ഏകദേശം 18 മാസത്തെ ഇറക്കുമതിക്ക് പര്യാപ്തമായ കരുതൽ ധനം ഇന്ത്യയുടെ കൈവശമുണ്ട്
വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഇന്ത്യ റഷ്യയെ മറികടന്ന് നാലാമത്തെ വലിയ രാജ്യമായി മാറി. സമ്പദ്‌വ്യവസ്തയുടെ പെട്ടന്നുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതിന് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് ഡോളർ ശേഖരിക്കാൻ തുടങ്ങിയതോടെയാണ് ഇത്. 2020 ഓഗസ്റ്റിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ആറു മാസത്തിനുള്ളിൽ നാലാം സ്ഥാനത്തേക്ക് എത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

ഈ വർഷം തുടക്കത്തിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വലിയ കുതിപ്പുണ്ടായെങ്കിലും ഇരു രാജ്യങ്ങളും സമാന്തര അവസ്ഥയിൽ മുന്നോട്ടുപോവുകയായിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ റഷ്യൻ ഓഹരികൾ അതിവേഗ നിരക്കിൽ ഇടിഞ്ഞതാണ് ഇന്ത്യൻ മുന്നേറ്റത്തിന് കാരണം. മാർച്ച് 5 വരെ ഇന്ത്യയുടെ വിദേശ കറൻസി കൈവശമുള്ളവ 4.3 ബില്യൺ ഡോളർ ഇടിഞ്ഞ് 580.3 ബില്യൺ ഡോളറിലെത്തിയിരുന്നു. റഷ്യയുടേത് 580.1 ബില്യൺ ഡോളറാണ്. ചൈനയിലാണ് ഏറ്റവും കൂടുതൽ കരുതൽ ശേഖരം ഉള്ളത്, ജപ്പാനും സ്വിറ്റ്സർലൻഡും അന്താരാഷ്ട്ര നാണയ നിധി പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ഏകദേശം 18 മാസത്തെ ഇറക്കുമതിക്ക് പര്യാപ്തമായ കരുതൽ ധനം ഇന്ത്യയുടെ കൈവശമുണ്ട്. ഇത് പ്രാദേശിക ഓഹരി വിപണിയിലേക്കുള്ള ഒഴുക്കിനും നേരിട്ടുള്ള നിക്ഷേപത്തിനും കരുത്ത് പകരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കുറഞ്ഞ തോതിൽ നിലനിന്നിരുന്ന കരുതൽ ശേഖരം കഴിഞ്ഞ വർഷമാണ് ഉയർന്നു തുടങ്ങിയത്.
"ഇന്ത്യയുടെ വിവിധ കരുതൽ ധനത്തിന്റെ അളവുകൾ ഗണ്യമായി മെച്ചപ്പെട്ടു, പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വർഷങ്ങളായി. മികച്ച എഫ്എക്സ് കരുതൽ സ്ഥാനം ആർബിഐക്ക് ബാഹ്യ ആഘാതം മൂലമുണ്ടാകുന്ന മൂലധന തടസത്തിന് അല്ലെങ്കിൽ വരാനിരിക്കുന്ന കാലഘട്ടത്തെ നേരിടാൻ മതിയായ ആശ്വാസം നൽകും." സാമ്പത്തിക വിദഗ്ധൻ കൗശിക് ദാസ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
