ദില്ലി: സാധാരണയായി എടിഎം കൌണ്ടറിൽ നിന്ന് പണം പിൻവലിക്കാൻ നിങ്ങൾക്ക് ഒരു ഡെബിറ്റ് അല്ലെങ്കിൽ എടിഎം കാർഡ് ആവശ്യമാണ്. എന്നാൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ കാർഡ് ഇല്ലാതെ പണം പിൻവലിക്കാം എന്നതാണ് ഇതിന്റെ ഗുണമേന്മ. എടിഎം കാർഡ് ഉപയോഗിക്കാതെ സുരക്ഷിതമായി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കേണ്ടത് എങ്ങനെയാണെന്ന് പരിശോധിക്കാം.
തിരക്കിട്ട് ഓഫീസിലേക്കിറങ്ങുമ്പോഴോ ഷോപ്പിംങ്ങിറങ്ങുമ്പോഴോ എടിഎം കാർഡ് മറന്നാൽ വിഷമിക്കേണ്ടെന്ന് ചുരുക്കം. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ്‌ലെസ് ക്യാഷ് സംവിധാനം ഉപയോഗിച്ച് എല്ലാ എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. എച്ച്ഡിഎഫ്സി ബാങ്ക് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

കാർഡ്‌ലെസ്സ് ക്യാഷ് ഫീച്ചർ ഉപയോഗിച്ച് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.
അക്കൌണ്ട് ഉടമകൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎമ്മിൽ പോയി കാർഡ്‌ലെസ് ക്യാഷ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക അതോടെ ഐഡിഎൽഇ ലൂപ്പ് സ്ക്രീനിൽ ഓപ്ഷനുകൾ കാണിക്കും. ഇതിൽ നിന്ന് ആവശ്യമായ ഭാഷ തിരഞ്ഞെടുക്കുക. തുടർന്ന് ഒടിപി, സ്വീകർത്താവിന്റെ മൊബൈൽ ഫോൺ നമ്പർ, 9 അക്ക ഓർഡർ ഐഡി, ഇടപാട് തുക എന്നിവ ടൈപ്പ് ചെയ്ത് നൽകുക.
മുകളിലുള്ള വിവരങ്ങൾ പരിശോധിച്ച് ഉറപ്പിച്ചുകഴിഞ്ഞാൽ, പണം എടിഎം വഴി ലഭിക്കും.
എച്ച്ഡിഎഫ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, കാർഡില്ലാതെ പ്രതിദിനം 100 മുതൽ 10,000 രൂപ വരെ പിൻവലിക്കാം. ഒരു തവണ കാർഡ് ലെസ് ക്യാഷ് സംവിധാനം ആക്ടിവേറ്റ് ചെയ്താൽ അടുത്ത 24 മണിക്കൂർ സമയത്തേക്ക് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. അതിന് ശേഷം റിക്വറ്റ് റദ്ദാക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
