കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ഇന്നും സ്വര്‍ണ വില പവന് വില 37,800 രൂപയാണ്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ പവന് 37,800 രൂപയായിരുന്നു സ്വര്‍ണത്തിന് വില. 4,725 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്.
ഇന്ത്യയിലെ സ്വർണ വില
ആഗോള നിരക്കിലെ ഇടിവിനെ തുടർന്ന് സ്വർണ്ണം, വെള്ളി വിലകൾ ഇന്ത്യൻ വിപണികളിൽ ഇന്ന് കുറഞ്ഞു. എംസിഎക്‌സിൽ ഡിസംബറിലെ സ്വർണ്ണ ഫ്യൂച്ചറുകൾ മൂന്ന് ദിവസത്തിനുള്ളിൽ 0.55 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 50,826 രൂപ എന്ന നിലയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 1.2 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 62,343 രൂപയായി. കഴിഞ്ഞ സെഷനിൽ സ്വർണവും വെള്ളിയും യഥാക്രമം 0.55 ശതമാനവും 0.26 ശതമാനവും ഉയർന്നിരുന്നു. ആഗോള വിപണികളിൽ ഇന്ന് സ്വർണ വിലയിൽ ഇടിവുണ്ടായെങ്കിലും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും കൊവിഡ് വാക്സിൻ ട്രയലിലെ തിരിച്ചടിയും കാരണം നഷ്ടം നികത്തി.
സ്‌പോട്ട് സ്വർണ വില
സ്‌പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,919.51 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.4 ശതമാനം ഇടിഞ്ഞ് 25.02 ഡോളറിലെത്തി. പ്ലാറ്റിനം വില 873.46 ഡോളറായി. ഡോളർ സൂചിക 0.09 ശതമാനം ഉയർന്നു.
ഇടിഎഫ് നിക്ഷേപം
സ്വർണ്ണത്തിന്റെ സമീപകാല നേട്ടങ്ങൾ ഇടിഎഫ് വാങ്ങലുകൾക്ക് കാരണമായി. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഹോൾഡിംഗ്സ് തിങ്കളാഴ്ച 0.48 ശതമാനം ഉയർന്ന് 1,277.65 ടണ്ണായി.
സ്വർണ വില ഈ വർഷം
സർക്കാരുകളും സെൻട്രൽ ബാങ്കുകളും നടത്തിയ റെക്കോർഡ് ഉത്തേജന നടപടികൾ ഈ വർഷം സ്വർണ്ണത്തിൽ വലിയ നേട്ടമുണ്ടാക്കി. ഇന്ത്യയിൽ ഓഗസ്റ്റിൽ സ്വർണം റെക്കോർഡ് ഉയർന്ന നിരക്കായ 56,200 രൂപയിലെത്തിയിരുന്നു.
സോവറിൻ ഗോൾഡ് ബോണ്ട്
ഇന്ത്യയിൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. വെള്ളിയാഴ്ച വിൽപ്പന അവസാനിക്കും. ഇഷ്യു വില ഒരു ഗ്രാമിന് 5,051 രൂപയാണ്. ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
