മുബൈ: കോടതി ഉത്തരവനുസരിച്ച് നിക്ഷേപകരുടെ അനുമതി തേടാന്‍ ഫ്രാങ്ക്ളിന് ടെംപിള്ടണ് മ്യൂച്വല്‍ ഫണ്ട് ഇ-വോട്ടിങ് നടത്തും.ഡിസംബര്‍ 26മുതല്‍ 28വരെയാണ് നിക്ഷേപകര്‍ക്ക് ഓണ്‍ലൈന്‍വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുക.ഫണ്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് മുന്‍പ് നിക്ഷേപകരുടെ അനുമതി വാങ്ങണമെന്ന കര്‍ണാടക ഹെക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വോട്ടിങ്.
വോട്ടിങ് പുനരാരംഭിച്ചില്ലെങ്കില്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടി വരും. അങ്ങനെയുണ്ടായാല്‍ കനത്ത വില്പന സമ്മര്‍ദം നേരിടേണ്ടിവരുമെന്നും കിട്ടിയ വിലക്ക് കടപ്പത്രം വിറ്റ് പണം സ്വരൂപിക്കേണ്ടി വരുമെന്നും ഫ്രാങ്ക്ളിന് അധികൃതര്‍ നിക്ഷേപരെ ഇ മെയില്‍ വഴി അറിയിച്ചിട്ടുണ്ട്.

ഭൂരിപക്ഷം പേരും യെസ് എന്ന് വോട്ട് ചെയ്താല്‍ ഫണ്ട് കമ്പനിക്ക് നിക്ഷേപം മികച്ച വിലയില്‍ പിന്‍വലിക്കാനുള്ള സമയം ലഭിക്കുകയും അത് നിക്ഷേപകന് ഗുണം ചെയ്യുമെന്നും ഈ മെയില്‍ സന്ദേശത്തില്‍ പറയുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിക്ഷേപകര്‍ വ്യാപകമായി പണം പിന്‍വലിച്ചതിനെ തുടര്‍ന്ന് 2020 ഏപ്രില്‍ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം എഎംസി നിര്‍ത്തിയത്. ആറ് ഫണ്ടുകളിലായി 11,576 കോടി രൂപ ഇതിനകം ഫണ്ട് കമ്പനിക്ക് തിരിച്ചെടുക്കാനായിട്ടുണ്ട്. നടപടി ക്രമം പൂര്‍ത്തിയായാല്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്കി തുടങ്ങും
ഫ്രാങ്ക്ളിന് ടെംപിള്ടണ് ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ 48 ശതമാനം തുകയും നിക്ഷേപകര്‍ക്ക് തിരിച്ചു നല്കാന് ഫണ്ട്് കമ്പനിയുടെ കൈവശമുണ്ട്. അള്‍ട്രാ ഷോര്‍ട്ട് ബോണ്ട് ഫണ്ടില്‍ 46 ശതമാനവും ഡൈനാമിക് ആക്യുറല്‍ ഫണ്ടില്‍ 33 ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ടില്‍ 14 ശതമാനം തുകയും തിരിച്ചു കൊടുക്കാന്‍ എഎംസിയുടെ കൈവശമുണ്ട്. പമം തിരികെ കിട്ടുന്ന മുറക്ക് നിക്ഷേപകര്‍ക്ക് കൈമാറും
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications