെ വ്യക്തമാണ്. ടിപിജി ക്യാപിറ്റല്‍ പിന്തുണയ്ക്കുന്ന ഓണ്‍ലൈന്‍ ഫാഷന്‍ ലൈഫ് സ്റ്റൈല്‍ സ്റ്റോറായ 'നൈക്ക'(Nyka), പ്രാദേശിക വിപണിയില്‍ ലിസ്റ്റുചെയ്യാനും കുറഞ്ഞത് 3 ബില്യണ്‍ ഡോളറിന്റെ മൂല്യനിര്‍ണ്ണയം നടത്താനും പദ്ധതി ഇട്ടിരിക്കുന്നതായും ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
