അംബാനി ഇനി പിന്നോട്ടില്ല, റിലയൻസ് ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികളിലെ ഏക ഇന്ത്യൻ കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വാഴ്ച പുറത്തിറങ്ങിയ 2020 ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ലോകത്തെ നാലാമത്തെ സമ്പന്നനായ മുകേഷ് അംബാനിയുടെ ഓയിൽ-ടു-ടെലികോം കോൺ​ഗ്ലോമറേറ്റ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) 96-ാം സ്ഥാനത്താണ്. ഫോർച്യൂൺ മാഗസിൻ സമാഹരിച്ചതും റാങ്കുചെയ്‌തതുമായ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനി 10 സ്ഥാനങ്ങൾ മുന്നേറിയാണ് ലോകത്തെ മികച്ച 100 കമ്പനികളിൽ ഇടം നേടിയത്.

റിലയൻസ്

റിലയൻസ്

ഫോർച്യൂൺ മാഗസിൻ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ മികച്ച 100 ആഗോള കമ്പനികളിൽ ഇടം നേടുന്ന ഒരേയൊരു ഇന്ത്യൻ കമ്പനിയാണ് റിലയൻസ്. 17 വർഷമായി ഫോർച്യൂൺ 500 പട്ടികയിൽ ആർ‌ഐ‌എൽ ഉണ്ട്. ചൈനയിൽ നിന്നുള്ള 24 സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ കമ്പനികളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. റിലയൻസിന് പുറമെ ആറ് ഇന്ത്യൻ പൊതുമേഖലാ സ്വകാര്യ കമ്പനികൾ ഫോർച്യൂൺ 500 ആഗോള കമ്പനികളുടെ ലിസ്റ്റിലുണ്ട്. താഴെ പറയുന്നവയാണ് മറ്റ് ഇന്ത്യൻ കമ്പനികൾ.

ഗൂഗിളുമായി കൈകോര്‍ത്ത് റിലയന്‍സ് ജിയോ; ചിലവ് കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മിക്കുംഗൂഗിളുമായി കൈകോര്‍ത്ത് റിലയന്‍സ് ജിയോ; ചിലവ് കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മിക്കും

മറ്റ് കമ്പനികൾ

മറ്റ് കമ്പനികൾ

  • ഇന്ത്യൻ ഓയിൽ
  • ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • ഭാരത് പെട്രോളിയം
  • ടാറ്റ മോട്ടോഴ്സ്,
  • രാജേഷ് എക്സ്പോർട്ട്സ്
മുൻനിരക്കാ‍‍ർ

മുൻനിരക്കാ‍‍ർ

ഫോബ്‌സ് റാങ്കിംഗിൽ മികച്ച അഞ്ച് ആഗോള കമ്പനികളിൽ മൂന്നെണ്ണം ചൈനീസ് കമ്പനിയാണ്. ഒന്ന് യുഎസിൽ നിന്നുള്ളതാണ്. മറ്റൊന്ന് ആംഗ്ലോ-ഡച്ച് കമ്പനിയാണ്. 202ലെ പട്ടികയിൽ യുഎസിൽ നിന്നുള്ള റീട്ടെയിൽ ഭീമനായ വാൾമാർട്ടിനാണ് ഒന്നാം സ്ഥാനം. അടുത്ത മൂന്ന് സ്ഥാനം ചൈനീസ് കമ്പനികളായ പെട്രോളിയം, കെമിക്കൽ ഭീമൻ സിനോപെക് ഗ്രൂപ്പ്, ഊർജ്ജ കമ്പനിയായ സ്റ്റേറ്റ് ഗ്രിഡ്, ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷൻ (സിഎൻപിസി) എന്നിവയ്ക്കാണ്. ആംഗ്ലോ-ഡച്ച് ഓയിൽ ആൻഡ് ഗ്യാസ് മൾട്ടിനാഷണൽ റോയൽ ഡച്ച് ഷെൽ ആണ് അഞ്ചാം സ്ഥാനത്ത്.

'മെയ്ഡ് ഇന്‍ ഇന്ത്യ' 5ജി: റിലയന്‍സ് ജിയോ ഹുവാവെയുടെ കച്ചവടം പൂട്ടിക്കുമോ?'മെയ്ഡ് ഇന്‍ ഇന്ത്യ' 5ജി: റിലയന്‍സ് ജിയോ ഹുവാവെയുടെ കച്ചവടം പൂട്ടിക്കുമോ?

വരുമാനം

വരുമാനം

ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികൾ 33.3 ട്രില്യൺ ഡോളർ വരുമാനവും 2019 ൽ 2.1 ട്രില്യൺ ഡോളർ ലാഭവും നേടി. 2020 ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനികൾ ലോകമെമ്പാടും 69.9 ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നു. ഫോർച്യൂൺ ലിസ്റ്റിൽ 32 രാജ്യങ്ങളിലെ കമ്പനികളാണുള്ളത്. 2020 മാർച്ച് 31-നോ അതിനുമുമ്പോ അവസാനിച്ച അതത് സാമ്പത്തിക വർഷങ്ങളിലെ മൊത്തം വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള കമ്പനികളുടം റാങ്കിംഗ് ആണിത്.

ഇത് മുകേഷിന്റെ വര്‍ഷം! എക്‌സോണിനെ മറികടന്ന് റിലയന്‍സിന്റെ വൻ നേട്ടം; ലോകത്തെ രണ്ടാമത്തെ എനര്‍ജി ഫേംഇത് മുകേഷിന്റെ വര്‍ഷം! എക്‌സോണിനെ മറികടന്ന് റിലയന്‍സിന്റെ വൻ നേട്ടം; ലോകത്തെ രണ്ടാമത്തെ എനര്‍ജി ഫേം

യുഎസ് കമ്പനികൾ

യുഎസ് കമ്പനികൾ

ഫോർച്യൂൺ 500 യുഎസ് പട്ടികയിലെ മികച്ച അഞ്ച് കമ്പനികൾ വാൾമാർട്ട്, ആഗോള ഓൺലൈൻ റീട്ടെയിലർ ആമസോൺ.കോം, ഓയിൽ മേജർ എക്സോൺ മൊബീൽ, ടെക് മേജർ ആപ്പിൾ, ഹെൽത്ത് കെയർ കമ്പനി സിവിഎസ് ഹെൽത്ത് എന്നിവയാണ്. ഫോർച്യൂൺ ലിസ്റ്റിലുള്ള കമ്പനികൾ യുഎസ് സമ്പദ്‌വ്യവസ്ഥയുടെ മൂന്നിൽ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു.

English summary

Fortune 500 Global list: Reliance, the only Indian company in the top 100 companies | അംബാനി ഇനി പിന്നോട്ടില്ല, റിലയൻസ് ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികളിലെ ഏക ഇന്ത്യൻ കമ്പനി

Mukesh Ambani's oil-to-telecom conglomerate Reliance Industries Limited (RIL) is ranked 96th in the 2020 Fortune Global 500 list released on Tuesday. Read in malayalam.
Story first published: Wednesday, August 12, 2020, 8:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X