നിങ്ങൾക്ക് സാമ്പത്തികമായി വളരാൻ ആഗ്രഹമുണ്ടോ? നിക്ഷേപത്തിലൂടെ ഉയർന്ന നേട്ടം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ടു ഒരു പരിധി വരെ നിങ്ങളെ സഹായിക്കും. കൃത്യമായ ഇടവേളകൾ അനുസരിച്ച് നിക്ഷേപിച്ചാൽ വർഷങ്ങൾ കൊണ്ട് ആ തുക വളർന്ന് പന്തലിക്കും. എന്നാൽ കുറഞ്ഞത് 5 വർഷമെങ്കിലും നിങ്ങൾ നിക്ഷേപിക്കാൻ തയ്യാറായിരിക്കണം. നിരവധി മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഇവിടെയുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ട്.
31 വർഷമായി ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ട് പ്രവർത്തിക്കുന്നു. ഇത്രയും കാലത്തെ പ്രകടനത്തിൽ മികച്ച റിട്ടേണുകളാണ് ഈ മ്യൂച്വൽ ഫണ്ടിലൂടെ ലഭിച്ചത്. വാല്യൂ റിസർച്ച് പ്രകാരം ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടിൽ 31 വർഷത്തേയ്ക്ക് ഓരോ മാസവും 10,000 എസ്.ഐ.പിയിലൂടെ നിക്ഷേപിച്ചാൽ ഇപ്പോൾ 23 കോടിയിലധികം നിങ്ങളുടെ നിക്ഷേപം വളർന്നിട്ടുണ്ടാവും. അതായത് 1993ൽ ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടിൽ നിക്ഷേപിച്ച വ്യക്തിയ്ക്ക് ഇപ്പോൾ കോടികൾ നേട്ടമുണ്ട് എന്നർത്ഥം.
ഇവിടെ ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടിൽ 31 വർഷം നിക്ഷേപിച്ചാൽ വാർഷിക വരുമാനം 21.03% നിരക്ക് കണക്കാക്കിയാൽ നിങ്ങളുടെ മൊത്തം റിട്ടേൺ മാത്രം 37.2 ലക്ഷം രൂപയായിരിക്കും.
2024 നവംബർ മാസം 30 വരെയുള്ള കണക്ക് നോക്കിയാൽ ഫണ്ടിന്റെ AUM (അസറ്റ് അണ്ടർ മാനേജ്മെന്റ്) 12,441 കോടി രൂപയായിരുന്നു. വാല്യൂ റിസർച്ച് പ്രകാരം 2024 ഡിസംബർ 18 വരെയുള്ള കണക്കനുസരിച്ച് നെറ്റ് അസറ്റ് വാല്യൂ (NAV) 2,821.7187 രൂപയാണ്. ഫണ്ടിൻ്റെ അസറ്റ് അലോക്കേഷൻ പ്രധാനമായും ഇക്വിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാത്രമല്ല 97.83% ഓഹരികളിലും 2.17% പണമായും പണത്തിന് തുല്യമായ രീതിയിലും നിക്ഷേപിക്കുന്നു.

പോർട്ട്ഫോളിയോ....
ഫെഡറൽ ബാങ്ക് (3.97%), ദീപക് നൈട്രൈറ്റ് (2.41%), എംഫാസിസ് (2.33%), കോറമാണ്ടൽ ഇൻ്റർനാഷണൽ (2.24%), പെർസിസ്റ്റൻ്റ് സിസ്റ്റംസ് (2.21%) തുടങ്ങിയ കമ്പനികളിലെ പ്രധാന ഹോൾഡിംഗുകൾ അതിൻ്റെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു. ഈ ഫണ്ട് തുടക്കം മുതൽ 19.92% ക്യുമുലേറ്റീവ് റിട്ടേണുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇത് 24.14% വാർഷിക വരുമാനമാണ് നൽകിയത്. ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടിൻ്റെ മൊത്തം ചെലവ് അനുപാതം 1.76 ശതമാനമാണ്.
എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ മുൻ വർഷങ്ങളിലെ പ്രകടനം പരിശോധിച്ച് മാത്രം ഇത്തരം ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യരുത്. ചിലപ്പോൾ നഷ്ടം വന്നേക്കാം. വർഷങ്ങളോളം കൃത്യമായി നിക്ഷേപിച്ചാൽ ഈ കണക്ക് പ്രകാരം കോടികൾ സമ്പാദിക്കാനും സാധിക്കും. നിക്ഷേപകർ ഇത്തരം ഫണ്ടുകളിൽ സംഭവിക്കാവുന്ന അപകടത്തെ കുറിച്ച് മനസിലാക്കുകയും, നിക്ഷേപ ലക്ഷ്യങ്ങൾ പരിഗണിക്കുകയും ചെയ്ത ശേഷം മാത്രം നിക്ഷേപിക്കാൻ തീരുമാിക്കാം. ആവശ്യമെങ്കിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്നതും ഉചിതമാണ്.
ഇക്വിറ്റി നിക്ഷേപങ്ങൾ വിപണിയിലെ അപകടസാധ്യതകൾക്ക് വിധേയമാണ്, വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് നിങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ മാറ്റം സംഭവിച്ചേക്കാം. ഈ ഏറ്റക്കുറച്ചിലുകളെ കുറിച്ച് കൃത്യമായി മനസിലാക്കണം. മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിൽ ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ട് ഒരു മികച്ച ഓപ്ഷനാണ്. കണക്ക് പ്രകാരം ഉയർന്ന റിട്ടേണാണ് ഈ ഫണ്ട് നൽകി വരുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
