റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും വിജയകരമായ വ്യവസായി. 80.5 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനി നിലവിൽ ലോകത്തിലെ എട്ടാമത്തെ ധനികനും മികച്ച പത്ത് ധനികരിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരനുമാണ്. പിതാവിന്റെ പാത പിന്തുടർന്ന് അംബാനിയുടെ മക്കൾ സാവധാനം റിലയൻസ് ജിയോയിൽ പ്രവർത്തിക്കുകയും ഫോർച്യൂൺ ഗ്ലോബൽ 40-അണ്ടർ 40 ടെക്‌നോളജി ലിസ്റ്റിൽ 2020 ൽ അംബാനിയുടെ മൂത്തമകൻ ആകാശ് അംബാനിയും മകൾ ഇഷാ അംബാനി പിരമലും ഇടം നേടുകയും ചെയ്തു.
ഇരട്ടക്കുട്ടികൾ
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് 47 വർഷം പഴക്കമുള്ള ഒരു കമ്പനിയാണ് എന്നത് രഹസ്യമല്ല. ഇത് ഇന്ത്യയുടെ മൊബൈൽ കണക്റ്റിവിറ്റി വിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുമുമ്പ് പെട്രോകെമിക്കൽ മേഖലയിൽ നിന്നാണ് സമ്പാദിച്ചിരുന്നത്. എന്നാൽ കുറഞ്ഞ ചെലവിൽ ടെലികോം കമ്പനിയായ ജിയോ 2016ൽ സ്ഥാപിച്ചു. മുകേഷ് അംബാനിയുടെ ഇരട്ടക്കുട്ടികളായ ആകാശ്, ഇഷാ അംബാനി എന്നിവരാണ് ജിയോയുടെ മുൻ നിരയിൽ പ്രവർത്തിക്കുന്നത്.
ജിയോയിലേയ്ക്ക്
ബ്രൗൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ബിരുദം നേടിയ ശേഷം ആകാശ് 2014 ൽ കമ്പനിയിൽ ചേർന്നപ്പോൾ, യേൽ, സ്റ്റാൻഫോർഡ്, മക്കിൻസി എന്നിവിടങ്ങളിൽ ജോലി ചെയ്തതിനെ തുടർന്ന് ഒരു വർഷത്തിനുശേഷം ഇഷയിൽ കമ്പനിയിൽ ചേർന്നു. ജിയോ ബോർഡ് അംഗങ്ങൾ എന്ന നിലയിൽ, കമ്പനിയുടെ സമീപകാല നിക്ഷേപങ്ങളാണ് ഇരുവരെയും പുതിയ നേട്ടത്തിന് സഹായിച്ചത്. പിതാവിന്റെ സാമ്രാജ്യം ഏറ്റെടുക്കുന്നതിനായി ആകാശിനും ഇഷയ്ക്കും ഒപ്പം അവരുടെ ഇളയ സഹോദരൻ അനന്ദിനെയും (25) ജിയോയുടെ ബോർഡിലേയ്ക്ക് സമീപകാലത്ത് ചേർത്തിരുന്നു.
ഇ-കൊമേഴ്‌സ് ബിസിനസ്
റിലയൻസ് ഇപ്പോൾ ഇ-കൊമേഴ്‌സ് ബിസിനസിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുടെ അതിവേഗം വളരുന്ന ഓൺലൈൻ ഷോപ്പിംഗ് വിപണിയുടെ അമരക്കാരനാകാൻ ആമസോണിനെയും വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടിനെയും വെല്ലുവിളിക്കാൻ ലക്ഷ്യമിട്ടുള്ള ജിയോ മാർട്ട് എന്ന സംരംഭം ആരംഭിക്കാൻ അടുത്തിടെ ആകാശും ഇഷയും പിതാവിനെ സഹായിച്ചിരുന്നു.
ബൈജു രവീന്ദ്രൻ
അംബാനിയുടെ മക്കളെ മാറ്റിനിർത്തിയാൽ, 40 വയസ്സിന് താഴെയുള്ള ഫോച്യൂൺ ടെക് പട്ടികയിൽ ഉൾപ്പെട്ടെ മറ്റൊരു ഇന്ത്യക്കാരൻ ബൈജൂസ് ആപ്പ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രനാണ്. വിജയകരമായ ഒരു ഓൺലൈൻ വിദ്യാഭ്യാസ കമ്പനി കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുത്ത വ്യക്തിയാണ് ബൈജു രവീന്ദ്രൻ എന്ന് ഫോർച്യൂൺ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായി ബൈജൂസ് മാറി.
ബൈജൂസ് ആപ്പ്
2011 ൽ സ്ഥാപിതമായതിനുശേഷം, സ്റ്റാർട്ടപ്പ് ഒരു ബില്യൺ ഡോളറിലധികം സമാഹരിച്ചു, ഇപ്പോൾ കമ്പനിയുടെ മൂല്യം 10 ബില്യൺ ഡോളറിലധികം വരും. ബൈജൂസ് അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം പോലുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് രവീന്ദ്രൻ ഇപ്പോൾ ശ്രമിക്കുകന്നത്. വേനൽക്കാലത്ത് വിദ്യാഭ്യാസ ബിസിനസ്സ് മന്ദഗതിയിലായെങ്കിലും, കൊവിഡ് -19 വിദ്യാഭ്യാസ മേഖലയെ സ്തംഭിച്ചതോടെ ബൈജു രവീന്ദ്രൻ തിരക്കിലാണ്. ഓഗസ്റ്റിൽ, ബൈജു 300 ദശലക്ഷം ഡോളറിന് വിദ്യാഭ്യാസ സാങ്കേതിക സ്റ്റാർട്ടപ്പ് വൈറ്റ്ഹാറ്റ് ജൂനിയർ വാങ്ങിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications