ഫീച്ചർ ഫോൺ വരിക്കാർക്ക് സൌജന്യ കോൾ ഓഫർ പ്രഖ്യാപിച്ച് വൊഡഫോൺ ഐഡിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാന്‍ വൊഡഫോണ്‍ ഐഡിയ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന താഴ്ന്ന വരുമാനക്കാരായ പ്രീ പെയ്ഡ് ഉപഭോക്താക്കളുടെ കാലാവധി ഏപ്രില്‍ 17 വരെ നീട്ടി. പ്ലാനിന്റെ കാലാവധി നേരത്തെ കഴിഞ്ഞാലും വരിക്കാർക്ക് ഇന്‍കമിങ് കോളുകള്‍ തടസ്സംകൂടാതെ ലഭിക്കും. ഒപ്പം ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പത്തു രൂപയുടെ ടോക്ക് ടൈമും കമ്പനി ക്രെഡിറ്റു ചെയ്യും.

 

ഫീച്ചർ ഫോൺ വരിക്കാർക്ക് സൌജന്യ കോൾ ഓഫർ പ്രഖ്യാപിച്ച് വൊഡഫോൺ ഐഡിയ

ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന പത്തു കോടിയോളം ഉപഭോക്താക്കള്‍ക്കാണ് പുതിയ തീരുമാനം ഗുണം ചെയ്യുകയെന്ന് വോഡഫോൺ ഐഡിയ അറിയിച്ചു. കോളുകള്‍ വിളിക്കുവാനും എസ്എംഎസ് അയക്കുവാനുമിത് ഉപയോഗിക്കാം. ബുദ്ധിമുട്ടേറിയ ഈ വേളയില്‍ ഉപഭോക്താക്കള്‍ തടസമില്ലാതെ കണക്ടഡ് ആയിരിക്കുവാന്‍ പുതിയ നടപടി സഹായിക്കുമെന്നും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് നെറ്റ്വര്‍ക്ക് ടീമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്‌ല ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൈ വോഡഫോണ്‍, മൈ ഐഡിയ ആപ്പുകള്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ ഇ-വാലറ്റുകള്‍ വഴിയോ *121# ഡയല്‍ ചെയ്‌തോ റീചാര്‍ജ് ചെയ്യാനാവും.

നേരത്തെ, റിലയൻസ് ജിയോയും വരിക്കാർക്ക് ഏപ്രിൽ 17 വരെ 100 മിനിറ്റ് കോളുകളും 100 സന്ദേശങ്ങളും സൌജ്യനമായി പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഓഫറിന്റെ കാലാവധി കഴിഞ്ഞാലും ഇൻകമിംഗ് കോളുകൾ തുടർന്നും ലഭിക്കും. 2020 ഏപ്രിൽ 17 വരെ രാജ്യത്ത് എവിടെയും 100 മിനിറ്റ് കോളുകളും 100 എസ്എംഎസ് സൌജന്യമായി ലഭിക്കുമെന്നും യുപിഐ, നെറ്റ് ബാങ്കിംഗ് റീചാർജ് പോലുള്ള ഓൺലൈൻ ഓപ്ഷനുകൾക്കൊപ്പം എടിഎമ്മുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാനുള്ള സൗകര്യവും റിലയൻസ് ജിയോ വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

തിരഞ്ഞെടുത്ത ബാങ്ക് എടിഎമ്മുകൾ വഴി വരിക്കാർക്ക് അവരുടെ ജിയോ നമ്പർ റീചാർജ് ചെയ്യാനുള്ള സൌകര്യമാണ് ഇപ്പോൾ കമ്പനി ഒരുക്കിയിരിക്കുന്നത്. നിരവധി മൊബൈൽ റീചാർജ് ഷോപ്പുകൾ അടച്ചിരിക്കുന്നതിനാൽ ലോക്ക്ഡൌൺ സമയത്ത് രാജ്യത്തുടനീളം റീചാർജുകളുടെ എണ്ണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഓൺ‌ലൈൻ റീചാർജുകൾ നടത്താത്തവർക്ക് ജിയോയുടെ ഈ പുതിയ സേവനം ആശ്വാസകരമാണ്. തിരഞ്ഞെടുത്ത എടിഎമ്മുകളിൽ മാത്രമേ ജിയോ റീചാർജ് സൗകര്യം ലഭിക്കുകയുള്ളൂ. നിലവിൽ, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, എയുഎഫ് ബാങ്ക്, ഡിസിബി ബാങ്ക്, സിറ്റിബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് എടിഎം വഴി ജിയോ റീചാർജ് സേവനം നൽകുന്നത്.

Read more about: vodafone idea coronavirus
English summary

ഫീച്ചർ ഫോൺ വരിക്കാർക്ക് സൌജന്യ കോൾ ഓഫർ പ്രഖ്യാപിച്ച് വൊഡഫോൺ ഐഡിയ

Free Call Offer For Vodafone Idea Customers. Read in Malayalam.
Story first published: Wednesday, April 1, 2020, 18:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X