2020 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ ഫോബ്‌സ് പട്ടിക പുറത്തിറക്കി. ബോളിവുഡ് താരം അക്ഷയ് കുമാർ മാത്രമാണ് പട്ടികയിലെ ഏക ഇന്ത്യൻ നടൻ. ഡ്വെയ്ൻ ജോൺസൺ, മാർക്ക് വാൽബർഗ്, റയാൻ റെയ്നോൾഡ്സ്, ആദം സാൻഡ്‌ലർ, ബെൻ അഫ്‌ലെക്ക്, വിൻ ഡീസൽ, ജാക്കി ചാൻ, വിൽ സ്മിത്ത്, ലിൻ-മാനുവൽ മിറാൻഡ എന്നിവരാണ് പട്ടികയിലെ മറ്റ് മുൻനിരക്കാർ.
ഡ്വെയ്ൻ ജോൺസൺ
തുടർച്ചയായ രണ്ടാം തവണയും ജോൺസൺ ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തി. ഗുസ്തിക്കാരനിൽ നിന്ന് നടനായി ജോൺസൺ 2020 ൽ 87.5 മില്യൺ ഡോളർ പ്രതിഫലം നേടി. 2020 ൽ 71.5 മില്യൺ ഡോളർ സമ്പാദിച്ച ഹോളിവുഡ് നടൻ റയാൻ റെയ്നോൾഡ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. നടനും നിർമ്മാതാവുമായ മാർക്ക് വാൽബർഗ് 2020 ൽ 58 മില്യൺ ഡോളർ സമ്പാദിച്ചു. നടനും സംവിധായകനുമായ ബെൻ അഫ്‌ലെക്ക് 2020ൽ 55 മില്യൺ ഡോളർ നേടി. 2020ൽ 54 മില്യൺ ഡോളറാണ് വിൻ ഡീസൻ സ്വന്തമാക്കിയത്.
അക്ഷയ് കുമാർ
പട്ടികയിലെ ഏക ഇന്ത്യൻ നടൻ അക്ഷയ് കുമാർ ആണ്. ഈ വർഷം 48.5 മില്യൺ ഡോളറാണ് അക്ഷയ് കുമാർ സ്വന്തമാക്കിയിരിക്കുന്നത്. ഹാമിൽട്ടൺ എന്ന നാടകത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതു മുതൽ ലിൻ-മാനുവൽ മിറാൻഡയുടെ താര മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം അദ്ദേഹം 45.5 മില്യൺ ഡോളർ സമ്പാദിച്ചു. ഹാസ്യനടനും സംഗീതജ്ഞനുമായ വിൽ സ്മിത്ത് 2020 ൽ 44.5 മില്യൺ ഡോളർ സമ്പാദിച്ചു.
ജാക്കി ചാൻ
ആദം സാൻഡ്‌ലറുടെ പ്രശസ്തി അടുത്ത കാലത്തായി കുറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ വരുമാനം കുറഞ്ഞിട്ടില്ല. 2020 ൽ അദ്ദേഹം 41 മില്യൺ ഡോളർ സമ്പാദിച്ചു. ആറ് പതിറ്റാണ്ടുകൾ സിനിമയിൽ ചെലവഴിച്ചിട്ടും, ജാക്കി ചാൻ ഇപ്പോഴും മുൻപന്തിയിലാണ്. 2020 ൽ അദ്ദേഹം 40 മില്യൺ ഡോളർ സമ്പാദിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications