ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നത് പൊതുജനങ്ങളെ വലിയ രീതിയിലാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ വരെ കടന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനങ്ങള്‍ക്ക് വില വര്‍ദ്ധന താങ്ങാനാവാതെ വന്നതോടെ നികുതിയില്‍ ഇളവ് വരുത്തി മാതൃകയായിരിക്കുകയാണ് നാല് സംസ്ഥാനങ്ങള്‍. പശ്ചിമ ബംഗാള്‍, അസം, രാജസ്ഥാന്, മേഘാലായ തുടങ്ങിയ സംസാഥനങ്ങളിലാണ് നികുതി കുറച്ചിരിക്കുന്നത്.

അടുത്തിടെ കൂട്ടിയെ എക്സൈസ് തീരുവ പോലും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സമയത്താണ് നികുതി വേണ്ടെന്ന് വച്ച് നാല് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയത്. പഞ്ചിമബംഗാള്‍ പെട്രോളിനും ഡീസലിനും ഒരു രൂപ കുറച്ചപ്പോള്‍ മേഘാലയ പെട്രോളിന് 7 രൂപ 40 പൈസയും ഡീസലിന് 7.10 രൂപയും കുറച്ചു.
അസം അധിക നികുതിയിനത്തില്‍ ഈടാക്കിയിരുന്ന അഞ്ചു രൂപ പിന്‍വലിച്ചപ്പോള്‍ രാജസ്ഥാന് മൂല്യവര്‍ധിത നികുതിയില്‍ 36 ശതമാനമാക്കി കുറവ് വരുത്തി. നേരത്തെ ഇത് 38 ശതമാനമായിരുന്നു. ഇതാദ്യമായാണ് രാജസ്ഥാന് നികുതി കുറയ്ക്കുന്നത്.
നികുതി കുറച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91178 രൂപയായി. ഷില്ലോംഗില്‍ 86.87 രൂപയായപ്പോള്‍ ഗുവാഹട്ടിയില്‍ 87.24 രൂപയായി. ജയ്പൂരില്‍ പെട്രോളിന്റെ വില 97.10 രൂപയാണ്. കൊല്‍ക്കത്തയില്‍ ഡീസലിന് 84.56 രൂപയായപ്പോള്‍ ഷില്ലോംഗില്‍ 80.24 രൂപയായി. ജയ്പ്പൂരില്‍ 89.44 രൂപ നല്‍കേണ്ടി വരുമ്പോള്‍ ഗുവാഹട്ടിയില്‍ 81.49 രൂപയായി. അതേസമയം, മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളവും നികുതി കുറയ്ക്കുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
