വരുമാനത്തില്‍ കേമന്മാര്‍ ഇവര്‍; ലോകത്തെ ഏറ്റവും വലിയ 10 കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസുകളുടെയെല്ലാം പ്രഥമ ലക്ഷ്യം ഒന്നാണ്, ഉയര്‍ന്ന വരുമാനം നേടുക. ഈ ഉദ്യമത്തില്‍ വിജയിക്കുന്നവരെ ലോകം എന്നും ആദരവോടെ നോക്കിനില്‍ക്കാറുണ്ട്.

 

വരുമാനവും അറ്റാദായവും അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഓസി), ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഓഎന്‍ജിസി), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ടാറ്റ മോട്ടോര്‍സ് തുടങ്ങിയവര്‍ പതിവുകാരാണ്. എന്നാല്‍ ഉയര്‍ന്ന വരുമാനം കുറിക്കുന്ന ലോകത്തെ ഏറ്റവും വലിയ 10 കമ്പനികള്‍ ഏതൊക്കെയാണെന്ന് അറിയാമോ? ചുവടെ കാണാം.

10. അലിബാബ

10. അലിബാബ

നിലവില്‍ ചൈനീസ് ഇന്റര്‍നെറ്റ് ഭീമന്മാരായ അലിബാബ ഗ്രൂപ്പാണ് ലോകത്തെ ഏറ്റവും വലിയ പത്താമത്തെ കമ്പനി. കോവിഡ് മഹാമാരിയില്‍ ലോകം നട്ടംതിരിഞ്ഞപ്പോഴും പോയവര്‍ഷം വലിയ നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാന്‍ അലിബാബയ്ക്ക് സാധിച്ചു. ലോകത്തെ ഏറ്റവും വലിയ റീടെയില്‍, ഇ-കൊമേഴ്‌സ് കമ്പനികളില്‍ ഒന്നായി അലിബാബ അറിയപ്പെടുന്നു.

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ എഐ (നിര്‍മിത ബുദ്ധി) കമ്പനിയെന്ന വിശേഷണവും അലിബാബയ്ക്കുണ്ട്. 1999 ഏപ്രില്‍ 4 -ന് ജാക്ക് മായും 17 സുഹൃത്തുക്കളും ചേര്‍ന്നാണ് അലിബാബ ഡോട്ട് കോം സ്ഥാപിച്ചത്. കഴിഞ്ഞവര്‍ഷം 72 ബില്യണ്‍ ഡോളര്‍ വരുമാനം കണ്ടെത്താന്‍ കമ്പനിക്ക് സാധിച്ചു.

9. ടെൻസെന്റ്

9. ടെന്‍സെന്റ്

ടെന്‍സെന്റിനെ ഇന്ത്യയ്ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. വിഖ്യാതമായ പബ്ജി മൊബൈല്‍ ഗെയിമിന്റെ സൃഷ്ടാക്കളാണിവര്‍. എന്നാല്‍ കേവലം ഗെയിമിങ് ലോകത്ത് ഒതുങ്ങുന്നതല്ല ടെന്‍സെന്റിന്റെ പേരും പ്രശസ്തിയും. ഇന്റര്‍നെറ്റ്, ടെലികോം, മൊബൈല്‍, ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ എന്നീ മേഖലകളിലെല്ലാം കമ്പനി നിറഞ്ഞുനില്‍പ്പുണ്ട്.

2020 -ല്‍ 37,730 കോടി യുവാന്‍ വരുമാനം കുറിച്ച ടെന്‍സെന്റ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇന്റര്‍നെറ്റ് കമ്പനിയാണ്. പോയവര്‍ഷമാകട്ടെ, ടെന്‍സെന്റിന്റെ വരുമാനം 20 ശതമാനം വര്‍ധിച്ചു. 1998 നവംബര്‍ 11 -നാണ് ടെന്‍സെന്റ് കമ്പനി സ്ഥാപിതമായത്.

8. ഫെയ്‌സ്ബുക്ക്

8. ഫെയ്‌സ്ബുക്ക്

2004 -ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് സ്ഥാപിക്കുന്നത്. ഇന്ന് ലോകത്തെ ഏറ്റവും പ്രചാരമുള്ള സമൂഹമാധ്യമങ്ങളില്‍ ഒന്നായി ഫെയ്‌സ്ബുക്ക് ഉയര്‍ന്നുകഴിഞ്ഞു. പ്രതിദിനം 2 ബില്യണില്‍പ്പരം ആളുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. കമ്പനിയുടെ വിപണി മൂല്യമാകട്ടെ, 757 ബില്യണ്‍ ഡോളറും. ഫെയ്‌സ്ബുക്കിന്റെ പ്രചാരം പറഞ്ഞുവെയ്ക്കാന്‍ ഈ കണക്കുകള്‍ത്തന്നെ ധാരാളം.

ഡിജിറ്റൽ പരസ്യങ്ങളാണ് ഫെയ്‌സ്ബുക്കിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്ന്. ഉപയോക്താക്കളുടെ താത്പര്യവും അഭിരുചിയും മനസിലാക്കിയുള്ള പരസ്യങ്ങള്‍ കാണിക്കാന്‍ ഫെയ്‌സ്ബുക്കിന് കഴിയുന്നു. പോയവര്‍ഷം 86 ബില്യണ്‍ ഡോളര്‍ വരുമാനം കുറിക്കാന്‍ ഫെയ്‌സ്ബുക്കിന് സാധിച്ചിട്ടുണ്ട്.

7. ടെസ്‌ല

7. ടെസ്‌ല

2003 -ല്‍ ഒരു സംഘം എഞ്ചിനീയര്‍മാര്‍ ചേര്‍ന്നാണ് ടെസ്‌ല കമ്പനിക്ക് രൂപം നല്‍കിയത്. വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് പുറമെ സുസ്ഥിരമായ ഊര്‍ജ ഉപഭോഗത്തിലേക്ക് ലോകത്തെ വഴിനടത്താനും കമ്പനി ശ്രമിച്ചവരികയാണ്.

പോയവര്‍ഷം 5 ലക്ഷം കാറുകളുടെ നിര്‍മാണവും വില്‍പ്പനയും പൂര്‍ത്തിയാക്കിയെന്ന നാഴികക്കല്ല് ടെസ്‌ല പിന്നിട്ടിരുന്നു. 2020 -ല്‍ 36 ശതമാനമാണ് ടെസ്‌ലയുടെ കാര്‍ വില്‍പ്പന വര്‍ധിച്ചത്. ഇതോടെ വാര്‍ഷികാടിസ്ഥാനത്തില്‍ ടെസ്‌ലയുടെ വരുമാനം 45.5 ശതമാനം കൂടി 10.744 ബില്യണ്‍ ഡോളറിലെത്തി. ലോകത്തെ ഏറ്റവും വലിയ അതിസമ്പനായ ഇലോണ്‍ മസ്‌കാണ് ടെസ്‌ലയുടെ മേധാവി.

6. ആല്‍ഫാബെറ്റ്

6. ആല്‍ഫാബെറ്റ്

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ആല്‍ഫാബെറ്റ്. ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളിന്റെ മാതൃകമ്പനിയാണ് ആല്‍ഫാബെറ്റെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. 2015 -ല്‍ ഗൂഗിള്‍ പുനഃസംഘടിച്ചുകൊണ്ടാണ് ആല്‍ഫാബെറ്റ് രൂപംകൊള്ളുന്നത്. ഇതോടെ ഇന്റര്‍നെറ്റിന് പുറത്തേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ ഗൂഗിളിന് സാധിച്ചു. പോയവര്‍ഷം 161.9 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബെറ്റ് കണ്ടെത്തിയത്.

5. ഡെല്‍റ്റ ഇലക്ട്രോണിക്‌സ്

5. ഡെല്‍റ്റ ഇലക്ട്രോണിക്‌സ്

വൈദ്യുത, വ്യവസായ, നിര്‍മാണ മേഖലകളിലേക്ക് ഓട്ടോമാറ്റിക് ഉത്പന്നങ്ങള്‍ എത്തിക്കുന്ന വന്‍കിട തായ്‌ലാന്‍ഡ് കമ്പനിയാണ് ഡെല്‍റ്റ ഇലക്ട്രോണിക്‌സ്. 1971 ഏപ്രില്‍ മുതല്‍ കമ്പനി ബിസിനസ് ലോകത്ത് സജീവമാണ്. പോയവര്‍ഷം 282.61 ബില്യണ്‍ ഡോളര്‍ വരുമാനം കുറിക്കാന്‍ ഡെല്‍റ്റ ഇലക്ട്രോണിക്‌സിന് സാധിച്ചു.

നടപ്പു വര്‍ഷം 20 മുതല്‍ 40 മില്യണ്‍ ഡോളര്‍ വരെ ആഗോള തലത്തില്‍ നിക്ഷേപം നടത്താന്‍ ഡെല്‍റ്റ് ഇലക്ട്രോണിക്‌സിന് പദ്ധതിയുണ്ട്. ഇതേസമയം, ഈ തുകയുടെ പാതി തായ്‌ലാന്‍ഡിലേക്കുതന്നെ കമ്പനി വകയിരുത്തും.

4. ആമസോണ്‍

4. ആമസോണ്‍

അമേരിക്കയില്‍ നിന്നുള്ള മറ്റൊരു ബഹുരാഷ്ട്ര കമ്പനിയാണ് ആമസോണ്‍. ഇ-കൊമേഴ്‌സ്, ക്ലൗഡ് കംപ്യൂട്ടിങ്, ഡിജിറ്റല്‍ സ്ട്രീമിങ്, നിര്‍മിത ബുദ്ധി തുടങ്ങിയ മേഖലകളിലെല്ലാം ആമസോണ്‍ കുത്തക സ്ഥാപിച്ചിട്ടുണ്ട്. പോയവര്‍ഷം 386.064 ബില്യണ്‍ ഡോളറാണ് ആമസോണ്‍ വരുമാനം കണ്ടെത്തിയത്.

2019 -ല്‍ ലോകത്തെ ഏറ്റവും ചെലവേറിയ കമ്പനിയായിരുന്നു ആമസോണ്‍. ഇന്ന് 13 ലക്ഷത്തില്‍പ്പരം ജീവനക്കാര്‍ ആഗോളതലത്തില്‍ ആമസോണിനുണ്ട്. 1994 ജൂലായ് 5 -നാണ് ആമസോണ്‍ സ്ഥാപിതമായത്.

3. മൈക്രോസോഫ്റ്റ്

3. മൈക്രോസോഫ്റ്റ്

വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് മൈക്രോസോഫ്റ്റ്. 1975 -ല്‍ ബില്‍ ഗേറ്റ്‌സാണ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടെ വില്‍പ്പനയാണ് മൈക്രോസോഫ്റ്റിന്റെ പ്രധാന വരുമാനമാര്‍ഗം. 2020 -ല്‍ 143 ബില്യണ്‍ ഡോളര്‍ വരുമാനവും 44,281 ഡോളര്‍ അറ്റാദായവും കുറിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

2. ആപ്പിള്‍

2. ആപ്പിള്‍

സ്വകാര്യ കംപ്യൂട്ടറുകള്‍ക്ക് വിപ്ലവ മുഖം നല്‍കിയ സ്റ്റീവ് ജോബ്‌സ് 1976 ഏപ്രില്‍ 1 -നാണ് ആപ്പിള്‍ കമ്പനി സ്ഥാപിക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വിജയകരമായ ബ്രാന്‍ഡാണ് ആപ്പിള്‍. കമ്പനി ഉപയോഗിക്കുന്നതാകട്ടെ, അതിനൂതനമായ ടെക്‌നോളജിയും. ഐഫോണും മാക്ബുക്കും ഉള്‍പ്പെടെ വൈദ്യുത ഉപകരണങ്ങളുടെ വില്‍പ്പനയാണ് ആപ്പിളിന്റെ പ്രധാന വരുമാനമാര്‍ഗം. നിലവില്‍ അമേരിക്കയിലെ ഏറ്റവും വലിയ അഞ്ച് കമ്പനികളില്‍ ഒന്നാണ് ആപ്പിള്‍. പോയവര്‍ഷം 274.515 ബില്യണ്‍ ഡോളര്‍ വരുമാനം കണ്ടെത്താന്‍ ആപ്പിളിന് സാധിച്ചു.

1. സൗദി അരാംകോ

1. സൗദി അരാംകോ

വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് സൗദി അരാംകോ. ദ്രവീകൃത പ്രകൃതി വാതകങ്ങളുടെ ഉത്പാദനത്തില്‍ കമ്പനി കിരീടമില്ലാത്ത രാജാവായി തുടരുന്നു. സൗദി അറേബ്യന്‍ സര്‍ക്കാരിന് കീഴിലാണ് സൗദി അരാംകോ പ്രവര്‍ത്തിക്കുന്നത്. പോയവര്‍ഷം 329.8 ബില്യണ്‍ വരുമാനം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. 1993 -ലാണ് സൗദി അരാംകോ പ്രവര്‍ത്തനം ആരംഭിച്ചത്.

 

Read more about: company
English summary

From Apple To China's Alibaba: A List of Top 10 Companies In 2021 By Revenue

From Apple To China's Alibaba: A List of Top 10 Companies In 2021 By Revenue. Read in Malayalam.
Story first published: Saturday, June 12, 2021, 10:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X