ദില്ലി: ഡിജിറ്റല്‍ വാര്‍ത്താ, മാധ്യമസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശനിക്ഷേപത്തിലടക്കം പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. ഇത്തരം സ്ഥാപനങ്ങള്‍ 26 ശതമാനം മാത്രം വിദേശ നിക്ഷേപം മാത്രമേ സ്വീകരിക്കാന്‍ പാടുള്ളുവെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. 26 ശതമാനത്തിൽക്കൂടുതൽ വിദേശനിക്ഷേപം സ്വീകരിച്ച ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങൾ അത് കുറയ്ക്കണം. അടുത്തവര്‍ഷം ഒക്ടോബറാണ് ഇതിനുള്ള അവസാന തീയതി.
26 ശതമാനത്തിൽക്കൂടുതൽ എത്ര വിദേശനിക്ഷേപം സ്വീകരിച്ചോ അതെല്ലാം ഡിജിറ്റൽ മാധ്യമങ്ങൾ തിരികെ നൽകണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. ഡയറക്ടർ ബോർഡിലും സിഇഒ പോലുള്ള സുപ്രധാനസ്ഥാനങ്ങളിലും വിദേശികളെ നിയോഗിക്കാന്‍ പാടില്ല, പൂര്‍ണ്ണമായും ഇന്ത്യക്കാര്‍ തന്നെയായിരിക്കണം ഇത്തരം പദവികള്‍ കൈകാര്യം ചെയ്യേണ്ടതെന്നും അന്താരാഷ്ട്ര മാധ്യമ ദിനത്തില്‍ കേന്ദ്രവാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ഒരു മാസത്തിനകം ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങളെല്ലാം ഷെയർഹോൾഡിംഗ് പാറ്റേൺ കൃത്യമായി കേന്ദ്രസർക്കാരിന് സമർപ്പിക്കണം. ഡയറക്ടർമാർ, പ്രൊമോട്ടർമാർ, ഓഹരിയുടമകള്‍ എന്നിവ ആരെല്ലാമെന്ന് കൃത്യമായി കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണം. 26 ശതമാനത്തിൽക്കൂടുതൽ എത്ര ഷെയറുകൾ വാങ്ങി എന്നതടക്കം വിശദമായി അറിയിക്കണം. വാർത്തകൾ സംപ്രേഷണം ചെയ്യുന്ന, സ്ട്രീം ചെയ്യുന്ന എല്ലാ വാർത്താ ഡിജിറ്റൽ മാധ്യമങ്ങൾക്കും ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications