ടാറ്റ ഗ്രൂപ്പ് എന്ന പേരിനെ നിക്ഷേപകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. എല്ലാ കാലവും വലിയ നേട്ടം കൊയ്യാൻ നിക്ഷേപകരെ സഹായിച്ച ഓഹരിയാണ് ടാറ്റയുടേത്. ടാറ്റ ഗ്രൂപ്പിന്‍റെ പിന്തുണയുള്ള കമ്പനികളുടെ ഓഹരികളും വലിയ നേട്ടമാണ് വിപണയിൽ നിന്നും നേടുന്നത്. നാല് ടാറ്റ ഹിഡൻ സ്റ്റോക്കുകൾ ഒരു വർഷത്തിൽ 100% മുതൽ 175% വരെ വരുമാനം നിക്ഷേപകർക്ക് നൽകി. ആ നാല് ഓഹരികളെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.
നാല് ഓഹരികളിൽ മൂന്നെണ്ണം സ്മോൾക്യാപ് ഓഹരിയും 1 പെന്നി ഓഹരിയുമാണ്. ലോഹം, എഞ്ചിനീയറിംഗ്, ഹോട്ടലുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് നാലും.

1. ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ് & അസംബിൾസ് (Automotive Stampings & Assembles)
പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയ്ക്കുള്ള ഷീറ്റ് മെറ്റൽ ഘടകങ്ങൾ, വെൽഡിഡ് അസംബ്ലികൾ, മൊഡ്യൂളുകൾ എന്നിവ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ് & അസംബിൾസ്. ജാർഖണ്ഡിലെ ജംഷഡ്പൂരിൽ സ്ഥിതി ചെയ്യുന്ന പുതിയ നിർമ്മാണ യൂണിറ്റിൽ കമ്പനി അടുത്തിടെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചിരുന്നു.
ഓഹരി വിപണിയിലെ പ്രകടനം
വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ, ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്സ് ഓഹരി 1.41 ശതമാനം ഉയർന്ന് 606.5 രൂപ എന്ന നിലവാരത്തിലെത്തി. 960.35 കോടി രൂപയാണ് വിപണി മൂലധനം. കഴിഞ്ഞ ദിവസം, സ്റ്റോക്ക് 10% അപ്പർ സർക്യൂട്ടിൽ 597.60 രൂപയിലെത്തിയിരുന്നു.
720 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 246.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില.
ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗിൽ, 1,18,98,296 അല്ലെങ്കിൽ 75% ഓഹരികളുള്ള ടാറ്റ ഓട്ടോകോമ്പ് സിസ്റ്റംസ് ആണ് ഏറ്റവും വലിയ പ്രൊമോട്ടർ ഷെയർഹോൾഡർ.
2. ആർട്ട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡ് (Artson Engineering Ltd)
ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, കൺസ്ട്രക്ഷൻ കോൺട്രാക്ടിംഗ് കമ്പനിയാണ് ആർട്ട്‌സൺ എഞ്ചിനീയറിംഗ് ലിമിറ്റഡ്. 1978-ൽ സ്ഥാപിതമായ, കമ്പനിയുടെ 75% ഓഹരി ടാറ്റ പ്രോജക്ട് ലിമിറ്റഡ് 2007-08ൽ ഏറ്റെടുത്തിരുന്നു. അതിന് ശേഷം കമ്പനി, ടാറ്റ പ്രോജക്ട് ലിമിറ്റഡിന്‍റെ ഉപസ്ഥാപനമായാണ് പ്രവർത്തിക്കുന്നത്.
മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള തങ്ങളുടെ പുതിയ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചതായി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഓഹരി വിപണിയിലെ പ്രകടനം
വെള്ളിയാഴ്ചത്തെ ആദ്യ ട്രേഡിംഗ് സെഷനിൽ 5 ശതമാനത്തിന്‍റെ ഇടിവ് കമ്പനിയുടെ ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. 52 ആഴ്‌ചയിലെ ഉയർന്ന വില 218.10 രൂപയും ഏറ്റവും താഴ്ന്ന വില 62 രൂപയുമാണ്. ഓഹരി മുന്നേറ്റത്തിൽ തടസങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ആർട്ട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡ് ഒരു മൾട്ടി ബാഗറാണ്. ഒരു വർഷത്തിനുള്ളിൽ, ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 117.6% ഉയർന്നു. കഴിഞ്ഞ വർഷം മാർച്ച് 15 ന് 71 രൂപ നിലവാരത്തിലായിരുന്നു ഓഹരി.

3. ടിആർഎഫ് ലിമിറ്റഡ് (TRF Ltd)
മെറ്റീരിയല്‍ ഹാന്‍ഡിലിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്‌മോള്‍ക്യാപ് കമ്പനിയാണ് ടിആര്‍എഫ് ലിമിറ്റഡ്. ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും, അടിസ്ഥാന സൗകര്യ- വ്യാവസായിക മേഖലയ്ക്കായി മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്നതിനുള്ള ടേണ്‍കീ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിലും കമ്പനി പ്രധാന്യം നല്‍കുന്നു. ടാറ്റ സ്റ്റീലിന് കമ്പനിയില്‍ 34.1 ശതമാനം പങ്കാളിത്തമാണുള്ളത്.
ഓഹരി വിപണിയിലെ പ്രകടനം
464.69 കോടി രൂപയാണ് ടിആർഎഫ് ലിമിറ്റഡിന്‍റെ വിപണി മൂല്യം. വിപണിയിൽ കഴിഞ്ഞ കാലങ്ങളിൽ ഇടിവ് സംഭവിച്ചെങ്കിലും മൾടി ബാഗർ ഓഹരിയാണ് കമ്പനിയുടേത്. കാരണം ഒരു വർഷത്തിനിടെ 161.20 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. നിലവിൽ 425.15 രൂപയാണ് ഓഹരി വില. 52 ആഴ്ചയിലെ ഉയർന്ന വില 509.35 രൂപയും ഏറ്റവും താഴ്ന്ന വില 153 രൂപയുമാണ്.
4. ബനാറസ് ഹോട്ടലുകൾ (Benaras Hotels)
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമാണ് ബനാറസ് ഹോട്ടല്‍സ്. വാരണാസിയിലെ താജ് ഗംഗയും നടേസര്‍ പാലസും മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ ഗേറ്റ്വേ ഹോട്ടലും കമ്പനിക്ക് കീഴിലാണ്. 49.53 ശതമാനം ഓഹരിയാണ് ടാറ്റാ ഗ്രൂപ്പിന്‍റെ ഹോട്ടൽ ആൻഡ് ടൂറിസം കമ്പനിയായ ദി ഇന്ത്യൻ ഹോട്ടൽസിന് ബനാറസിലുള്ളത്.
ഓഹരി വിപണിയിലെ പ്രകടം
ഓഹരി വിപണിയിൽ 2 ശതമാനത്തിന്‍റെ നേട്ടം വെള്ളിയാഴ്ചത്തെ ആദ്യ സെഷനിൽ കമ്പനി നേടി. വിപണി മൂല്യം 1,155 കോടി രൂപയിലധികമാണ്. 10,051 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. ഏറ്റവും താഴ്ന്ന വില 3050 രൂപയും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications