ഇന്ത്യയിലേയും വിദേശത്തേയും വ്യവസായ പ്രമുഖര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്നു. ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായാണ് ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1950 ല്‍ ഇതേ ദിവസം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി മാറി.

ആനന്ദ് മഹീന്ദ്ര
മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു.''ഒരു റിപ്പബ്ലിക് എന്നത് നമ്മള് എവിടെ നിന്നാണ് വന്നത് എന്നതിനെക്കുറിച്ചല്ല... ഭാവി എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചാണ്. ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍,'' അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ എഴുതി.
ബില്‍ഗേറ്റ്സ്
മൈക്രോസോഫ്റ്റ് സ്ഥാപകനും മുന്‍ സിഇഒയുമായ ബില്‍ ഗേറ്റ്സ് ഒരു വീഡിയോ സന്ദേശത്തില്‍ ആശംസകള്‍ അറിയിച്ചു. ''ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേരാന്‍ എനിക്ക് അഭിമാനമുണ്ട്. അവസരങ്ങളുയര്ത്തുമെന്നും ഏവരേയും ശാക്തീകരിക്കുമെന്നും സ്വയം നല്കിയ വാഗ്ദാനം ഓര്‍ക്കാനുള്ള അവസരമാണിത്. ഇന്ത്യന്‍ ആവിഷ്ക്കാരങ്ങള്‍ ലോകമെമ്പാടും ജനങ്ങളെ സേവിക്കുന്നു. അടുത്തമാസം നടക്കുന്ന ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ കാത്തിരിക്കയാണ്. ഏവരേയും ഉള്‍ക്കൊള്ളുന്ന ഒരു എഐ സമൂഹം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ഞങ്ങളുടെ ഫൗണ്ടേഷന് ഉച്ചകോടിയില്‍ വിശദീകരിക്കും.'' ഗേറ്റ്സ് പറഞ്ഞു.
കിരണ്‍ മജുംദാര്‍ ഷാ
ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷായും ആശംസകള്‍ നേര്‍ന്നു,'' നൂതന സാങ്കേതിക വിദ്യയിലൂടെ ദാരിദ്ര്യത്തെ അകറ്റാനും പുരോഗതയിലേയ്ക്ക് മുന്നേറാനും യത്നിയ്ക്കാം, ജയ് ഹിന്ദ്'' എക്സില്‍ അവര്‍ കുറിച്ചു.
അനില്‍ അഗര്‍വാള്‍
ദീര്‍ഘമായ ഒരു പോസ്റ്റില്‍ വേദാന്ത ചെയര്മാന് തന്റെ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചു. ''ഒരു റിപ്പബ്ലിക് എന്ന നിലയില്‍, ഇന്ന് നമുക്ക് 76 വയസ്സ് തികയുന്നു. ഈ വര്‍ഷങ്ങളില്‍, വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചു. പക്ഷെ മാറാത്തത് നമ്മുടെ മനസ്സാണ്. അറിയാനും ചെയ്യാനുമുള്ള സന്നദ്ധത അതേപടി തുടരുന്നു. ഈ ഇന്ത്യ നിര്‍ത്തുകയോ വളയുകയോ ക്ഷീണിക്കുകയോ ഇല്ല. അത് കുതിക്കുന്നു. വികസിത രാഷ്ട്രമാകുക എന്ന സ്വപ്നം നമ്മള് ഒരിക്കല്‍ എത്തിപ്പിടിക്കും. കാരണം ഇത് പുതിയ ഇന്ത്യയാണ്. ഇതൊരു തുടക്കം മാത്രം. ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍,'' അദ്ദേഹം എക്സ് പോസ്റ്റില്‍ കുറിച്ചു.
റിലയന്‍സ് ഗ്രൂപ്പ്
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസും അവരുടെ എക്സ് ഹാന്‍ഡില്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു, ''റിലയന്‍സ് ഇന്ഡസ്ട്രീസില് നിന്ന് റിപ്പബ്ലിക് ദിനാശംസകള്‍! രാഷ്ട്രത്തിന്റെ തടയാനാവാത്ത ആത്മാവിനെയാണ് ഇന്ന് നാം ആഘോഷിക്കുന്നത്. ഊര്‍ജ്ജസ്വലമായ റിപ്പബ്ലിക്കിന്റെ മറ്റൊരു വര്‍ഷം ആഘോഷിക്കുമ്പോള്‍, ഇന്ത്യന്‍ സ്വപ്നത്തോടുള്ള പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു.''
ടാറ്റ ഗ്രൂപ്പ്
''ഇന്ത്യന്‍ പുരോഗതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഇന്ന്, നാളെ, എപ്പോഴും,'' ടാറ്റ ഗ്രൂപ്പ് അതിന്റെ എക്സ് ഹാന്‍ഡില്‍ എഴുതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
