മ്യൂച്വൽ ഫണ്ട് നിക്ഷേപത്തോട് ആളുകൾക്ക് ഇപ്പോൾ വലിയ താൽപര്യമാണ്. അൽപ്പം അപകട സാധ്യതയുണ്ടെങ്കിലും മറ്റ് ഏത് നിക്ഷേപ പദ്ധതികളെക്കാളും കൂടുതൽ വരുമാനം നൽകാൻ മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കുന്നു എന്നതാണ് അതിന് കാരണം. കൂട്ടുപലിശ അഥവാ കോമ്പൗണ്ടിംഗ് ഉപയോഗിച്ചാണ് ദീർഘകാല മ്യൂച്വൽ ഫണ്ടുകൾ മികച്ച റിട്ടേൺ നിക്ഷേപകർക്ക് നൽകുന്നത്. എന്നാൽ ഫണ്ട് തിരഞ്ഞെടുക്കുന്നതിന് മുൻപ് മികച്ച പഠനം നടത്തേണ്ടത് അത്യാവശ്യമാണ്.
മൂന്ന് വർഷം കൊണ്ട് 3.6 ലക്ഷം
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ മാർഗം എസ്ഐപിയാണ്. കാരണം അതിലൂടെ നിങ്ങളുടെ സാമ്പത്തിക നിലവാരത്തിന് അനുസരിച്ചുള്ള തുക നിക്ഷേപിക്കാൻ സാധിക്കും. പ്രതിമാസം 10,000 രൂപ എസ്ഐപി നിക്ഷേപം മൂന്ന് വർഷം കൊണ്ട് 3.6 ലക്ഷം രൂപയാക്കിയ മ്യൂച്വൽ ഫണ്ടാണ് ഫ്രാങ്ക്ലിൻ ഇന്ത്യ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്. 2022 സെപ്റ്റംബറിൽ ആരംഭിച്ചതിനുശേഷം ഫ്രാങ്ക്ലിൻ ഇന്ത്യ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടിൽ പ്രതിമാസം 10,000 രൂപ നിക്ഷേപം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ അതിന്‍റെ വാല്യു 4.27 ലക്ഷം രൂപയായി വളർന്നിണ്ടുണ്ടാകും.
ഈ കാലയളവിൽ ആകെ നിക്ഷേപിച്ച തുക 3.6 ലക്ഷം രൂപയായിരിക്കും. അതായത് 3 വർഷം കൊണ്ട് 1 ലക്ഷം രൂപ നേട്ടം. ഇനി 1 ലക്ഷം ഒറ്റത്തവണയായി നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 1.42 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ടാകും. ഓപ്പൺ-എൻഡ് ഡൈനാമിക് അസറ്റ് അലോക്കേഷൻ സ്കീമായ ഫ്രാങ്ക്ലിൻ ഇന്ത്യ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ മാനേജ്മെന്‍റിന് കീഴിലുള്ള ആസ്തി അതായത് എയുഎം 2,700 കോടി കവിഞ്ഞു.

സിഎജിആർ 12.54 ശതമാനം
ഓഗസ്റ്റ് 29 ലെ കണക്കനുസരിച്ച് ഫ്രാങ്ക്ലിൻ ഇന്ത്യ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടിന്‍റെ കോമ്പൗണ്ടഡ് വാർഷിക വളർച്ചാ നിരക്ക് അതായത് സിഎജിആർ 12.54 ശതമാനമാണ്. ഫണ്ട് അതിന്‍റെ ബെഞ്ച്മാർക്ക് NIFTY 50 ഹൈബ്രിഡ് കോമ്പോസിറ്റ് ഡെറ്റ് 50:50 സൂചികയേക്കാൾ കൂടുതലാണ്. മൂല്യനിർണ്ണയ സൂചകങ്ങളെ അടിസ്ഥാനമാക്കി ഇക്വിറ്റിയും ഡെറ്റ് എക്സ്പോഷറും ക്രമീകരിക്കുന്ന ഒരു അസറ്റ് അലോക്കേഷൻ ചട്ടക്കൂട് ഫണ്ട് ഉപയോഗിക്കുന്നു. ഇക്വിറ്റികൾക്കുള്ളിൽ, ഇത് ഒരു ഫ്ലെക്സി-ക്യാപ്പ് സമീപനം പിന്തുടരുന്നു.
രാജസ കെ, വെങ്കിടേഷ് സഞ്ജീവി, ചാന്ദ്‌നി ഗുപ്ത, അനുജ് ടാഗ്ര, രാഹുൽ ഗോസ്വാമി, സന്ദീപ് മനം എന്നീ പരിചയസമ്പന്നരായ ആറ് മാനേജർമാരുടെ സംഘമാണ് ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. പ്രതിമാസം 500 മുതൽ ആരംഭിക്കുന്ന വ്യവസ്ഥാപിത നിക്ഷേപങ്ങൾ ഫണ്ട് അനുവദിക്കുന്നു. താരതമ്യേന കുറഞ്ഞ ചാഞ്ചാട്ടത്തോടെ മൂലധനത്തിന്റെ ദീർഘകാല വിലവർദ്ധനവ് ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഫ്രാങ്ക്ലിൻ ഇന്ത്യ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് അനുയോജ്യമാണെന്ന് കെ. രാജസ പറഞ്ഞു.
ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ നയിക്കുന്ന നിലവിലെ അസ്ഥിരമായ അന്തരീക്ഷത്തിൽ, കുറഞ്ഞ ഡൗൺസൈഡ് റിസ്കുള്ള ദീർഘകാല വളർച്ചാ സാധ്യതയുള്ള ഒരു വഴി തേടുന്ന നിക്ഷേപകർക്ക് ഫ്രാങ്ക്ലിൻ ഇന്ത്യ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് അനുയോജ്യമാകും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
