ഇന്ത്യയിൽ ഭക്ഷണത്തിന് വില കുതിക്കുന്നു, ഈ രാജ്യങ്ങളിൽ നിന്ന് ആഹാരം കഴിച്ചാൽ പോക്കറ്റ് കീറും

ലോകത്തിലെ ഏറ്റവും വലിയ വളർന്നുവരുന്ന വിപണികളിൽ ഭക്ഷ്യവസ്തുക്കൾക്ക് വില കുതിച്ചുയരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് വികസ്വര രാജ്യങ്ങളിൽ പ്രധാന ഭക്ഷ്യ ഉൽ‌പ്പന്നങ്ങളുടെ വിലക്കുതിച്ചുയരുകയാണ്. ചൈനയിൽ പന്നിയിറച്ചിയ്ക്കും ഇന്ത്യയിൽ ഉള്ളിയ്ക്കുമാണ് വില കുതിച്ചുയരുന്നത്. തുർക്കിയിലും നൈജീരിയയിലും വിതരണ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

വില ഉയരാൻ കാരണം

വില ഉയരാൻ കാരണം

ആഗോള ഭക്ഷ്യവസ്തുക്കളുടെ വില ഒക്ടോബറിൽ രണ്ട് വർഷത്തിനിടെയിലെ ഏറ്റവും വേഗത്തിലാണ് ഉയർന്നത്. പാവപ്പെട്ട ഉപയോക്താക്കൾക്ക് ഈ നിരക്ക് വർദ്ധനവ് അധിക സമ്മർദ്ദമാണ് നൽകുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ആഘാതങ്ങൾ, ഉയർന്ന എണ്ണവില, ഡോളറിന്റെ കുത്തനെയുള്ള ഇടിയൽ എന്നിവയാണ് ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധിക്കാൻ കാരണം. താഴെ പറയുന്ന രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വില വർദ്ധിച്ചിട്ടുള്ളത്.

ഇന്ത്യ

ഇന്ത്യ

ഉള്ളിയുടെ വിലയിലുണ്ടായ വർദ്ധനവ് ഇന്ത്യയിൽ ഭക്ഷണത്തിന്റെയും മറ്റ് പച്ചക്കറികളുടെയും വില ഉയർത്തിയിട്ടുണ്ട്. പച്ചക്കറി വിലയിൽ വർഷം തോറും 26% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെ ബ്ലൂംബെർഗ് സർവേ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 4.6 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.

ചൈന

ചൈന

ചൈനയിൽ ഒക്ടോബറിൽ പന്നിയിറച്ചി വില ഇരട്ടിയായി ഉയർന്നു. ഇത് ഉപഭോക്തൃ പണപ്പെരുപ്പം 3.8 ശതമാനമായി ഉയർത്തി, 2012 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു വ്യവസായ ഗ്രൂപ്പിന്റെ കണക്കനുസരിച്ച് സിംഗപ്പൂരിൽ. നവംബറിലെ പന്നിയുടെ വില ഒരു വർഷത്തേക്കാൾ 30% കൂടുതലാണ്.

തുർക്കി

തുർക്കി

തുർക്കിയിൽ ഈ വർഷം ആദ്യ പാദത്തിൽ ഭക്ഷ്യവിലക്കയറ്റം 30 ശതമാനത്തിനടുത്ത് എത്തി. വർഷത്തിൽ ഭൂരിഭാഗവും 15 ശതമാനത്തിന് മുകളിലാണ് വില ഉയരുന്നത്. 2018 ഓഗസ്റ്റിലെ കറൻസി പ്രതിസന്ധിയും വിതരണ ശൃംഖല പ്രശ്നങ്ങളും കാരണം കർഷകരിൽ നിന്ന് നേരിട്ട് ഉൽ‌പന്നങ്ങൾ വാങ്ങാനും നഗരങ്ങളിൽ വിൽക്കാനും സർക്കാർ തീരുമാനിച്ചു. പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ വിലക്കയറ്റക്കാരെ രാജ്യദ്രോഹികളെന്നും തീവ്രവാദികളെന്നും വരെ വിളിച്ചിരുന്നു. ധാന്യം ഉൽപാദിപ്പിക്കുന്ന പ്രവിശ്യകളിലെ സമീപകാല വരൾച്ച അടുത്ത വർഷവും വിതരണ തടസ്സ ആശങ്ക ഉയർത്തുന്നുണ്ട്. 2020 അവസാനത്തോടെ തുർക്കിയിൽ ഭക്ഷ്യവിലക്കയറ്റം 11% ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഫ്രിക്ക

ആഫ്രിക്ക

പ്രാദേശിക വരൾച്ച ചില ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലെ ഭക്ഷ്യ ഉൽപാദനത്തിലും ഇടിവുണ്ടാക്കിയിട്ടുണ്ട്. ധാന്യ ഉൽപന്നങ്ങളുടെ വിലയിലുണ്ടായ വർധനവിലൂടെ, ഭക്ഷ്യവിലക്കയറ്റം സാംബിയൻ പണപ്പെരുപ്പത്തെ മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിച്ചു. വിതരണത്തിൽ കുറവുണ്ടായപ്പോൾ സിംബാബ്‌വെയിലെ പ്രതിമാസ ഭക്ഷ്യവിലക്കയറ്റം 50 ശതമാനത്തിലെത്തി. നൈജീരിയയിൽ ഇറക്കുമതി ചെയ്ത അരിയുടെ വില ഓഗസ്റ്റ് മുതൽ 7.3 ശതമാനം ഉയർന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X