റിയാദ്: സൗദി അറേബ്യയ്ക്ക് ആശ്വാസമായി 4 എണ്ണ-വാതക പാടങ്ങള്‍ കൂടി കണ്ടെത്തി. റഫ്ഹാ നഗരത്തോട് ചേര്‍ന്ന അല്‍ അജ്രമിയ മേഖലയിലാണ് എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതെന്ന് അരാംകോ അറിയിച്ചു. ഓരോ ദിവസവും ശരാശരി 3850 ബാരല്‍ എണ്ണ ഇവിടെ നിന്ന് ഖനനം ചെയ്യാനാകുമെന്നാണ് കണക്കാക്കുന്നത്. അല്‍ അജ്രമിയ്യ, അല്‍ റഈശ്, അല്‍ സര്‍റാഹ് എന്നിവിടങ്ങളിലാണ് പുതിയ എണ്ണ-വാതക ശേഖരം. അരാംകോയ്ക്ക് കീഴിലായിരിക്കും ഇവിടെ പ്രകൃതി വിഭവങ്ങളുടെ ഖനനം നടക്കുക.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് സൗദി എണ്ണ കൂടുതലെത്തുന്നത്. സൗദി അറേബ്യയുടെ പ്രധാന വരുമാനമാര്‍ഗവും എണ്ണയാണ്. കൊറോണ കാലത്ത് ലോക്ക്ഡൗണ്‍ കാരണം ഉപയോഗം കുറഞ്ഞപ്പോള്‍ സൗദി അറേബ്യയ്ക്ക് പ്രതിസന്ധി ഇരട്ടിയാകാന്‍ കാരണവും ഇതുതന്നെയായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി സൗദി എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ കൂടി തേടുന്നുണ്ട്.
എണ്ണവില നിശ്ചയിക്കുന്നതില്‍ സൗദി അറേബ്യയ്ക്ക് മുഖ്യ പങ്കാണുള്ളത്. ഉല്‍പ്പാദനം കൂട്ടിയും കുറച്ചുമാണ് സൗദി വില പിടിച്ചുനിര്‍ത്തുന്നത്. അടുത്തിടെ ലോക്ക്ഡൗണ്‍ കാലത്ത് എണ്ണ വില ബാരലിന് 20 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഈ വേളയില്‍ സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുകയാണ് ചെയ്തത്. നിലവില്‍ എണ്ണവില 40 ഡോളറിലധികം കടന്നിരിക്കുകയാണ്.
ഓരോ ദിവസവും 143 കോടിയിലധികം ബാരല്‍ എണ്ണയാണ് സൗദി ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി. പുതിയ എണ്ണപ്പാടങ്ങള്‍ കൂടി കണ്ടെത്തിയത് സൗദിക്ക് നേട്ടമാണ്. ലോകത്ത് മൊത്തമുള്ള എണ്ണയുടെ അഞ്ചിലൊന്ന് സൗദിയുടെ കൈവശമാണ് എന്നാണ് കണക്കാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
