സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് പിന്തുണയായി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) നവംബറിൽ ഇന്ത്യൻ വിപണികളിൽ 62,951 കോടി രൂപ നിക്ഷേപിച്ചു. നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ വിവരങ്ങൾ ലഭ്യമാക്കിയതിനുശേഷമുള്ള ഇക്വിറ്റി വിഭാഗത്തിലെ ഒരു മാസത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ 22,033 കോടി രൂപയാണ് വിദേശ നിക്ഷേപകർ നിക്ഷേപിച്ചത്.
എന്നാൽ നവംബർ 3 മുതൽ 27 വരെ മൊത്തം നിക്ഷേപം 62,951 കോടി രൂപയായി. ഓഹരി വിഭാഗത്തിൽ 60,358 കോടി രൂപയും ഡെറ്റ് വിഭാഗത്തിൽ 2,593 കോടി രൂപയും നിക്ഷേപിച്ചുവെന്ന് നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് വ്യക്തമാക്കി. ആഗോള വിപണികൾ വികസിത വിപണികളേക്കാൾ ഉയർന്നുവരുന്ന വിപണികളിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നു എന്നതിന്റെ സൂചനകളാണിതെന്ന് നിരീക്ഷകർ പറയുന്നു.

കാരണം വളർന്നുവരുന്ന വിപണികളിൽ വിപരീതഫലങ്ങൾ വളരെ കൂടുതലാണ്. വളർന്നുവരുന്ന മറ്റ് വിപണികളായ ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിലും വിദേശ നിക്ഷേപങ്ങളിൽ സമാനമായ പ്രവണത കാണുന്നതായും നിരീക്ഷകർ പറയുന്നു.
ബ്ലൂ ചിപ്പുകളിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം നടക്കുന്നത്. തുടർന്ന് ബാങ്കിംഗ് മേഖലയാണുള്ളത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളും മറ്റും നവംബറിലെ നിക്ഷേപത്തെ സ്വാധീനിച്ചിട്ടുണ്ട്. യുഎസ് ഡോളറിലെ ഇടിവാണ് നവംബറിൽ എഫ്പിഐ നിക്ഷേപത്തിന് മറ്റൊരു കാരണമായത്. സാമ്പത്തിക രംഗത്തുണ്ടായിട്ടുള്ള പുരോഗതിയും എഫ്‌പിഐ നിക്ഷേപം ഉയരാൻ കാരണമായിട്ടുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications