ജനകീയ പ്രഖ്യാപനങ്ങളുമായാണ് രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് അവസാനിച്ചത്. പദ്ധതികൾക്കായി വാരിക്കോരി പണം വകയിരുത്തി. ആരോഗ്യമേഖലയിലും പ്രത്യേക കരുതലാണ്. നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 200 കോടിയുടെ വര്‍ധനവാണിത്. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായി 57 കോടി രൂപയും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു.
റോഡ് അപകടത്തിൽപെടുന്നവർക്ക് സൗജന്യ ചികിത്സ
സംസ്ഥാനത്ത് റോഡ് അപകടത്തിൽപെടുന്നവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന പ്രഖ്യാപനവും ഇത്തവണത്തെ ബജറ്റിലുണ്ടായി. ആദ്യത്തെ അഞ്ച് ദിവസമാണ് സൗജന്യ ചികിത്സ നൽകുക. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ നൽകും. ഇതാനായി 15 കോടി വകയിരുത്തുന്നു എന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
കാൻസർ ചികിത്സ
കാൻസർ ചികിത്സയ്ക്കായി ആകെ 203 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. കൊച്ചി കാൻസർ സെന്ററിന് 30 കോടിയും ആര്‍സിസിയ്ക്ക് 90 കോടിയും വകയിരുത്തി. മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ കാൻസർ ചികിത്സയ്ക്ക് 30 കോടി വകയിരുത്തി. ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടിയും ഔഷധിയ്ക്ക് 2.3 കോടിയും പ്രഖ്യാപിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ടിനായി 12 കോടി വകയിരുത്തി.കാന്‍സര്‍-കുഷ്ഠ-എയ്ഡ്സ് -ക്ഷയ ബാധിതരുടെ പെന്‍ഷനില്‍ 1,000 രൂപയുടെ വര്‍ധനവും ബജറ്റിൽ പ്രഖ്യാപിച്ചു. അതോടൊപ്പം വയോധികര്‍ക്കായി ന്യൂമോണിയ പ്രതിരോധ വാക്സിനായി 50 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലെ മാലിന്യ സംസ്കരണത്തിന് 22 കോടി, പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി, സാംക്രമിക രോഗ പ്രതിരോധത്തിന് 13 കോടി, നാഷണല്‍ ഹെല്‍ത്ത് മിഷന് 465.20 കോടി രൂപയുടെ സംസ്ഥാന വിഹിതം എന്നിവയും പ്രഖ്യാപിച്ചു.
ബജറ്റ് നീണ്ടത് 3 മണിക്കൂർ
മണിക്കൂറുകൾ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇത്തവണ നടത്തിയത്. 2.50 മണിക്കൂറിലധികം പ്രസംഗം നീണ്ടു. സംസ്ഥാന ചരിത്രത്തിലെ നാലാമത്തെ ദൈര്‍ഘ്യമേറിയ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുൻപുള്ള കേരളമല്ല ഇന്ന്, ഇത് ന്യൂ നോർമൽ കേരളമെന്ന് പറഞ്ഞായിരുന്നു കെഎൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങിയത്. കേരളത്തെ തകര്‍ക്കാൻ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. എന്നാൽ അതിനെ ഫലപ്രദമായി കേരളം പ്രതിരോധിക്കുകയാണെന്നും കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പഞ്ഞു. അതോടൊപ്പം കേന്ദ്രസർക്കാറിനെതിരേയും രൂക്ഷ വിമർശനമാണ് മന്ത്രി ഉയർത്തിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications